വാഴപഴത്തില്‍ ഒളിഞ്ഞിരിക്കുന്നു അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍
വളരെയേറെ ഗുണങ്ങളാണ് വാഴപഴത്തിന് ഉള്ളത്. വിഷാദ രോഗത്തെ തരണം ചെയ്‌ത് സന്തോഷം കൈവരിക്കാന്‍ പഴം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പഴത്തിന് വിഷാദത്തെ അകറ്റുന്ന ഹോര്‍മോണുകളെ സൃഷ്ടിക്കാന്‍ സാധിക്കുന്നതു കൊണ്ടാണിത്.
വ്യായാമങ്ങള്‍ക്ക് മുന്‍പ് രണ്ട് പഴങ്ങള്‍ കൂടി കഴിക്കുകയാണെങ്കില്‍ നല്ലവണ്ണം ഊര്‍ജം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയെ പോഷിപ്പിക്കാനും സാധിക്കും. കൂടാതെ മസില്‍ വലിവില്‍ നിന്നും സംരക്ഷണം നല്‍കാനും പഴത്തിന് കഴിയുന്നു. വിറ്റാമിന്‍ ബി6 പഴത്തില്‍ വളരെയധികം ഉള്ളതിനാല്‍ നീര്‍വീക്കത്തിനും, ടൈപ്പ് ടു ഡയബെറ്റിക്‌സിനെ പ്രതിരോധിക്കാനും, നാഡീവ്യൂഹത്തെ ശക്തിപ്പെടുത്താനും കഴിയുന്നു.
പഴത്തില്‍ ധാരാളം അയേണ്‍ ഉള്ളതിനാല്‍ രക്തം പോഷിപ്പിക്കുന്നതിനും അതുവഴി അനീമിയ എന്ന രോഗത്തെ പരിഹരിക്കാനും സാധിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം അകറ്റി ഹൃദയാഘാതത്തില്‍ നിന്നും പക്ഷാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നു. കിഡ്‌നി ക്യാന്‍സറിനെ തടയാന്‍ പഴത്തിന് കഴിയുന്നു. ഇതില്‍ വലിയ അളവ് കാല്‍സ്യം ഉള്ളതിനാല്‍ എല്ലുകള്‍ക്ക് നല്ല ബലം ലഭിക്കുന്നു. ഇത്തരത്തില്‍ പലരോഗങ്ങള്‍ക്കുള്ള ചെലവുകുറഞ്ഞ ഔഷദമായി വാഴപഴത്തെ കാണാം.
https://www.facebook.com/Malayalivartha