ആ ദിനം അണിഞ്ഞൊരുങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ; കല്യാണ ദിനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിവാഹം ഏവരുടെയും സ്വപ്നമാണ്. പെൺകുട്ടികളെ സംബന്ധിച്ചും പരുഷന്മാരെ സംബന്ധിച്ചും വ്യത്യസ്തവും പ്രാധാന്യമുള്ളതുമായ ദിനങ്ങൾ. കല്യാണത്തിന് പങ്കെടുക്കാൻ വരുന്ന ഓരായിരം പേരുടെ കണ്ണുകൾ രണ്ടു വ്യക്തികളിൽ മാത്രം പതിയുന്ന ദിനം. കല്യാണ ദിനത്തിൽ പയ്യനെക്കാൾ ഏവരും ശ്രദ്ധിക്കുന്നത് കല്യാണ പെണ്ണിനെ തന്നെയാണ്. കൂടുതൽ ആകർഷണീയാരായിരിക്കുന്നതും കല്യാണ പെണ്ണ് തന്നെയായിരിക്കും. ജീവിതത്തിന്റെ നിർണ്ണായകമായ ആ ദിനത്തിൽ എന്നത്തേയും പോലെഅല്ല വളരെ വ്യത്യസ്തമായി തന്നെയിരിക്കാൻ ഏവരും ശ്രമിക്കും. കല്യാണ ദിനത്തിൽ അണിഞ്ഞൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
കല്യാണത്തിന് ഒരു മാസം മുന്‍പെങ്കിലും ഭക്ഷണത്തിലും ആരോഗ്യത്തിലും കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കണം. വിവാഹ ശേഷമുള്ള റിസപ്ഷന്‍ രാത്രിയിലായാലും പകലായാലും കോന്‍ട്യൂര്‍ മേക്കപ്പ് തന്നെയാണ് നല്ലത്. മുഖത്തെ കുറവുകള്‍ മറയ്ക്കാന്‍ മാത്രമല്ല, ഭംഗി ഹൈലൈറ്റ് ചെയ്യാന്‍ കൂടിയുള്ള കഴിവ് കോന്‍ട്യൂറിങ്ങിനുണ്ട്. വസ്ത്രങ്ങള്‍ പേസ്റ്റല്‍ ഷേഡുകള്‍ ആണെങ്കില്‍ ആഭരണങ്ങളില്‍ സിംപിള്‍ ഡയമണ്ടോ പ്രഷ്യസ് സ്റ്റോണ്‍സോ വാങ്ങുക . മുടി സ്‌ട്രെയ്റ്റ്‌നിങ്, സ്മൂതിങ് ഇവ ചെയ്ത് അലസമായി അഴിച്ചിടുന്നതെല്ലാം പഴയ രീതികൾ ആയിരിക്കുന്നു. വണ്‍ സൈഡ് കേളും, വണ്‍ സൈഡ് പുട്ട് അപ്പുമാണ് ഇപ്പോഴത്തെ സ്റ്റൈൽ. വിവാഹ ദിവസം ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്നത് തലേദിവസം ചെയ്ത മേക്കപ്പ് പൂര്‍ണമായി തുടച്ചു മാറ്റുകയെന്നതാണ്. കണ്ണിന്റെ കോണുകളിലും ചെവിയുടെ അരികുകളിലെല്ലാം ഉള്ള പഴയ മേക്കപ്പ് മായ്ച്ച് കളയുക . ഇത് പുതിയ മേക്കപ്പുമായി ചേര്‍ന്ന് ഒലിച്ചിറങ്ങാതിരിക്കാനാണ്. അതുകൊണ്ട് മേക്കപ്പ് റിമൂവറും തണുത്ത വെള്ളവുമുപയോഗിച്ച് കണ്ണുകളും മുഖവും വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണം. ബ്ലഷ്, ഐ മേക്കപ്പ്, ലിപ്‌സ്, ഹെയര്‍ എന്നിവയെല്ലാം ബേസിക് മേക്കപ്പിന് ശേഷം മാത്രം ശ്രദ്ധിക്കേണ്ടവയാണ്.
