പ്രണയാലിംഗനം ഹൃദ്രോഗസാധ്യത അകറ്റുമെന്നു പഠനം ..പ്രണയം ആയുസ്സും സൗന്ദര്യവും ഇരട്ടിപ്പിക്കും

പ്രണയിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത ..പ്രണയിച്ചാൽ ആരോഗ്യം വർധിക്കും എന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആരോഗ്യകരമായ പ്രണയം കമിതാക്കൾക്ക് ഏറെ സന്തോഷം നൽകുമെന്ന് നമുക്കൊക്കെ അറിയാം ..എന്നാൽ പ്രണയത്തിന്റെ ആരോഗ്യ രഹസ്യങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ?
പ്രേമിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത, രക്തസമ്മർദ്ദം എന്നിവ വരാനുള്ള സാധ്യത കുറവാണത്രേ.
കാലിഫോര്‍ണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്. പ്രണയിക്കുക, സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫസര്‍ കാരി കൂപ്പര്‍ പറഞ്ഞു
മാനസിക ആരോഗ്യം കൂടാതെ അലര്‍ജികളും മറ്റു രോഗബാധയും തടയാന്‍ പ്രണയം സഹായിക്കുമെന്നാണ് സൈക്കോന്യൂറോ എന്‍ഡേക്രൈാനോജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
50 വനിതകളെ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ ആണ് ഈ ആരോഗ്യരഹസ്യം മനസ്സിലായതത്രെ.
പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. തലച്ചോറിലെ ഡോപ്പാമിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുകയും ചെയ്യും .
പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മര്‍ദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കോംപ്രിഹെന്‍സീവ് സൈക്കോളജി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നുണ്ട്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോര്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിടോസിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു
കഴിഞ്ഞില്ല, ഇനിയുമുണ്ട് പ്രണയിക്കുന്നതിന്റെ ഗുണങ്ങൾ ..ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യത്തിൽ പറയുന്നതുപോലെ ആകണമെങ്കിൽ കട്ടയ്ക്ക് പ്രണയിച്ചാൽ മതിയെന്നാണ് ശാസ്ത്രലോകം പറയുന്നത് .. പ്രണയിക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രണയിക്കുമ്പോള്‍ സന്തോഷത്തിനിട വരുത്തുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും.
പ്രണയ ഹോർമോണായ എന്‍ഡോര്‍ഫിന്‍ സ്ട്രെസ് ,ഡിപ്രെഷൻ എന്നിവ കുറക്കും .പ്രണയിക്കുന്ന സമയത്ത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദനം കുറയും..പകരം ഡോപമൈന്‍ ഉല്‍പാദനം കൂടും .ഇത് മനസ്സിന് സന്തോഷവും ആരോഗ്യവും നല്‍കും. സംതൃപ്തമായ വിവാഹജീവിതമാണെങ്കിൽ രക്തസമ്മർദ്ദം പോലും വരുതിയിൽ നിർത്താമത്രെ..
മനസ്സിന്റെ മുറിവുണക്കാൻ മാത്രമല്ല ശരീരത്തിന്റെ മുറിവുണക്കാനും പ്രണയം നല്ല മരുന്നാണെന്നാണ് കണ്ടെത്തൽ ..സന്തോഷകരമായ പ്രണയബന്ധത്തിലുള്ളവരുടെ മുറിവുകള്‍ വേഗത്തിലുണങ്ങുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുപോലെത്തന്നെ അസന്തുഷ്ടമായ പ്രണയത്തിലുള്ളവരുടെ മുറിവുകള്‍ പതുക്കയെ ഉണങ്ങുകയുള്ളൂ
ദിർഘകാലം ജീവിച്ചിരിക്കണമെന്നു ആഗ്രഹിക്കുന്നവരും പ്രണയമരുന്നു കഴിക്കാൻ മറക്കേണ്ട..പ്രണയം ആരോഗ്യം കൂട്ടും..അപ്പോൾ ഇനി മടിച്ചു നിൽക്കേണ്ട..ധൈര്യമായി പ്രണയിച്ചോളൂ ..പക്ഷെ പ്രണയം ആത്മാർത്ഥവും ആരോഗ്യകരവും ആകണമെന്നുമാത്രം
https://www.facebook.com/Malayalivartha