വിവാഹം കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷം അയാള്‍ക്ക് ലഭിച്ചത് കരള്‍ പിളര്‍ക്കുന്ന വേദന! ഓമനിച്ചുവളര്‍ത്തിയ മൂന്നു മക്കളും തന്റേതല്ല! തന്നെ വഞ്ചിക്കുകയായിരുന്ന ഒരു ഭാര്യയോടൊപ്പമാണ് ജീവിച്ചത്... മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബിസിനസുകാരന്‍

താന്‍ ഓമനിച്ചുവളര്‍ത്തിയ മൂന്നു ആണ്‍മക്കളും തന്റേതല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത് 24 വര്‍ഷങ്ങള്‍ക്കു ശേഷം. അത്രയും കാലം ആ രഹസ്യം ഒളിച്ചുവച്ച മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ലിവര്‍പൂളില്‍ നിന്നുള്ള ബിസിനസുകകാരന്‍ റിച്ചാര്‍ഡ് മാസണ്‍ (55). കുട്ടികളെ പ്രസവിച്ചുവളര്‍ത്തിയതിന്റെ പേരില്‍ വിവാഹമോചന സമയത്ത് മുന്‍ ഭാര്യ കെയ്റ്റ് നാല്പതു ലക്ഷം പൗണ്ട് ജീവനാംശമായി വാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കണമെന്നാണ് മാസന്റെ ആവശ്യം.
തനിക്ക് സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചിരുന്നുവെന്ന് 2016-ല്‍ ഡോക്ടര്‍ പറയുമ്പോഴാണ് മാസണ്‍ അറിഞ്ഞത്. ഈ രോഗം ബാധിക്കുന്ന പുരുഷന്മാര്‍ക്ക് ജൈവികമായി കുട്ടികളുണ്ടാകാന്‍ സാധ്യത തീരെയില്ല. മാസണ് ഒരിക്കലും മൂന്നു കുട്ടികളുടെ പിതാവാകാന്‍ കഴിയില്ലെന്ന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞതോടെയാണ് കെയ്റ്റ് ഇത്രയും കാലം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.
എന്റെ ജീവിതം നശിച്ചു' എന്നാണ് നടുക്കുന്ന ആ യഥാര്‍ത്ഥ്യം അറിഞ്ഞയുടന്‍ മാസണ്‍ പ്രതികരിച്ചത് ജന്മനാ ഷണ്ഡനാണ് താനെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മുന്‍ ഭാര്യയോടാണ് മാസണ് വൈരാഗ്യമുണ്ടായത്. കുട്ടികളുടെ പിതാവ് ആരാണെന്ന സത്യം രഹസ്യമാക്കി വച്ചതിന് അവര്‍ക്കെതിരെ കേസ് നല്‍കുകയാണ് അയാള്‍ ഉടന്‍ ചെയ്തത്.
കുട്ടികള്‍ തന്റേത് തന്നെ അല്ലെന്ന് ഉറപ്പിക്കാന്‍ അയാള്‍ മൂന്നു മക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. 23 വയസ്സുള്ള മൂത്ത മകനും 19 വയസ്സ് വീതമുള്ള ഇളയ ഇരട്ടകുട്ടികളുടെയും ജൈവശാസ്ത്രപരമായ പിതാവ് മാസണ്‍ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പിതൃത്വ കേസ് ഫയല്‍ ചെയ്തതോടെ കുട്ടികള്‍ ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു.
''സത്യമെന്നും ഉറച്ചതെന്നും നമ്മുക്ക് അറിവുള്ളതും വിശ്വസിക്കുന്നതുമെല്ലാം ശരിയാകണമെന്നില്ല, എന്താണ് സത്യമെന്നും എന്താണ് സത്യമല്ലാത്തതെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. നിങ്ങള്‍ ഒരു പിതാവല്ല, കുട്ടികള്‍ ഉണ്ടാകാനുള്ള ശേഷിയും നിങ്ങള്‍ക്കില്ല, നിങ്ങളുടെ പേര് ഇനി നിലനില്‍ക്കുകയുമില്ല'' സംഭവത്തെ കുറിച്ച് മാസണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. സത്യം അറിഞ്ഞതോടെ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് മാസണ്‍.
