ഫസ്റ്റ് ഇംപ്രഷന്‍ ആണ് ബെസ്റ്റ് ഇംപ്രഷന്‍... ഇതില്‍ സത്യമുണ്ടോ?

ഫസ്റ്റ് ഇംപ്രഷന്‍ ആണ് ബെസ്റ്റ് ഇംപ്രഷന്‍ എന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ അത് എത്രത്തോളം സത്യമാണെന്ന് ആരും ചിന്തിക്കാറില്ല. ഇവിടെ ചുംബനം തന്നെ നോക്കാം. ചുംബനം പല തരത്തിലുണ്ട്. കാമുകി കാമുകന്മാര്‍ തമ്മിലുള്ളത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളത് അങ്ങനെ പലതരത്തിലുണ്ട്.
ആദ്യചുംബനം നെറ്റിയിലാണെങ്കിലും പിന്നെയത് ചുണ്ടില്‍ നിന്ന് ചുണ്ടിലേക്ക് കൈമാറുന്ന സ്‌നേഹസമ്മാനമാണ്. ചുംബനത്തില്‍ പ്രധാന റോള്‍ വഹിക്കുന്നത് വായതന്നെയാണ്. അതുകൊണ്ട്, ദുര്‍ഗന്ധം വമിക്കുന്ന വായയുമായി കാമുകിയുടെ സമീപത്തേക്ക് പോകരുത്. പല്ല് ഒക്കെ ഒന്നു തേച്ച്, വൃത്തിയാക്കി മൌത്ത് ഫ്രഷ്‌നര്‍ ഒക്കെ ഉപയോഗിച്ച് സുഗന്ധപൂരിതമാക്കാം. ഫസ്റ്റ് ഇംപ്രഷന്‍ ആണ് ബ്രോ ബെസ്റ്റ് ഇംപ്രഷന്‍, സോ മൈന്‍ഡ് ഇറ്റ്.
വെറുതെ ആര്‍ത്തിയോടെ ചെന്ന് കെട്ടിപ്പിടിച്ച് ബലാല്‍ക്കാരമായി ഒരുമ്മ കൊടുത്ത് അവസാനിപ്പിക്കരുത്. അതിനൊകെ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ഊര്‍ജ്ജസ്വലതയോടെ വേണം പ്രണയിനിക്ക് അടുത്തെത്താന്‍. അവളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് രസിക്കുകയുമാവാം. നല്ലൊരു കാമുകന്‍ എപ്പോഴും നല്ലൊരു കേള്‍വിക്കാരനും ആയിരിക്കണം. ചുംബിക്കുമ്പോള്‍ കൈകള്‍ കൃത്യമായി ഉപയോഗിക്കുക. കാമുകിക്ക് അസ്വസ്ഥത പടര്‍ത്തുന്ന രീതിയിലായിരിക്കരുത് ഒരു സ്പര്‍ശനവും.
ചുംബനം ചുംബനം മാത്രമാണ്. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. അതൊരിക്കലും ലൈംഗികതയിലേക്കുള്ള വാതിലാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം, ചുംബനത്തെ അതിന്റെ പരിശുദ്ധിയോടെ കാണുമ്പോള്‍ മാത്രമേ ആ ഒരു സുഖം ലഭിക്കുകയുള്ളൂ. പിന്നെ, പേടിച്ചരണ്ട് ആയിരിക്കരുത് ഒരിക്കലും ചുംബനങ്ങള്‍. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ആയിരിക്കണം.
https://www.facebook.com/Malayalivartha