മറ്റുള്ളവര്‍ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ പല്ലുകള്‍ ഒന്ന് ശ്രദ്ധിക്കൂ!! ഓരോ പല്ലിന്റെ ആകൃതിയും നോക്കി സ്വഭാവത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം...

മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ പലരിലും മൂന്നാമത്തെ അണപ്പല്ലും (വിവേകദന്തങ്ങൾ) അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റൽ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികൾക്ക് പല്ല് വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതൽ പതിനാലു വയസ്സിനുള്ളിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങൾ.
എന്നാലിപ്പോഴിതാ ഓരോ പല്ലിന്റെ ആകൃതിയും നോക്കിമറ്റുള്ളവരുടെ സ്വഭാവം എങ്ങനെ കണ്ടുപിടിക്കാം എന്നു നോക്കാം. മറ്റുള്ളവര്‍ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ പല്ലുകള്‍ ശ്രദ്ധിച്ചു നോക്കൂ. അത് നിങ്ങള്‍ക്ക് അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും. ഓരോ പല്ലിന്റെ ആകൃതിയും നോക്കി എങ്ങനെ സ്വഭാവത്തെ വിലയിരുത്താം എന്ന് നോക്കാം. നിങ്ങളില്‍ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നുണ്ടോ, എങ്കില്‍ പല്ല് നോക്കിയാല്‍ അറിയാം. മറ്റുള്ളവരിലെ സ്വാര്‍ത്ഥത പല്ലിന്റെ ആകൃതി നോക്കി മനസ്സിലാക്കാം. ഓരോരുത്തര്‍ക്കും പല്ലിന് വ്യത്യസ്ത ആകൃതിയായിരിക്കും. നിങ്ങളുടെ മുന്നിലുള്ള പല്ലിന്റെ ആകൃതി ചതുരത്തില്‍ ആണെങ്കില്‍ സ്വയം നിയന്ത്രണം ഉള്ള വ്യക്തിയാവും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വയം നിയന്ത്രണം കൊണ്ട് തന്നെ നിങ്ങളൊരു ധാര്‍ഷ്ഠ്യക്കാരനായി മറ്റുള്ളവര്‍ക്ക് തോന്നും.
പല്ല് ഓവല്‍ഷേപ്പിലുള്ളതാണെങ്കില്‍ കലാപരമായി നിങ്ങള്‍ മുന്നിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പല്ല് ത്രികോണാകൃതിയാണെങ്കില്‍ നിങ്ങള്‍ കരുതലില്ലാതെയും ശുഭാപ്തി വിശ്വാസമില്ലാതെയും ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഒറ്റക്ക് ജീവിക്കുന്നതില്‍ ഭയപ്പെടുന്നവരായിരിക്കും.സമചതുരാകൃതിയാണെങ്കില്‍ ബോസ് എന്ന് നിലയില്‍ അറിയപ്പെടാന്‍ കഴിയുന്നവരായിരിക്കും. നേതൃഗുണം നിങ്ങളുടെ കഴിവ് തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിചാരിക്കുന്നത് നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും എന്നാണ്. പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്കു 32 പല്ലുകൾ ഉണ്ടായിരിക്കും. 31 - 32 പല്ലുകൾ ഉള്ളവർ സമൂഹത്തിൽ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും. 28 മുതൽ 30 പല്ലുകൾ വരെയുള്ളവർ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകൾക്കും സാധ്യതയുണ്ട്. ജീവിതത്തിലുടനീളം ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതൽ 27 പല്ലുകൾ വരെയുള്ളവർ. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പിരിഞ്ഞുജീവിക്കാനും ഇവർക്കു യോഗമുണ്ട്. പ്രായപൂർത്തിയായ, 25 പല്ലിൽ താഴെയുള്ളവർക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവർക്കു ജീവിതത്തിൽ വിജയം സാധ്യമാകുക. മുകൾനിരയിലെ പല്ലുകളും താഴത്തെ നിരയിലെ പല്ലുകളും തമ്മിൽ ചെറിയ അകലമുള്ള വ്യക്തികൾ സംസാരപ്രിയരായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇരുപല്ലുകൾക്കിടയിൽ അകലം കൂടുതലും അതേസമയം തന്നെ തിളങ്ങുന്ന കണ്ണുകളുള്ളതുമായ വ്യക്തികൾ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ മറച്ചുപിടിക്കാനുള്ള മിടുക്ക് ഇത്തരക്കാർക്കു കൂടുതലായിരിക്കും അതിനൊപ്പം തന്നെ ഇവർ പിടിക്കപ്പെടാനുള്ള സാധ്യതകളും വിരളമാണ്.
ഇപ്പോള്‍ മനസ്സിലായില്ലോ പുഞ്ചിരി മാത്രമല്ല പല്ലിലൂടെ നമ്മളെ മനസ്സിലാക്കിപ്പിക്കുന്നത്. പല്ലിന്റെ ആകൃതി നോക്കി ഏത് തരത്തിലുള്ള വ്യക്തിയാണ് നിങ്ങളെന്ന് വരെ നമുക്ക് മനസ്സിലാക്കാം.
https://www.facebook.com/Malayalivartha