വിവാഹേതര ബന്ധങ്ങളിലും ഹണിമൂൺ സമയം ഉണ്ട് .എന്നാൽ വിവാഹബന്ധങ്ങളിൽ 'ഹണിമൂൺ' ദമ്പതികൾ തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുമ്പോൾ വിവാഹേതര ബന്ധങ്ങളിൽ സംഭവിക്കുന്നത് ഇതാണ്

ഒരോ ദാമ്പത്യ ബന്ധവും ഒരു വാഗ്ദാനമാണ്. പരസ്പ്പരം സ്നേഹിച്ചും പ്രണയിച്ചും ജീവിതകാലം മുഴുവൻ ഒരുമിച്ചു നിൽക്കാമെന്ന വാക്ക് . പൊതുവെ ഹണിമൂൺ കാലം കഴിയുമ്പോഴേക്കും ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ മാനസികമായ ഇഴയടുപ്പം ഉണ്ടായിക്കഴിഞ്ഞിരിക്കും . എന്നാൽ ഇത്തരം അടുപ്പം ഉണ്ടാകാതിരുന്നാൽ അത് വിവാഹേതരബന്ധങ്ങൾക്ക് കാരണമാകും
വിവാഹേതര ബന്ധങ്ങള്‍ ഒരു പരിധിവരെ സംഭവിയ്ക്കുന്നത് സാഹചര്യങ്ങളില്‍ നിന്നുമാണെന്നു പറയാം. മറ്റൊരു കാരണം തന്റെ പങ്കാളിയെക്കാള്‍ മറ്റൊരാളോട് തോന്നുന്ന ശാരീരിക ആകര്‍ഷണവും ആകാം. വിവാഹേതര ബന്ധങ്ങളില്‍ 36%-വും സംഭവിയ്ക്കുന്നത് ജോലിസ്ഥലങ്ങളിൽ ആണ്
ഭാര്യക്ക് ഭർത്താവിനോടും തിരിച്ചുമുള്ള മാനസിക അടുപ്പത്തേക്കാൾ അധികം വിവാഹേതര ബന്ധത്തിലുള്ള പങ്കാളിയുമായി ഉണ്ടെന്നുള്ള ബോധ്യമാണ് പലരെയും ഇത്തരം ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്ന് എസ്ഥേർ പരേൽ എന്ന മാനസികരോഗ വിദഗ്‌ധ വ്യക്തമാക്കുന്നു
മിക്കവാറും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കു പറയാനുള്ള പരാതി തന്റെ പങ്കാളി തനിയ്ക്കായി മതിയാവോളം സമയം തരുന്നില്ല എന്നതാണ്.. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ പങ്കാളികള്‍ പരസ്പരമുള്ള ശ്രദ്ധ കുറയുന്നു. പിന്നീടുള്ള ജീവിതത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിലും, വളര്‍ച്ചയിലും, പഠനത്തിലും, ഭാവി പരിപാടികളിലുമാണ്.
ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ചെലവഴിയ്ക്കുന്ന സമയങ്ങള്‍ ഒരുപക്ഷെ കുട്ടികളെ കുറിച്ചുള്ള ചര്‍ച്ചകളും, ഭാവി പരിപാടികളും മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. സ്വകാര്യ നിമിഷങ്ങളിലുണ്ടാകുന്ന അഭാവം വിവാഹേതര ബന്ധങ്ങളിലേയ്ക്ക് മനസ്സിനെ കൊണ്ടുപോകുന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമത്തിന്റെ കാര്യത്തിൽ വ്യക്തികളേക്കാൾ പ്രാധാന്യം, ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഇരുവരും ഭാവനയിൽ കാണുന്നതിനാണെന്ന് മാർസെൽ പ്രൗസ്റ്റ് എന്ന മറ്റൊരു വിദഗ്‌ധൻ ചൂണ്ടിക്കാട്ടുന്നു.അങ്ങിനെ വരുമ്പോൾ ദാമ്പത്യ ബന്ധങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഭാവനയിൽ മാത്രം കാണാതെ അത് യഥാർഥ ജീവിതത്തിലും സാധ്യമാകുമെന്ന് കാണിച്ചു തരും വിവാഹേതര ബന്ധങ്ങൾ. അതുകൊണ്ട് തന്നെ അത്തരം ബന്ധങ്ങള്‍ തെറ്റാണെന്നു മനസ്സ് പറയുമ്പോഴും അതിലേക്ക് തന്നെ മനസ്സ് തെന്നിതെറിച്ചു വീഴുന്നു.
