ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം !വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക് ഫ്രിഡ്ജിൻറെ സ്ഥാനം അടുക്കളയിലാണോ അപകടങ്ങൾ ക്ഷണിച്ച് വരുത്തണോ ? ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കയ്പ്പമംഗലം വഴിയമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള മുഴുവനായും കത്തി നശിച്ചു. വഴിയമ്പലം പള്ളിക്ക് കിഴക്കു വശം പള്ളിപ്പാടത്ത് ഇസ്മയിലിന്റെ വീട്ടിലെ ഫ്രിഡ്ജായിരുന്നു പൊട്ടിത്തെറിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു പൊട്ടിത്തെറി നടന്നത്. എന്നാൽ ഈ സമയം ഇസ്മയിലിന്റെ മകൻ ഇസ്മു വീടിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന ഉസ്മു വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനകത്ത് പുക നിറഞ്ഞ് നിൽക്കുന്ന കാഴ്ച്ചയായിരുന്നു കണ്ടത് . അയൽവാസികളെത്തി വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. വാഷിംഗ് മെഷീൻ, സോഡ മേക്കർ, വാട്ടർ ഫിൽട്ടർ, മിക്‌സി, ഭക്ഷ്യ വസ്തുക്കൾ, അങ്ങനെ തുടങ്ങി അടുക്കളയിൽ വച്ചിരുന്ന പാത്രങ്ങൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. എന്നാൽ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത് .ഇത്തരത്തിലുള്ള അപകടങ്ങൾ നമ്മുടെ അശ്രദ്ധ കൊണ്ടാണ് ഉണ്ടാകുന്നത്. അല്‍പം കരുതൽ നടത്തിയാൽ ചില ദുരന്തങ്ങളെ വീട്ടിൽ നിന്നും അകറ്റാകുന്നതാണ്.
ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഇതെങ്ങനെ സംഭവിക്കുന്നു എന്ന സംശയം വരാം. സാധാരണഗതിയില്‍ വോള്‍ട്ടേജ് മാറ്റം ഉണ്ടാകുമ്പോഴാണ് പൊട്ടിത്തെറി എന്ന തലത്തിലേക്ക് എത്തുന്നത്. റഫ്രിജറേറ്ററിന്റെ കംപ്രസില്‍ മര്‍ദ്ദമുണ്ടാകുന്നതോടെയാണ് അത് പൊട്ടിത്തെറിയിലേക്കെത്തുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഒരു സ്റ്റബ്ലൈസറിന്റെ സഹായം തേടാവുന്നതാണ്. അതുപോലെ വീട്ടിലെ വൈദ്യുതി കണക്ഷനുകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, തീര്‍ച്ചയായും അത് പുതുക്കാന്‍ ചില കരുതലുകൾ എടുക്കാകുന്നതാണ് . പഴക്കം ചെന്നതോ ഒരിക്കലെങ്കിലും പുകഞ്ഞതോ ആയ പ്ലഗ് പോയിന്റുകളില്‍ ഒരിക്കലും ഫ്രിഡ്ജ് കണക്ട് ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തന്നെ അതിന്റെ കണ്ടന്‍സര്‍ കോയിലുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്ന കാര്യത്തിൽ വിട്ട് വീഴ്ച്ച അരുത്. ഇത്തരം കാര്യങ്ങള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം കൃത്യമായി പിന്തുടരാവാൻ ശ്രമിക്കുക.
അതുപോലെ ചെറിയ ഇടവേളകളുടെ ഇടയ്ക്ക് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടുവാൻ മറക്കരുത്. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫ്രിഡ്ജ് വയ്ക്കുന്ന സ്ഥലമാണ്. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഒരിക്കലും ഫ്രിഡ്ജ് വയ്ക്കരുത്. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ പിറകുവശത്തേക്ക് വായുസഞ്ചാരം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം . അതുപോലെ അടുക്കളയില്‍ പരമാവധി ഫ്രിഡ്ജ് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. പാകം ചെയ്യുന്ന ഇടമായതിനാല്‍ അടുക്കളയിലെ വായു എപ്പോഴും ചൂട് നിറഞ്ഞതായിരിക്കും. ഇതും അപകടം വിളിച്ചു വരുത്തിയേക്കാം. ഏറ്റവും അവസാനമായി, എന്നാല്‍ പ്രധാനമായി മനസില്‍ കരുതേണ്ട ഒന്ന്, ഫ്രിഡ്ജ് എന്നുമാത്രമല്ല വീട്ടിലെ ഏത് ഇലക്ട്രോണിക് ഉപകരണം കേടായാലും അത് ശരിയാക്കാന്‍ അറിയാവുന്ന ആളുകളെത്തന്നെ വിളിക്കുക, സ്വയം ശരിയാക്കാം എന്ന പ്രകടനപരത അതില്‍ കാണിക്കരുത്. അതും നാശത്തിലേക്ക് നയിക്കും. പുതിയ ഫ്രിഡ്ജുകളിൽ സാധാരണയായി ഒരു ചൂട് കവചം ഉള്ളതാണ്. നിങ്ങൾ ഒരു പുതിയ റഫ്രിജറേറ്ററിലും നിക്ഷേപിക്കണം, എന്നാൽ ചില മോഡലുകളിൽ, പ്രത്യേകിച്ച് പഴയവയിൽ, വളരെ കത്തുന്ന പ്ലാസ്റ്റിക്ക് അടങ്ങിയിരിക്കുന്നു, മാത്രമല്ല അവയ്ക്ക് മറ്റ് ആധുനിക സുരക്ഷാ സവിശേഷതകളും ഇല്ലാതി രിക്കാം.
മാത്രമല്ല ഫ്രിഡ്ജ് കൈകാര്യം ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. നനഞ്ഞ കൈകൾ കൊണ്ടു ഫ്രിഡ്ജിന്റെ പ്ലഗ് ഊരുകയോ ഇടുകയോ ചെയ്യരുത്. ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കണം. ഫ്രിഡ്ജിനു മാത്രമായി ഒരു പ്ലഗ് പോയിന്റ് വേണം. പ്ലഗ്ഗിനുള്ളിൽ പൊടി കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫ്രീസറിൽ അടച്ചുവച്ച കുപ്പികൾ വയ്ക്കരുത്. പാനീയം കട്ടിയാവുമ്പോൾ കുപ്പി പൊട്ടാനും പാനീയം പുറത്തേക്ക് ഒഴുകാനും ഇടയുണ്ട്. ഫ്രിഡ്ജിനുള്ളിലെ ട്രേകളിലും തട്ടുകളിലും പാകമായി വയ്ക്കാവുന്നതേ വയ്ക്കാവൂ. പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വയ്ക്കരുത്. വാതിൽ ശരിയായി അടഞ്ഞില്ലെങ്കിൽ തണുത്ത വായു പുറത്തേക്ക് കടക്കാനും ഉപകരണത്തിന്റെ ഊർജ ഉപഭോഗം കൂടാനുമിടയുണ്ട്. ഫ്രിഡ്ജ് കൂടുതൽ നേരം തുറന്നു വയ്ക്കുന്നതും നന്നല്ല. കുറെയധികം ദിവസം വീട്ടിൽ ആരും താമസമില്ലെങ്കിൽ ഫ്രിഡിജിനുള്ളിൽ സാധനങ്ങളും വച്ചിട്ടില്ലെങ്കിൽ പ്ലഗ്ഗ്് ഊരിമാറ്റുന്നതു നന്നായിരിക്കും. അപ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha