Widgets Magazine
29
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..

മാറുന്ന കാലത്തെ യുവജനങ്ങളും അവരുടെ മാനസികാരോഗ്യവും

13 JANUARY 2019 12:45 PM IST
മലയാളി വാര്‍ത്ത

മാറുന്ന കാലത്തെ യുവജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് പ്രത്യേകശ്രദ്ധയുടെ ആവശ്യമുണ്ട്. പത്തു മുതല്‍ 24 വയസ്സുവരെയുള്ളവരെയാണ് യുവജനങ്ങള്‍ എന്നുദ്ദേശിക്കുന്നത്. അതായത്, കൗമാരപ്രായക്കാരും യൗവനത്തിന്റെ ആദ്യഘട്ടത്തിലുള്ളവരും. അഞ്ച് കാര്യങ്ങളാണ് ഈ വിഷയത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതായി ലോക മാനസികാരോഗ്യ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആധുനികകാല അടിമത്തങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന് ലഹരി അടിമത്തവും രണ്ടാമത്തേത് സ്വഭാവ സംബന്ധമായ അടിമത്തവും. ഒരു രാസവസ്തുവിനെ ഉപയോഗിക്കുകയും അത് മസ്തിഷ്‌കത്തില്‍ വ്യതിയാനങ്ങളുണ്ടാക്കി അതുവഴി അതിനോട് അടിമത്തം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ലഹരി അടിമത്തം. മദ്യം, പുകയില, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ പോലുള്ളവ, ചിത്തഭ്രമജന്യ ഔഷധങ്ങള്‍ (Hallucinogesn) എന്നു വിളിക്കുന്ന LSD, MDMA. എന്നിവ, കൊക്കെയ്ന്‍ തുടങ്ങിയവയൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ സാധാരണമായി ഉപയോഗിക്കുന്നുണ്ട്.

ഒന്നാമത്തേത്, സമപ്രായക്കാരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കുട്ടികളും കൗമാരപ്രായക്കാരും നേരിടുന്ന പല തരത്തിലുള്ള ഉപദ്രവങ്ങളും ശല്യങ്ങളും കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ശല്യം ചെയ്യല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സ്വഭാവദൃഢത കുട്ടികളില്‍ വികസിപ്പിച്ചെടുക്കാനായി ജീവിത നൈപുണ്യ വിദ്യാഭ്യാസം എല്ലാ കൗമാരപ്രായക്കാര്‍ക്കും നല്‍കണം.

സൈബര്‍ ഇടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ടാമത്തേത്. സമൂഹമാധ്യമങ്ങളും മറ്റ് സൈബര്‍ ഇടങ്ങളും ഉപയോഗിച്ച് കുട്ടികളും കൗമാരപ്രായക്കാരും പലതരം വ്യക്തികളുമായി പരിചയത്തിലാകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇവരില്‍ ചിലരെങ്കിലും കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്ന് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സംഘടിപ്പിച്ചശേഷം വ്യത്യസ്തതരം ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ചൂഷണങ്ങളെ എങ്ങനെ കൃത്യമായി പ്രതിരോധിക്കാമെന്നതാണ് രണ്ടാമത്തെ സന്ദേശം.

ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവുമധികം കാണുന്ന മാനസികപ്രശ്‌നമാണ് വിഷാദരോഗം. ഇതും സമൂഹമാധ്യമ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ജര്‍ണല്‍ ഇ-ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 11,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നല്ലൊരു ശതമാനം കൗമാരക്കാരും സമൂഹമാധ്യമത്തില്‍ ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പതിനാലു വയസ്സുള്ള പെണ്‍കുട്ടികളാണ് ഇതില്‍ ഭൂരിഭാഗവും. ഇവരില്‍ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലുമൊരു സമൂഹമാധ്യമത്തില്‍ ആകൃഷ്ടരാണ്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 40% പെണ്‍കുട്ടികള്‍ക്കും 25% ആണ്‍കുട്ടികള്‍ക്കും ഇവയില്‍നിന്ന് എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. ഈ അമിതോപയോഗം നല്ലൊരു ശതമാനം കൗമാരക്കാരുടെയും ഉറക്കം പോലും നഷ്ടമാക്കുന്നുണ്ട്. മോശം അനുഭവങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. യുവജനങ്ങളുടെ സമൂഹമാധ്യമഉപയോഗത്തിന് കര്‍ശന നിയന്ത്രണം ആവശ്യമാണെന്നു വ്യക്തമാക്കുന്ന പഠനം, മറ്റു നല്ല കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും സമൂഹമാധ്യമ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും പറയുന്നു.