കല്യാണ ദിവസം ഇപ്പോള്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് പുട്ട്‌അപ് ഹെയര്‍ സ്‌റ്റൈലാണ്. താലി കെട്ടാനുള്ള എളുപ്പവും അതാണ്. നീളത്തില്‍ മുടി പിന്നിയിടുന്ന രീതി എല്ലാവരും ഉപേക്ഷിക്കുകയാണ്. പുട്ട്‌അപ് ചെയ്ത മുടിയില്‍ പൂ വയ്ക്കുന്ന രീതികളിലാണ് പരീക്ഷണങ്ങളത്രയും. വട്ടത്തി ല്‍ പൂ വച്ച് കെട്ടിന്റെ നടുവിലായി സ്വര്‍ണ നെക്ലേസോ ലോക്കറ്റോ വയ്ക്കാവുന്നതാണ്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികൾ സണ്‍സ്‌ക്രീനും പുരട്ടി വെയിൽ കൊള്ളാം എന്നാണ് ചിന്തയെങ്കില്‍ അതു വേണ്ട. വെയിലേല്‍ക്കാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്‌സ്ചറൈസര്‍, ഹെയര്‍ ഓയില്‍, സോപ്പ്, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം പുതിയവ ഉപയോഗിക്കരുത്. വിവാഹ ദിവസം കൂടുതല്‍ വെളുത്തിരിക്കാം, കണ്ണിന് താഴത്തെ കറുപ്പകറ്റാം എന്നീ ചിന്തകളോടെ പുതിയ സൗന്ദര്യ വര്‍ധകങ്ങള്‍ ഉപയോഗിച്ചാല്‍ അവയുടെ പരിണിത ഫലം ഊഹിക്കാൻ കഴിയില്ല.
ആഭരണം: ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വേണം കല്യാണത്തിണ് അണിയാൻ. മൂന്നോ നാലോ മാലയാണ് ഇപ്പോഴത്തെ കല്യാണത്തിന് ഉപയോഗിക്കുന്നത്. അരപ്പട്ട മൂടുന്ന വിധം മാലകള്‍ അണിയുന്നത് ഒഴിവാക്കുക. പതിവായി ധരിക്കുന്ന ചെരിപ്പിന്റെ ഡിസൈനര്‍ വേര്‍ഷന്‍ വേണം വിവാഹനാളിലും അണിയാന്‍. സ്ഥിരമായി ഫ്‌ലാറ്റ് ചെരിപ്പുകള്‍ ഇടുന്നവര്‍ വിവാഹത്തിന് ഹൈഹീല്‍സ് ഉപയോഗിക്കരുത്. വിവാഹ ദിവസം സാരിയുടെ അതേ കളറിനൊപ്പം ഗോള്‍ഡന്‍ ടച്ച് കൂടിയുള്ള നെയില്‍ പോളിഷ് ചെയ്യാം.ഏറ്റവും നല്ല നിറങ്ങള്‍ വേണം വിവാഹ ദിവസം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. അതുവരെ പരിചിതമല്ലാത്ത കളറുകള്‍ ചിലപ്പോള്‍ ആതവിശ്വാസത്തെ തകർക്കും.സന്തോഷമുള്ള മനസ്സിലേ സന്തോഷത്തോടെയുള്ള ചിരി വരികയുള്ളൂ. വിവാഹം നിശ്ചയിക്കുന്നതു മുതല്‍ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിര്‍ത്താൻ ശ്രദ്ധിക്കുക.എല്ലാ ദിവസത്തേക്കാളും നൂറുമടങ്ങ് കൂടുതല്‍ സന്തോഷത്തോടെ ആയിരിക്കണം വിവാഹദിനത്തില്‍ ആയിരിക്കേണ്ടുന്നത്.
https://www.facebook.com/Malayalivartha