ഉറക്കം ജീവവായു പോലെയാണെന്ന് പഠനം
പുത്തന്‍ തലമുറയില്‍ സ്മാര്‍ട് ഫോണും ഐപാഡും വച്ച് ഉറക്കമില്ലാത്ത രാത്രികളുമായി കഴിയുന്ന അനേകം പേരുണ്ട്. അവരോടായി യുഎസ് നാഷനല്‍ സ്ലീപ് ഫൗണ്ടേഷന്റെ വക ഉപദേശമാണ് കണ്ണടച്ച്, നന്നായി ഒന്നുറങ്ങൂ! എന്ന്.
നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗവും ഉറങ്ങി ജീവിക്കുന്ന മനുഷ്യര്‍ക്ക് ഉറക്കം ജീവവായു പോലെ പ്രധാനമെന്നു ചൂണ്ടിക്കാട്ടുകയാണ് യുഎസ് വിദഗ്ദ്ധര്‍. നവജാത ശിശുക്കളെ മുതല്‍ മുതിര്‍ന്ന പൗരന്മാരെ വരെ ഉള്‍പ്പെടുത്തി പ്രായം തിരിച്ചുള്ള മൂന്ന് ഉറക്കപ്പട്ടിക തയ്യാറാക്കിയാണ് ഫൗണ്ടേഷന്റെ പുതിയ മാര്‍ഗരേഖ. നാലു മാസം മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നേരത്തേ നിര്‍ദേശിച്ചിരുന്നതിലും കൂടുതല്‍ ഉറക്കം വേണമെന്നും അവര്‍ തറപ്പിച്ചു പറയുന്നു.
ഉറക്കത്തിന്റെ കുറവ് അമിതവണ്ണത്തിനും ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും വഴിതെളിക്കുമെന്നും കൂടാതെ ആയുര്‍ദൈര്‍ഘ്യത്തെ വെട്ടിച്ചുരുക്കുമെന്നും മുന്നറിയിപ്പുണ്ട്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍നിന്നുള്ള പതിനെട്ടു വിദഗ്ധരുടെ സമിതിയാണ് പുതുക്കിയ ഉറക്കപ്പട്ടിക നിര്‍ദേശിച്ചിരിക്കുന്നത്.
കൂടുതല്‍ സമയം ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം വളരെ പ്രകടമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. നാലു മണിക്കൂറിലധികം ടിവി കണ്ടിരിക്കുന്നവര്‍ അഞ്ചു മണിക്കൂറില്‍ താഴെ മാത്രം ഉറക്കം കിട്ടാന്‍ സാധ്യതയേറിയവരാണ്. നല്ല ഉറക്കത്തിലേക്കു വഴുതിവീഴാന്‍ ഇവര്‍ക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ആരോഗ്യവാനായ ഒരാള്‍ക്ക് ഉറങ്ങാന്‍ കിടന്ന് അര മണിക്കൂറിനുള്ളില്‍ സുഖനിദ്രയില്‍ പ്രവേശിക്കാനാകും.
നവജാത ശിശുക്കള്‍ (0-3 മാസം) അതായത് 3 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ ദിവസവും 14 മുതല്‍ 17 മണിക്കൂര്‍ വരെ ഉറങ്ങണം. 4 മുതല്‍ 11 മാസം വരെ പ്രായമുള്ള ശിശുക്കള്‍ 12-15 മണിക്കൂറും, ഒരു വയസ്സു മുതല്‍ രണ്ടു വയസ്സു വരെയുള്ളവര്‍ 11-14 മണിക്കൂറും, 3 വയസ്സു മുതല്‍ 5 വയസ്സു വരെയുളളവര്‍ 10-13 മണിക്കൂറും, 6 വയസ്സു മുതല്‍ 13 വയസ്സു വരെയുള്ളവര്‍ 9-11 മണിക്കൂറും, 14-17 വയസ്സുകാര്‍ 8-10 മണിക്കൂറും,18-25 വയസ്സുകാര്‍ 7-9 മണിക്കൂറും, 26-64 വയസ്സുകാര്‍ 7-9 മണിക്കൂറും, 65 വയസ്സിനു മുകളിലുള്ളവര്‍ 7-8 മണിക്കൂറും ഉറങ്ങേണ്ടത് അത്യാവശ്യമാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha