കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല...തിരിച്ചറിയാന്‍ വഴിയുണ്ട്......

ബന്ധങ്ങള്‍ പല സ്വഭാവത്തിലുണ്ട്. പങ്കാളികള്‍ തമ്മിലുള്ള പെരുമാറ്റം കണ്ടാലറിയാം ആ ബന്ധത്തിന്റെ ആഴവും ദ്യഢതയും. ......ഏതു തരം
ബന്ധമായാലും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെന്ന് തിരിച്ചറിയുന്നത് തികച്ചും നിരാശാ ജനകം തന്നെയാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ചെറിയ ചില കള്ളങ്ങൾ കാരണമാകാറുണ്ട് . പങ്കാളിയോ അല്ലെങ്കില്‍ സുഹൃത്തോ സഹപ്രവര്‍ത്തകരൊ ഒക്കെ പറയുന്നത് കളവാണോ എന്ന് തിരിച്ചറിയാനാകുമെന്നാണ് ബിഹേവിയർ സൈക്കോളജിസ്റ്റുകള്‍ പറയുന്നത് ..
ജോ ഹെമ്മിങ് എന്ന് ബിഹേവിയറല്‍ സൈക്കോളജിസ്റ്റ്
പറയുന്നത് ഏറ്റവും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെങ്കിൽ അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അത് തിരിച്ചറിയാനാകും എന്നാണ്.
പങ്കാളിയുടെ പെരുമാറ്റത്തിലും ചലനത്തിലുമുള്ള ചെറിയ മാറ്റങ്ങൾ പോലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെങ്കിൽ അവർ പറയുന്ന കള്ളവും എളുപ്പം തിരിച്ചറിയാം
വളരെ അടുത്ത സുഹൃത്താണ് കളവ് പറയുന്നത് എങ്കില്‍ ആ വ്യക്തി സംസാരിക്കുമ്പോള്‍ അവരുടെ ചിരി, നോട്ടം, നില്‍പ്പ്, സംസാരിക്കാന്‍ ഉപയോഗിക്കുന്ന ശൈലി തുടങ്ങിയവ സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കും.
മിക്ക സന്ദർഭങ്ങളിലും സുഹൃത്തിനോട് കള്ളം പറയേണ്ടി വരുമ്പോൾ പറയുന്ന ആൾ ചിരിക്കുമെന്നാണ് ബിഹേവിയറല്‍ സൈക്കോളജിസ്റ്റുകൾ പറയുന്നത് . എന്നാൽ അകാരണമായി ദേഷ്യം അഭിനയിക്കുന്നവരും ഉണ്ടത്രേ.
ജീവിതത്തിൽ എല്ലാം അടുത്തറിയുന്നവരാകുമ്പോൾ കള്ളം പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തീർത്തും തെറ്റാണ്. ഇത്തരക്കാരുടെ ചെറിയ ചലനം പോലും കൂടെയുള്ളവർക്ക് എളുപ്പം മനസ്സിലാകുന്നതിനാൽ പറയുന്നത് കള്ളമാണെങ്കിൽ പെരുമാറ്റം നോക്കി പെട്ടെന്ന് മനസ്സിലാക്കാം.
മാത്രമല്ല, വളരെ അടുത്തു നില്‍ക്കുന്നയാളോട്, പ്രത്യേകിച്ച് ജീവിത പങ്കാളിയോട് മുഖത്തുനോക്കി കള്ളം പറയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ബിഹേവിയറല്‍ സെക്കോളജിസ്റ്റുകൾ പറയുന്നു.
അതുകൊണ്ടു തന്നെ ഒപ്പം സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.
മുഖത്തു നോക്കാതിരിക്കുന്നുണ്ടെങ്കിൽ അയാൾ നമ്മിൽ നിന്നും ചിലതു മറയ്ക്കുന്നുണ്ടാവാം. അത് പോലെ കള്ളം പറഞ്ഞതിന് ശേഷം മുഖത്തു കൂടുതലായി നോക്കുന്നുണ്ടെങ്കിൽ അയാൾ പുതുതായി പറയുന്ന നുണ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായിരിക്കും
ചിലപ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം വന്നേക്കാം. പൊതുവെ ശാന്തനായ വ്യക്തി കളവ് പറയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചേക്കാം..അതുപോലെ തിരിച്ചും. .
കളവ് പറയുന്നത് സഹപ്രവര്‍ത്തകരാണെങ്കില്‍ അവരുടെ കൈകളുടെ ആംഗ്യം സാധാരണയില്‍ നിന്ന് അല്‍പം കൂടുതലോ കുറവോ ആയിരിക്കും. എന്നാല്‍ അവരുടെ സംഭാഷണത്തില്‍ കാര്യമായ മാറ്റം കാണില്ല. പലപ്പോഴും വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ ഒന്നിച്ചു കാണാതിരിക്കാനാവാം അവർ ഇത്തരത്തില്‍ കളവ് പറയുന്നത്.
ചിലർ നടന്ന കാര്യം ഓർമിക്കുവാൻ ഒരു ദിശയിലേക്കും, പുതുതായി ആലോചിച്ചുണ്ടാക്കുവാൻ മറ്റൊരു ദിശയിലേക്കും നോക്കും. കൃഷണമാണികൾ എതിർ ദിശകളിലേക്ക് മാറുന്നുണ്ടെങ്കിൽ ഉറപ്പിക്കാം പറയുന്നത് കള്ളമാണെന്ന്.
ആവശ്യത്തിൽ കൂടുതൽ കൃത്യതയിൽ കഥകൾ പറഞ്ഞാൽ പറയുന്നത് തീർച്ചയായും നുണ ആയിരിക്കും.
https://www.facebook.com/Malayalivartha