വിവാഹേതര ബന്ധങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ പങ്കാളികൾ ശ്രദ്ധിക്കും. വിവാഹബന്ധത്തിലെ പങ്കാളിയെക്കാൾ കൂടുതൽ വിവാഹേതര ബന്ധത്തിലെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധം ആസ്വാദ്യകരമായിരിക്കും. വിവാഹേതര ബന്ധങ്ങൾ പലപ്പോഴും വർഷങ്ങളായുള്ള വിവാഹ ജീവിതത്തേക്കാൾ ഏറെ പുതുമയുള്ളതായി തോന്നുമെന്നും എസ്ഥേർ വ്യക്തമാക്കുന്നു
ഭാര്യ ഭർത്താക്കന്മാർ മനസിലാക്കാതെ പോകുന്ന വികാരങ്ങളാണ് പലപ്പോഴും വിവാഹേതര ബന്ധത്തിലേക്ക് നയിക്കുന്നത്. ലൈംഗിക ബന്ധമാണ് വിവാഹേതര ബന്ധങ്ങൾക്ക് ഊർജം പകരുന്നത്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഇത്തരം ബന്ധങ്ങൾക്ക് ആയുസ്സ് കുറവാണ് . ആദ്യത്തെ കുറച്ചു ദിവസത്തെ ഹണിമൂൺ കാലഘട്ടം കഴിഞ്ഞാൽ പല ബന്ധങ്ങളും പാതിവഴിയിൽ കൊഴിഞ്ഞു പോകാറാ ണ് പതിവ് . ചിലത് മാസങ്ങളും മറ്റ് ചിലത് കുറച്ച് വർഷങ്ങളും മാത്രമേ നിലനിൽക്കൂവെന്ന് വിദഗ്‌ധ പഠനങ്ങൾ വ്യക്തമാക്കുന്നു. വിവാഹേതര ബന്ധങ്ങളിലും സാധാരണ ഭാര്യ ഭർതൃ ബന്ധങ്ങളിൽ ഉള്ളത് പോലെ തന്നെയുള്ള ഹണിമൂൺ കാലഘട്ടം ഉണ്ടെന്നും അത് അവസാനിച്ചു കഴിയുമ്പോൾ തന്നെ ബന്ധങ്ങൾ അവസാനിക്കുമെന്നും റാമോൺ പറയുന്നു.
വിവാഹേതര പങ്കാളിയുമായി ശാരീരികമായി തോന്നുന്ന അടുപ്പം മാനസികമായി തോന്നാത്തതാണ് ഇതിനു കാരണം.
മാത്രമല്ല വിവാഹബന്ധങ്ങളിൽ കുട്ടികൾ, കുടുംബം എന്നുള്ള ഘടകങ്ങളും ബന്ധം നിലനിർത്താൻ പ്രേരകമാണ്
എന്നാൽ, ചില ബന്ധങ്ങൾ പെട്ടന്ന് അവസാനിക്കുമ്പോൾ ചതിക്കപ്പെടുന്നതായി തോന്നുമെന്ന് അനുഭവസ്ഥർ പറയുന്നു. തനിക്ക് ജോലി സ്ഥലത്തുണ്ടായിരുന്ന വിവാഹേതര ബന്ധത്തെ കുറിച്ച് മനസു തുറക്കുകയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീ. തന്നെ ഏറെ സ്നേഹിച്ചിരുന്ന ഭർത്താവും കുട്ടിയും ഉണ്ടായിരുന്നിട്ടും ഓഫീസിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി പ്രണയത്തിലായതായി അവർ വെളിപ്പെടുത്തി. എന്നാൽ, ആ ബന്ധം വളരെ പെട്ടന്ന് അവസാനിച്ചത് തന്റെ മാനസിക നില തന്നെ തകർത്ത് കളഞ്ഞെന്നും അവർ പറയുന്നു.
സ്ത്രീകളും പുരുഷന്മാരും ബന്ധങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണെന്ന് റാമോൺ ലാംബ എന്ന വിദഗ്‌ധൻ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ കുടുംബത്തിൽ നിന്ന് തന്നെയോ ജോലി സ്ഥലത്തോ അയൽപക്കത്ത് നിന്നോ ആരംഭിക്കുന്ന വിവാഹേതര ബന്ധങ്ങൾ അവസാനിക്കുമ്പോൾ ചതിയും വഞ്ചനയും തോന്നുമെങ്കിലും ഓർമിക്കാൻ ചില പാഠങ്ങൾ അവശേഷിപ്പിച്ചു കൊണ്ടായിരിക്കും അവ അവസാനിക്കുന്നത്
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രിം കോടതിയും പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് വിവാഹേതര ബന്ധങ്ങള്‍ ധാര്‍മ്മികമായി തെറ്റാണ്. കാരണം മറ്റേതു ബന്ധങ്ങളെക്കാളും ജീവിത പങ്കാളിയുമായുള്ള ബന്ധം വ്യത്യസ്തമാകുന്നത് മാനസികമായി മാത്രമല്ല ശാരീരികമായും ഉള്ള പങ്കുവയ്ക്കലാണ്. ഈ ബന്ധം ആരംഭിയ്ക്കുന്നതും തുടരുന്നതും മറ്റേതു ബന്ധത്തില്‍ നിന്നും വ്യത്യസ്തമാകുന്നതും ശാരീരികവും മാനസികവുമായ പരസ്പര വിശ്വാസത്തിലാണ്. ഇത്തരം വിശ്വാസം വിവാഹേതര ബന്ധത്തിൽ കണ്ടെത്താൻ പ്രയാസമാണ് .
സ്‌നേഹം, പരിചരണം, വിശ്വാസം, ലാളന, പങ്കിടല്‍ എന്നിവ ഓരോ പങ്കാളിയും തന്റെ ജീവിത പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു. ഇവ പരസ്പരം കൈമാറാന്‍ കഴിയുന്നിടത്താണ് ദാമ്പത്യ ജീവിതത്തിന്റെ വിജയം നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha