ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകും; പഠന റിപ്പോർട്ടിൽ അമ്പരപ്പോടെ ശാസ്ത്ര ലോകം

നമ്മുടെ വീടുകളിൽ സാധാരണ കാണാറുള്ള ഒരു ജീവിയാണ് ചിലന്തി. പലപ്പോഴും നമുക്ക് ഇത് വളരെ ശല്യമായി തോന്നാറുമുണ്ട്. എന്നാൽ പല ചിലന്തികളും നിരുപദ്രവകാരികളാണ്.എന്നിരുന്നാലും ചില ചിലന്തികള്‍ നമ്മുടെ ശരീരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു തരം ചിലന്തിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ലൊക്സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ഈ ചിലന്തിയുടെ പേര്. മെക്സിക്കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്. ഈ ചിലന്തിയെ പറ്റി ആധികാരികമായി പഠിച്ച ശാസ്ത്രജ്ഞമാർ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ചിലന്തിയുടെ കടിയേറ്റാൽ മാസങ്ങള്‍ എടുത്താലെ കടിയേല്‍ക്കുന്ന വ്യക്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയുള്ളൂവെന്നും ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു.
എന്നാല്‍ ഇവ കടിച്ച പാട് ഒരിക്കലും മായില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ പുതിയ ഇനം ചിലന്തിയെ കണ്ടെത്തുകയായിരുന്നു. മെക്സിക്കോയിലോക്കെ സാധാരണ കാണുന്ന ലൊക്സോസിലീസ് മിസ്ടെകയുമായി ഇതിന് സാമ്യമുള്ളതാണ് ഇവ. അലങ്കാര സസ്യങ്ങളുടെ ഷിപ്പിങ് വഴി ഈ പ്രദേശത്ത് എത്തിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ രണ്ട് വര്‍ഗ്ഗങ്ങളുടേയും തന്മാത്രാ ജീവശാസ്ത്ര പഠനങ്ങള്‍ നടത്തുമ്പോള്‍ അവ തികച്ചും വ്യത്യസ്തമാണെന്നാണ് മനസിലാക്കുകയായിരുന്നുവെന്ന് അലിഹാന്ദ്രോ വാല്‍ഡെസ് വ്യക്തമാക്കുകയുണ്ടായി. ചിലന്തിയെ കുറിച്ചുള്ള ഈ പഠനം ഞെട്ടിക്കുന്നു. ഏതായാലും നമ്മുടെ വീടുകളിൽ കാണുന്ന ചിലന്തികൾ പല്ലപ്പോഴും നമ്മെ കടിക്കാറുണ്ട്. അവയുടെ കടിയേറ്റാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഒട്ടനവധി വൈവിധ്യങ്ങളുള്ള ജീവിയാണ് ചിലന്തി. എല്ലാ ചിലന്തി ഇനങ്ങൾക്കും വിഷമില്ല. എന്നാൽ വളരെ വിഷമുള്ള ചിലന്തികളും ധാരാളം.
https://www.facebook.com/Malayalivartha