ആശുപത്രിയില്‍ നിന്നും തന്റെ രോഗവിവരം അറിഞ്ഞ ഉടനെ,1987 -ല്‍ വിവാഹിതരായി 20 വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടിയ തന്റെ മുന്‍ഭാര്യയ്ക്ക് അയാള്‍ ഒരു ടെക്‌സ്റ്റ് സന്ദേശം അയച്ചു. ' ഞാനിന്ന് ലിവര്‍പൂള്‍ ചെസ്റ്റ് ആശുപത്രിയില്‍ പോയിരുന്നു. എനിയ്ക്ക് സിസ്റ്റിക് ഫൈബ്രോസിസ് ആണെന്ന് കണ്ടുപിടിച്ചു. അവരുടെ അനുഭവത്തില്‍ ഈ അസുഖം ഉള്ള ഒരു പുരുഷനും ഇന്നുവരെ ഒരു കുഞ്ഞുണ്ടായിട്ടില്ല. പിന്നെയല്ലേ മൂന്നു കുഞ്ഞുങ്ങളുണ്ടാകുന്നത്! അവര്‍ പറയുന്നത് താന്‍ ഒരു കുഞ്ഞിനുപോലും ജനനം നല്‍കിയിട്ടില്ല എന്നതിന് 98 % സാദ്ധ്യതയാണ് ഉള്ളത് എന്നാണ്. കൂടുതല്‍ പരിശോധനകളുടെ അപമാനത്തിലൂടെ കടത്തിവിടാതെ കുഞ്ഞുങ്ങളുടെ അച്ഛനെ കുറിച്ചുള്ള സത്യം എന്നെ അറിയിക്കുക. നിന്റെ ഉപദേശം പോലെ മക്കളോട് തുടര്‍ന്ന് ഇടപെടും' ,എന്നായിരുന്നു ആ സന്ദേശം.
അതിന് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, നിങ്ങള്‍ക്ക് ഇത്രയധികം മനോവിഷമത്തിലൂടെ കടന്നുപോകേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്. സയന്‍സ് എന്തു പറഞ്ഞാലും മക്കള്‍ നിങ്ങളുടേത് തന്നെയാണ്' ! പിന്നീട് അയാള്‍ ഡി എന്‍ എ ടെസ്റ്റുമായി മുന്നോട്ട് പോയി.
മാസണുമായി ജീവിയ്ക്കുന്നതിനിടെ ആദ്യതവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍ക്ക് ജൂതമതത്തോട് ആഭിമുഖ്യം ഉണ്ടാകുകയും തന്റെ കുഞ്ഞിന് ജൂതബന്ധമുള്ള മിഡില്‍ നെയിം നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നത്, കുട്ടികളുടെ പിതാവിനെ കുറിച്ചുള്ള സൂചന ആയിരുന്നുവെന്ന് മാസണ്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.
തന്നോടൊപ്പം വിവാഹബന്ധത്തിലായിരുന്ന സമയത്ത് ഭാര്യ, അവരുടെ അതേ ജോലിസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അവരുടെ മുന്‍കാമുകനുമായി 4 വര്‍ഷത്തിനിടെ ഇടയ്ക്കിടെ ബന്ധം പുലര്‍ത്തിയിരുന്നതായി അവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് മാസണ്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ പിതാവ് മാസണ്‍ അല്ലെന്ന കാര്യം അവര്‍ സമ്മതിച്ചിട്ടില്ല.
സിസ്റ്റിക് ഫൈബ്രോസിസ് എന്നത് ചികില്‍സിച്ചു ഭേദപ്പെടുത്താനാവാത്ത ഒരു ജനിതക രോഗമാണ് .ലോകത്ത് 70000-ത്തോളം പേര്‍ക്ക് ഈ രോഗബാധ ഉണ്ട് . ജീനിലുള്ള ഒരു ന്യൂനത മൂലം ശരീരത്തിലേയ്ക്കുള്ള വായുപ്രവേശന വഴികളില്‍ എല്ലാം കഫം നിറയുന്നത് മൂലം പ്രായം ചെല്ലുന്തോറും ശ്വസിയ്ക്കുന്നതിന് ബുദ്ധിമുട്ട് കൂടിക്കൂടി വരും. ഈ കഫം ദഹനേന്ദ്രിയ രസങ്ങള്‍ പുറപ്പെടുന്നതിനെ തടയുന്നു . അതിനാല്‍ ഭക്ഷണത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയില്ല. ആരോഗ്യമുള്ള വ്യക്തികള്‍ സ്വാഭാവികമായി ചുമയ്ക്കുന്നതു പോലെ ചുമയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഇത്തരക്കാര്‍ക്ക് ഒരു ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉണ്ടെങ്കിലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് മൂലം ഇവര്‍ക്ക് ഡയബെറ്റിസ് തീര്‍ച്ചയായും ബാധിയ്ക്കും .
സിസ്റ്റിക് ഫൈബ്രോസിസ് ഉള്ള പുരുഷന്മാര്‍ക്ക് ബീജവാഹിനി കുഴലുകള്‍ ഉണ്ടായിരിക്കുകയില്ല. ഉണ്ടെങ്കില്‍ തന്നെ അവ അടഞ്ഞിരിയ്ക്കും. തന്മൂലം ഈ അസുഖമുള്ള പുരുഷന്മാര്‍ക്ക് സ്വാഭാവിക രീതിയിലുള്ള പ്രത്യുല്‍പാദന ശേഷി ഉണ്ടായിരിക്കുകയില്ല.
https://www.facebook.com/Malayalivartha