കണ്ടാൽ ഇത് വെറും ഐസ്ക്രീം; വിലകെട്ടൽ ഞെട്ടരുത്, അരലക്ഷത്തിലേറെ വിലയുള്ള ഈ ഐസ്ക്രീമിന്റെ സവിശേഷതകൾ ഇതൊക്കെയാണ്

നമ്മുടെ ലോകത്താകെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാന്‍ ഏറെ ആഗ്രഹമുണ്ടാകും. പല നാട് പല ഭാഷ പലതരം ഭക്ഷണം ഇവയൊക്കെ അനുഭവിച്ചറിയാൻ ഒത്തിരിയേറെപേര് നമ്മുടെ ഇടയിൽ തന്നെ ഉണ്ട് . എന്നാല്‍ എപ്പോഴെങ്കിലും സ്വര്‍ണ്ണം കഴിച്ചു നോക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടായിട്ടുണ്ടോ? സ്വര്‍ണ്ണമോ? കഴിക്കാനോ? എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവരായിരിക്കും അനവധി. എന്നാൽ തന്നെയും നമ്മുടെ ലോകത്തിൽ സ്വര്‍ണ്ണം ചേര്‍ത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളും ഉണ്ട് എന്നത് നാം മറക്കേണ്ട. അത്തരമൊരു അനുഭവം തന്‍റെ വ്ലോഗിലൂടെ പങ്കുവച്ചുകൊണ്ട് ട്രെൻഡിങ് ആയിരിക്കുകയാണ് ട്രാവല്‍ വ്ലോഗറായ ഷേനാസ് ട്രെഷറി.
എന്നാൽ കണ്ടാല്‍ വെറുമൊരു ഐസ്ക്രീം എന്ന് തോന്നിപ്പോകും എങ്കിലും വിലയോ അര ലക്ഷത്തിനു മുകളിലാണ്. ആദ്യമായി തന്നെ ഷേനാസ് തൻെറ വിഡിയോയില്‍ പറയുന്നത് ദുബായിലെ ഒരു ഐസ്ക്രീം ഷോപ്പില്‍ നിന്നും സ്വര്‍ണ്ണം ചേര്‍ത്ത ഐസ്ക്രീം കഴിച്ച കഥയാണ്. 'ബ്ലാക്ക് ഡയമണ്ട്' എന്ന് പേരുള്ള ഈ ഐസ്ക്രീമിന് വില 60,000 രൂപയോളം വരുമെന്നും കൂട്ടിച്ചേർത്തു.
മറ്റേതൊരു സ്ക്രീമിനെക്കാളും ഇതിനെ വിത്യസ്ഥമാക്കുന്നതിനുള്ള കാരണങ്ങളും ഉണ്ട്. ഫ്രഷ് വാനില ബീന്‍സ്, 23K ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം, ഇറാനിയന്‍ കുങ്കുമപ്പൂ, വിലയേറിയ ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫ്ല്‍ എന്നിവ ഈ ഐസ്‌ക്രീമിൽ ചേർത്തിട്ടുണ്ട്. കാണാന്‍ അതിസുന്ദരം എന്ന് മാത്രമല്ല, കഴിക്കാനും ഈ ഐസ്ക്രീം നല്ലതായിരുന്നു എന്നാണ് ഷേനാസിന്‍റെ അഭിപ്രായം എന്നത് .
എന്നാൽ പിന്നെയും ഉണ്ട് പറയാൻ. ഐസ്ക്രീം കഴിച്ച് വിശപ്പ് മാറാതിരുന്നതിനാല്‍ ഷേനാസ് അടുത്തതായി പോകുന്നത് സ്വര്‍ണ്ണം ചേര്‍ത്ത ചിക്കന്‍ നഗറ്റ്സും ഫ്രൈസും കിട്ടുന്ന, ദുബായിലെ മറ്റൊരു ഹോട്ടലിലേക്ക് എന്നതാണ്. മറ്റെന്തിനേക്കാളും ചെറിയ തരിയാക്കി പൊടിച്ച 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇവിടെ ഭക്ഷണത്തിനൊപ്പം വിളമ്പുന്നത് തന്നെ മറ്റൊരു പ്രത്യേകത കൂടിയാണ്. എന്നാൽ ഒരു പ്ലേറ്റിനു 4000 രൂപയാണ് വിലയുള്ളത്.
എന്നാൽ സ്വര്‍ണ്ണം കഴിച്ചിട്ടാണോ എന്നൊന്നും അറിയില്ല തിരിച്ചു പോരും വഴി ഫ്ലൈറ്റില്‍ ചര്‍ദ്ദിക്കാനിടയായ സംഭവവും ഷേനാസ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കേട്ട പാതി സ്വര്‍ണ്ണം കഴിക്കാന്‍ ഓടുന്നതിന് പകരം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പും ഇതിൽ നൽകുകയാണ്.
https://www.facebook.com/Malayalivartha