മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍...
മഞ്ഞുകാലത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. പനി, ചുമ, കഫക്കെട്ട്, ചുണ്ടുകളും പാദങ്ങളും വിണ്ടുകീറല്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ ഇക്കാലയളവില്‍ കൂടുതലായി കണ്ടുവരുന്നു. തണുത്ത അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പനി വരാനിടയാക്കും. ഏ.സിയുടെ തണുപ്പ് അധികമേല്‍ക്കുന്നവര്‍ക്കും മഞ്ഞ് കാലത്ത് പനി വരാനുള്ള സാധ്യത കൂടുതലാണ്. വരണ്ടചര്‍മ്മമുള്ളവര്‍ എണ്ണമയമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നത് അഭികാമ്യമാണ്. മഞ്ഞുകാലത്ത് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൊടിയും തണുപ്പും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധവേണം. തണുത്ത കാറ്റ് ഏല്‍ക്കുന്നത് ചുമ,കഫക്കെട്ട് തുടങ്ങിയവയ്ക്കിടയാക്കും. ഹെല്‍മറ്റും സെറ്ററും ഒക്കെ ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാന്‍ വെണ്ണ പുരട്ടാവുന്നതാണ്. പാദങ്ങള്‍ വിണ്ടുകീറാനുള്ള സാധ്യതയും കൂടുതലാണ്. പാദങ്ങളില്‍ ഒലിവെണ്ണ പുരട്ടുന്നതും സോക്‌സുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha