രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് തലച്ചോറിനെയും ബാധിക്കും
രാത്രി വൈകി വയറു നിറച്ച് ഭക്ഷണം കഴിച്ചാല്‍ ദഹനപ്രകിയയെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും. പകല്‍ സമയത്തെ തിരക്കെല്ലാം കഴിഞ്ഞ് രാത്രി ശരീരം മെല്ലെ വിശ്രമിക്കാന്‍ തുടങ്ങുമ്പോഴുള്ള അമിത ഭക്ഷണം ഓര്‍മയെപോലും ബാധിക്കുമെന്നാണ് പഠനം. ഉറക്കമൊഴിഞ്ഞ് ജോലിചെയ്യുന്നവര്‍ക്കും ഇത് ബാധകമാകുന്നു.
ഏതു സമയത്തും ജോലിചെയ്യാമെന്നും എപ്പോള്‍ വേണമെങ്കിലും ഭക്ഷണം കഴിക്കാമെന്നുള്ള ധാരണകള്‍ മാറ്റുന്നതാണ് നല്ലത്.
ആധുനിക ജീവിതരീതിയും ദീര്‍ഘനേരത്തെ ജോലിയും ശരീരത്തിന് ഒട്ടും യോജിച്ചതല്ല. അത് ശരീരത്തിന് വേണ്ടത്ര വിശ്രമം നല്‍കുന്നില്ല. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുന്നു. ഇതു മുഖേന പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പഠനം. എലികളിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തിനോക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha