ഡി എൻ എ എന്ന 'ജീവന്റെ പുസ്തകം'

അച്ഛനമ്മമാരിൽ നിന്ന് പാരമ്പര്യമായി പകർന്നു കിട്ടുന്ന ഒന്നാണ് ഡി എൻ എ . നമ്മുടെ ശരീരത്തിലെ ഏതു കോശത്തില്‍നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. രക്തം, വായിലെ ശ്ലേഷ്മസ്തരം, ശുക്ലം, തലമുടി, അസ്ഥി എന്നിവയില്‍നിന്നാണു സാധാരണയായി വേര്‍തിരിച്ചെടുക്കുന്നത്.
1985ൽ അലക് ജഫ്രി എന്ന ശാസ്ത്രജ്ഞനാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ബന്ധങ്ങൾ തിരിച്ചറിയുന്നതിനും കുറ്റകൃത്യം തെളിയിക്കുന്നതിനുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
ഒാരോ വ്യക്തിയുടെയും വിരലടയാളം വ്യത്യസ്തമായിരിക്കുന്നതുപോലെ ഡി.എൻ.എയിലെ ന്യൂക്ലിയോ ടൈഡുകളുടെ ക്രമീകരണവും വ്യത്യസ്തമായിരിക്കും എന്ന കണ്ടെത്തലാണ് ഡി.എൻ.എ ഫിംഗർപ്രിൻറിങ്ങിലേക്ക് നയിച്ചത്.
ഡി.എൻ.എ ഫിംഗർപ്രിൻറിങ്ങിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1) കുടുംബ പാരമ്പര്യം കണ്ടെത്താം
2) മാതൃപിതൃ തർക്കങ്ങളിൽ യാഥാർഥ മാതാപിതാക്കളെ തിരിച്ചറിയാം. ഇത്തരം തർക്കങ്ങളിൽ കുഞ്ഞിന്റെ ഡിഎൻഎ മാതാപിതാക്കളുടെ ഡിഎൻഎ യുമായി താരതമ്യം ചെയ്താണ് ബന്ധങ്ങൾ സ്ഥിരീകരിക്കുന്നത്.
3) യുദ്ധം, പ്രകൃതിക്ഷോഭം എന്നിവമൂലം വർഷങ്ങൾക്കുമുമ്പ് വേർപിരിഞ്ഞവരെ തിരിച്ചറിയാം.
കൊലപാതകം, മോഷണം എന്നിവ നടന്നാൽ അവിടെനിന്ന് ലഭിക്കുന്ന വിവിധ വസ്തുക്കളുടെ ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ കുറ്റവാളിയെ കണ്ടെത്തുവാൻ സാധിക്കും. തലമുടി, രക്തക്കറ,ശുക്ലം, നഖം, ത്വക്ക്, മാംസഭാഗം, മറ്റ് ശരീരദ്രവങ്ങൾ എന്നിവയെല്ലാം ഡി.എൻ.എ പരിശോധനക്കായി എടുക്കാം.
സമജാത ഇരട്ടകളിൽ ഒഴികെ ഓരോ വ്യക്തിയുടെയും ഡിഎൻഎയിലെ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം വ്യത്യസ്തമായിരിക്കും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനം. ഒരു കുറ്റകൃത്യം നടന്നാൽ അവിടെനിന്നു ലഭിക്കുന്ന ശരീരകലകളിൽ അടങ്ങിയിരിക്കുന്ന ഡിഎൻഎ സംശയിക്കപ്പെടുന്ന ആളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്യുന്നു. ത്വക്കിന്റെ ചെറിയൊരു ഭാഗം, വേരോടുകൂടിയ മുടിയുടെ കഷ്ണം, രക്തം, ഉമിനീർ, മറ്റെന്തെങ്കിലും ശരീരദ്രവങ്ങൾ എന്നിവ ഉപയോഗിച്ച് ഫോറൻസിക് വിദഗ്ധർക്ക് ഇത് കണ്ടെത്താനാകും.
ഡിഎന്എ പരിശോധനയിൽ പിഴവ് സംഭവിക്കാനുള്ള സാധ്യത നൂറു കോടിയിൽ ഒന്നാണത്രെ.കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം
https://www.facebook.com/Malayalivartha