സ്ത്രീകള്‍ മറച്ചുവയ്ക്കുന്ന അസുഖം

വീട്ടില്‍ അതിഥികള്‍ എത്തിയാല്‍ അവരുടെ മുന്നില്‍ വെച്ച് മനസ്സു തുറന്ന് ചിരിക്കാനോ ഉറക്കെ സംസാരിക്കാനോ പോലും ചില സ്ത്രീകള്‍ക്ക് പേടിയാണ്. ചിരിക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ മൂത്രം പോകുന്നു എന്ന അവസ്ഥ ഉള്ളവരാണ് ഇങ്ങനെ പെരുമാറുന്നത്.
മിക്കവാറും സമയങ്ങളില്‍ അവരുടെ അടിവസ്ത്രം നനഞ്ഞതായിരിക്കും. പലപ്പോഴും പാഡ് ഉപയോഗിച്ചാണ് അവര്‍ പുറത്തേയ്ക്ക് ഇറങ്ങുന്നത് തന്നെ. ഈ പ്രശ്‌നം ആരോടെങ്കിലും പറഞ്ഞാല്‍ ഇതെന്താ കുട്ടികളെപ്പോലെ മൂത്രമൊഴിക്കുന്നതെന്നു കളിയാക്കിയാലോ എന്ന പേടി കാരണം അവര്‍ ഇത് മറച്ചുവയ്ക്കുകയും ചെയ്യും.
അറിയാതെ മൂത്രം പോകുന്നത് ഒരു രോഗലക്ഷണമോ ഗുരുതരമായ അസുഖത്തിന്റെ തുടക്കമോ ഒന്നുമല്ല. എന്നാലും മിക്ക സ്ത്രീകള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ്. ചെറിയ ചികിത്സയിലൂടെ തന്നെ മാറ്റാവുന്ന പ്രശ്‌നമാണ് ഇത്.
പ്രസവിച്ച് കുറെക്കഴിയുമ്പോള്‍ ഗര്‍ഭപാത്രത്തെ താങ്ങിനിര്‍ത്തുന്ന മസിലുകളുടെ ബലക്കുറവ് കൊണ്ട് ഗര്‍ഭപാത്രം ഇറങ്ങിവരാറുണ്ട്. ഇതുപോലെ മൂത്രസഞ്ചിയെ താങ്ങിനിര്‍ത്തുന്ന മസിലുകള്‍ക്ക് ബലം നഷ്ടമാകുമ്പോഴാണ് അറിയാതെ മൂത്രം പോകുന്നത്.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ നമ്മുടെ വയറിനുള്ളില്‍ പെട്ടെന്ന് പ്രഷര്‍ കൂടും. ഈ മര്‍ദം മൂത്രസഞ്ചിയില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പുറത്തേയ്ക്ക് ഒഴുകുന്നത്.
മസിലിന് ബലം വയ്ക്കാനുള്ള വ്യായാമങ്ങളും മരുന്നു ചികിത്സയും നിലവിലുണ്ട്. പക്ഷേ കൂടുതല്‍ ഫലപ്രദം ടി.ഒ.ടി സര്‍ജറിയാണ്. ടേപ്പുപോലൊരുസാധനം മൂത്രനാളിയുടെ താഴെയായിട്ട് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടെ മസിലിന്റെ പ്രവര്‍ത്തനം ഈ ടേപ്പ് ഏറ്റെടുക്കും. 8000 രൂപയ്ക്കടുത്ത് ടേപ്പിനു വിലയുണ്ട്. സര്‍ജറി കഴിഞ്ഞാല്‍ അന്നു തന്നെ വീട്ടിലേയ്ക്ക് മടങ്ങാം.
https://www.facebook.com/Malayalivartha