മുട്ടോളം മുടിക്കുള്ള ഒറ്റമൂലി; വെളിച്ചെണ്ണയും നാരങ്ങയും

കേശസംരക്ഷണം, പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ ആണ് പ്രധാന വില്ലന്‍. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി മുഴുവന്‍ കൊഴിഞ്ഞ് പോയതിന് ശേഷമേ പലരും തിരിച്ചറിയുകയുള്ളൂ. മുടിയുടെ ആരോഗ്യത്തിന് ഏതൊക്കെ രീതിയിലാണ് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടിയില്‍ ഉണ്ടാവുന്ന അത്ഭുതങ്ങള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ അത് എപ്രകാരം ഉപയോഗിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
മടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം. മുടി കൊഴിച്ചിലിന് എതിരേയുള്ള സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ തന്നെയാണ് മികച്ചത്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ടിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്യുക. ഇത്തരത്തില്‍ മിക്‌സ് ചെയ്ത ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്.
തലയിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. മുടിയുടെ മോയ്‌സ്ചര്‍ നിലനിര്‍ത്തുന്നതിന് വെളിച്ചെണ്ണ തേക്കുന്നത് നല്ലതാണ്. അതിനായി ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍വാഴ നീര് മിക്‌സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് തേന്‍. വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്‍പം കറ്റാര്‍വാഴ നീരും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ കറുപ്പിനും നല്ല പരിഹാരമാണ്.
കേശസംരക്ഷണത്തില്‍ വില്ലനാവുന്ന താരനെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങനീരും. താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും തേങ്ങാപ്പാലും മികച്ചതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ ്ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു. കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍ ഷാമ്പൂ. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍ കപ്പ് ഒലീവ് ഓയിലും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കണം.
https://www.facebook.com/Malayalivartha