ചെറുപ്രായത്തില്‍ തന്നെ മാനസിക രോഗലക്ഷണങ്ങളെ എത്രയും നേരത്തേ കണ്ടെത്തി ചികില്‍സിക്കേണ്ടത് അത്യാവശ്യമാണ്്. ആകെ മാനസിക രോഗങ്ങളുടെ 50 ശതമാനത്തിന്റെയും പ്രാരംഭലക്ഷണങ്ങള്‍ 14 വയസ്സിനു മുന്‍പു തന്നെ പ്രകടിപ്പിച്ചു തുടങ്ങുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഭൂരിപക്ഷം മാനസികാരോഗ്യപ്രശ്‌നങ്ങളും തുടക്കത്തില്‍തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ വളരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. പലപ്പോഴും ചികില്‍സ തുടങ്ങാന്‍ വൈകുന്നതുമൂലം രോഗം സങ്കീര്‍ണമാകുകയും പിന്നീട് രോഗത്തെ നിയന്ത്രിക്കാന്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ചികില്‍സ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യമാണിന്നുള്ളത്. ഇത് മനസ്സില്‍ വച്ച്, കുട്ടിക്കാലത്തുതന്നെ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തേക്ക് എത്തിച്ച് കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തി, എത്രയും നേരത്തേ ശാസ്ത്രീയമായ ചികില്‍സ നല്‍കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്.

കൗമാരപ്രായക്കാരിലെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആത്മഹത്യയുടെ കാരണം തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളാണ്. വിഷാദരോഗം, ലഹരിവസ്തുക്കളോടുള്ള അടിമത്തം, ഇന്റര്‍നെറ്റ് അടിമത്തം തുടങ്ങി പലതും കൗമാരപ്രായക്കാരില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്നുണ്ട്. ഈ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികില്‍സിച്ചു ഭേദപ്പെടുത്തിയാല്‍ കൗമാരപ്രായക്കാരിലെ ആത്മഹത്യ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ആഹ്ലാദം ലഭിക്കുന്നതിനെ തുടര്‍ന്ന് വീണ്ടും വീണ്ടും ആ പ്രവൃത്തി ആവര്‍ത്തിക്കുകയും ക്രമേണ അതിനോട് അടിമപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സ്വഭാവ സംബന്ധമായ അടിമത്തം. ഇന്റര്‍നെറ്റ്, മൊബൈണ്‍ ഫോണ്‍, ഭക്ഷ്യ വസ്തുക്കള്‍, ഷോപ്പിങ്, ചെയ്യുന്ന ജോലി, ലൈംഗിക ബന്ധം തുടങ്ങിയവയോടെല്ലാമുള്ള അടിമത്തം സ്വഭാവ സംബന്ധിയായ അടിമത്തങ്ങളില്‍പെടുന്ന സംഗതികളാണ്. ഇതു രണ്ടും ഇന്ന് യുവജനങ്ങളുടെയിടയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ ലഹരി അടിമത്തമോ സ്വഭാവ സംബന്ധമായ അടിമത്തമോ ഉണ്ടാകുന്നത്? തലച്ചോറില്‍, മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ ഡോപമിന്‍ (Dopamine) എന്നൊരു രാസവസ്തു നിലനില്‍ക്കുന്നുണ്ട്. ഈ ഡോപമിനാണ് നമുക്ക് ഉല്‍സാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്‌ക രാസപ്രക്ഷേപിണി. സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുക, സംഗീതം കേള്‍ക്കുക, ചിത്രം വരയ്ക്കുക, സിനിമ കാണുക, സുഹൃത്തുക്കളൊടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ വഴി ഡോപമിന്റെ അളവ് കൂടുകയും അത് നമുക്ക് സന്തോഷം തരികയും ചെയ്യും. പക്ഷേ, മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കുമ്പോള്‍ ഡോപമിന്റെ അളവ് കുറച്ചധികം കൂടുകയും വല്ലാത്ത ഒരാഹ്ലാദാനുഭൂതി ജന്യമാകുകയും ചെയ്യും.

