അതിവേഗം ഭാരം കുറയാന്‍, കീറ്റോ ഡയറ്റ്

ഭാരം കുറക്കാനുള്ള നൂതന വഴിയാണ് കീറ്റോജനിക് ഡയറ്റ്. പ്രോട്ടീന്‍, പാകത്തിനും ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പ് ധാരാളമായും അടങ്ങിയിട്ടുള്ള ഈ ഡയറ്റില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായിരിക്കും. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം കണ്ടെത്താന്‍ ശരീരം മറ്റു മാര്‍ഗങ്ങള്‍ തേടും. ശരീരത്തിലെ ഫാറ്റിനെ ഊര്‍ജ സ്രോതസായി സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇതുവഴി ശരീരഭാരം കുറക്കാന്‍ സാധിക്കും.അവകാഡോ, പാല്‍ക്കട്ടി, അല്‍പം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗര്‍ട്ട്, ചിക്കന്‍, ഫാറ്റി ഫിഷ്, കൊഴുപ്പുള്ള പാല്‍ തുടങ്ങിയവ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
അതിവേഗം ഭാരം കുറയാന്‍ സഹായിക്കുന്ന ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിന് ദീര്‍ഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. കീറ്റോ ഡയറ്റില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറവായതിനാല്‍ ഈ പ്രശനം ഉദിക്കുന്നില്ല. കൂടുതല്‍ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതിനോടൊപ്പം സജീവമായിരിക്കാനും ഇതുമൂലം സാധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.
ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ മുമ്പന്തിയിലാണ് പാക്കറ്റ് ഭക്ഷണങ്ങളും ജങ്ക് ഫുഡും. അനാരോഗ്യകരമായ ഈ ഭക്ഷണ രീതി കീറ്റോ ഡയറ്റ് അംഗീകരിക്കുന്നില്ല. എങ്കിലും കീറ്റോ ഡയറ്റ് ആരോഗ്യകരമായ കൊഴുപ്പിലും പ്രോട്ടീനിലും ശ്രദ്ധിക്കുമ്പോള്‍ നാരുകള്‍, വിറ്റാമിന്‍, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കില്ല. ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നീ പോഷകപ്രദമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇതുവഴി ഡയറ്റില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ട്.
കീറ്റോ ഡയറ്റില്‍ നാരടങ്ങിയ ഭക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ദഹന പ്രശനങ്ങള്‍ക്കുളള സാധ്യത വളരെ കൂടുതലാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. നാരംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് സുഗമമായ ദഹനത്തിന് സഹായിക്കുന്നത്.
ആരോഗ്യകരമായ കൊഴുപ്പ്, റെഡ് മീറ്റ്, ലവണത്വമുള്ള ഭക്ഷണങ്ങള്‍ എന്നിവ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. മറ്റ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹം വര്‍ധിക്കുമ്പോള്‍ ഡയറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇതു മൂലം ശരീരത്തില്‍ നിന്ന് ദ്രാവകവും സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലകട്രോലൈറ്റ്സും നഷടമാകും. ഇത് വൃക്കയിലെ കല്ലിനും മറ്റ വൃക്കരോഗങ്ങള്‍ക്കും ഇടവരുത്തും.
https://www.facebook.com/Malayalivartha