വര്‍ക്ക്ഔട്ടിനു മാറ്റിവയ്ക്കാന്‍ സമയമില്ലേ? സായന്തിനിയുടെ ഡയറ്റ് പരീക്ഷിച്ചുനോക്കൂ... രണ്ടു മാസം കൊണ്ട് കുറച്ചത് 10 കിലോ!

സായന്തിനി സെന്‍ഗുപ്തയുടെ കല്യാണശേഷമാണ് അവര്‍ക്ക് ശരീരഭാരം കൂടാന്‍ തുടങ്ങിയത്. ദിവസം കഴിയുന്തോറും എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം ഒട്ടും കുറയാതെ, ആ 25-കാരിയുടെ ശരീരഭാരം കൂടി വന്നുകൊണ്ടിരുന്നു. അധ്യാപിക കൂടിയായ സായന്തിനിക്ക് ജോലിയുടെ തിരക്കുകള്‍, വീട്ടുകാര്യങ്ങള്‍ എന്നിവയ്ക്ക് ഇടയില്‍ നിന്നു ജിമ്മിലേക്ക് പോകാന്‍ സമയം ഒത്തുവന്നതുമില്ല.
എന്നാല്‍ ഒരു ഡയറ്റ് പിന്തുടര്‍ന്ന് നോക്കിയാലോ എന്ന ചിന്ത അങ്ങനെയാണ് മനസ്സിലേക്കെത്തുന്നത്. വെറും രണ്ടു മാസം കൊണ്ട് പത്തുകിലോ കുറയ്ക്കാന്‍ സാധിച്ച ഡയറ്റ് സായ സ്വയം കണ്ടെത്തുകയായിരുന്നു.
പ്രാതല്‍ - ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ട് അതിരാവിലെ കുടിക്കുന്നതാണ് ആദ്യത്തെ ജോലി. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ചെറിയ പാത്രം ബദാം, ഒരു പുഴുങ്ങിയ മുട്ട, ചിലപ്പോള്‍ വേവിച്ച ചന, ആപ്പിള്‍, ഏത്തക്ക എന്നിവയും കഴിക്കും.
ഉച്ചയ്ക്ക് - ഓട്‌സ്, ദലിയ കിച്ചടി( നുറുക്ക് ഗോതമ്പും പച്ചക്കറികളും ചേര്‍ത്തുവേവിക്കുന്നത്), പച്ചക്കറികള്‍, ബ്രൗണ്‍ റൈസ്.
നാലുമണിക്ക് ഒരു കപ്പ് ഗ്രീന്‍ ടീ, നാല് ബിസ്‌കറ്റ്.
വൈകിട്ട് എട്ടുമണിക്ക് മുന്‍പേ അത്താഴം കഴിച്ചിരിക്കും. രണ്ടു ചപ്പാത്തി, ഒരു ബൗള്‍ വേവിച്ച പച്ചക്കറികള്‍ ഇതാണ് പതിവ്. ഇടയ്ക്ക് ഏതെങ്കിലും ആഹാരത്തോട് കൊതി തോന്നിയാല്‍ തന്നെ രണ്ടു സ്പൂണില്‍ കവിയാതെ കഴിക്കുകയാണ് ശീലം.
ജിമ്മില്‍ പോയുള്ള ഒരു വര്‍ക്ക്ഔട്ടും ചെയ്യാന്‍ സമയമില്ലെങ്കിലും പറ്റുന്ന പോലെ വീട്ടില്‍ ലഘുവ്യായാമങ്ങള്‍ സായ ചെയ്യുന്നുണ്ട്. ഷുഗര്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഡയറ്റ് ചിട്ടപ്പെടുത്തിയത്. ഒപ്പം സാധാരണ ഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിച്ചു. ലിഫ്റ്റ് ഉപയോഗിക്കാതെ എവിടെ പോയാലും സ്റ്റെപ്‌സ് കയറാന്‍ ശീലിച്ചത് ഏറെ ഗുണം ചെയ്‌തെന്നും സായ ഓര്‍ക്കുന്നു. കല്യാണം കഴിഞ്ഞതോടെ തന്നെ ആന്റി എന്ന് കളിയാക്കി വിളിച്ചവര്‍ ഇപ്പോള്‍ താന്‍ എത്ര സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നത് കേള്‍ക്കാന്‍തന്നെ സുഖമാണെന്നു സായന്തിനി പറയുന്നു.
https://www.facebook.com/Malayalivartha