ദീര്‍ഘനേരം ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിക്കുന്ന വ്യക്തികളില്‍ ഇതിന് സമാനമായി ഡോപമിന്റെ അളവില്‍ അമിതമായ വര്‍ധനവുണ്ടാകുന്നതായി കാണുന്നു. എന്നാല്‍ ഒരുപാട് സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ കൂടുതല്‍ അളവ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ഡോപമിന്റെ അളവ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാം.

ചിത്തഭ്രമം, ഉറക്കക്കുറവ്, അക്രമ സ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളൊക്കെ ഇവരില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ലഹരി വസ്തു ഉപയോഗിക്കുന്നവരില്‍ ഏതു ലഹരി വസ്തുവാണോ ഉപയോഗിക്കുന്നതെന്നതിനനുസരിച്ച് പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടും. കഞ്ചാവ്, LSD, MDMA, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ കടുത്ത ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളായ മിഥ്യാവിശ്വാസങ്ങള്‍, മിഥ്യാനുഭവങ്ങള്‍, അക്രമവാസന ഇവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യവും ബ്രൗണ്‍ ഷുഗറും പോലുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ കടുത്ത അടിമത്തം ഉണ്ടാകുകയും ഈ ലഹരി വസ്തുക്കള്‍ കിട്ടാതെ വരുമ്പോള്‍ ഉറക്കക്കുറവ്, വിറയല്‍, വെപ്രാളം, കഠിനമായ ശരീരവേദന, അപസ്മാരം, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

കുട്ടിക്കാലത്ത് അമിത വികൃതി, ശ്രദ്ധക്കുറവ്, പിരുപിരുപ്പ് എന്നിവയൊക്കെ പ്രദര്‍ശിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഈ രണ്ടുതരം അടിമത്തങ്ങളിലേക്കും പോകാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആറുമാസമെങ്കിലും ചുരുങ്ങിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെങ്കിലും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആ കുട്ടിക്ക് Attention Deficit Hyperactivtiy Disorder (ADHD) എന്ന പ്രശ്‌നമുണ്ടോയെന്ന് ഒരു മാനസികാരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി സംജാതമാകുന്നത്. ഇതുള്ളവരെ കൃത്യമായി ചികില്‍സിക്കാത്ത പക്ഷം, ആദ്യംതന്നെ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നുചാടാനും പിന്നീട് ലഹരി വസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാല്‍ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികില്‍സിക്കേണ്ടത് ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാകുന്നത് തടയാന്‍ അത്യാവശ്യമാണ്.

ഇന്റര്‍നെറ്റ് പോലെ സ്വഭാവ സംബന്ധമായ അടിമത്തമുള്ളവരേയും വിദഗ്ധരായ സൈക്യാട്രിസ്റ്റുമാരുടെ സഹായത്തോടെ സമാനരീതികളിലുള്ള ചികില്‍സയിലൂടെ മോചിപ്പിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ്  (16 minutes ago)

സാംസ്‌കാരിക സമ്മേളനം 4ന് രാവിലെ പതിനൊന്നരയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും  (28 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  (36 minutes ago)

രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...  (46 minutes ago)

ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം.  (58 minutes ago)

സിനിമയെ സാമൂഹ്യ തിന്മകള്‍ക്കെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി എന്‍ കരുണ്‍  (11 hours ago)

പുതിയ മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7ന്  (11 hours ago)

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിനുള്ള കമ്മീഷന്‍ എന്ന് സൗമ്യ  (11 hours ago)

ഗൾഫിൽ കൈ നിറയെ ഒഴിവുകൾ  (12 hours ago)

ഷാജി എൻ കരുൺ ഓർമ്മയായി..  (13 hours ago)

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (14 hours ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (14 hours ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (14 hours ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (14 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends