പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്...
പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിന് പോഷകാംശം വളരെ അത്യാവശ്യമാണ്്. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടില്‍ സുലഭമായ പപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തി പോലുള്ള ചെറിയ മത്‌സ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ ആവശ്യമുള്ള പോഷകങ്ങള്‍ ധാരാളമുണ്ട്.
ഓര്‍മശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകള്‍ക്കു പരീക്ഷക്കാലത്ത് ആവശ്യക്കാര്‍ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെ ഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല, പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എ ന്നിവ ആവശ്യത്തിനു കഴിക്കുന്നതു ചിന്താശക്തിയും ഓര്‍മശക്തിയും കൂട്ടുന്നു. സോയ പയര്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, പാല്‍, തൈര് എന്നിവ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള \'സെറോടോണിന്‍\' എന്ന പദാര്‍ത്ഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമേഗ-3 അടങ്ങിയ മത്തി, അയല, ചൂര, കൊഴുവ എന്നീ മീനുകള്‍ ഓര്‍മശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. പഠനത്തിനിടയില്‍ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതില്‍ വീഴ്ചവരുത്തരുത്. വയറു കാലിയാക്കിയിട്ടു പഠിക്കുന്നതു ശ്രദ്ധക്കുറവിനു കാരണമാകും.
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പരീക്ഷാദിവസങ്ങളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള പ്രഭാതഭക്ഷണമാണ് പരീക്ഷാദിവസങ്ങളില്‍ നല്ലത്. കഞ്ഞിയും പയറും പുട്ടും കടലയും, ദോശയും സാമ്പാറുമെല്ലാം ഇത്തരത്തിലുള്ള ഭക്ഷണമാണ്.
പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണു നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എ ന്നിവ ഒഴിവാക്കുക. ഇവ തളര്‍ച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്എസ്എല്‍സി പരീക്ഷ മിക്കതും ഉച്ചയ്ക്കു ശേഷമായതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും.
പഠിക്കുന്ന കുട്ടികള്‍ ദിവസം ചുരുങ്ങിയത് പല നേരങ്ങളിലായി 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇലക്‌ട്രോമാഗ്‌നെറ്റിക് ആക്റ്റിവിറ്റി കാരണമാണു നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്റെ സെല്ലുകളില്‍ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്റെ അളവു കുറയുകയാണെങ്കില്‍ അതു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
https://www.facebook.com/Malayalivartha