വീഴരുത് സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികളില്‍... ഇരയാകുന്നതിലേറെയും കൗമാരക്കാര്‍

ഫേസ്ബുക്ക് വഴി ഒരുപാടു നല്ലതും പ്രയോജനമുള്ളതുമായ കാര്യങ്ങളും അതുപോലെ തന്നെ പലതരത്തിലുള്ള പ്രശ്‌നങ്ങളും ദോഷങ്ങളും നേരിടാറുണ്ട്. നമ്മള്‍ തീര്‍ത്തും ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.ഒരു കാര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ആ പോസ്റ്റില്‍ നിങ്ങളെ സംബന്ധിക്കുന്ന എന്തൊക്കെ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.ഫേസ്ബുക്കിലൂടെയുള്ള അബ്യുസ് ഏറി വരുന്ന ഈ സാഹചര്യത്തില്‍ പണമിടപാടുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ ,ചെക്കുകള്‍ ,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെയുള്ള പല വിവരങ്ങളും ഫേസ്ബൂക്കിലൂടെ പങ്കിടുന്നത് ഒഴിവാക്കുക.നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളെ ഒരാള്‍ ഫോട്ടോ ടാഗ് ചെയ്യുകയെണെങ്കില്‍ അത്‌പോലും നമ്മള്‍ ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ വീടിന്റെ ആഡ്രസ്സ് ,നിങ്ങള്‍ ജോലി ചെയ്യുന്ന സമയങ്ങള്‍ എന്നിങ്ങനെ ഒരു കാര്യങ്ങളും ഷെയര്‍ ചെയ്യാതിരിക്കുക. അത് നമുക്ക് പലതരത്തിലുള്ള അതായതു പോലീസ് കേസുകള്‍ക്ക് വരെയുള്ള പ്രേശ്‌നങ്ങള്‍ക്ക് ഇടയാകുന്നു. ലോകത്താകമാനം ഏകദേശം 111 കോടി ജനങ്ങളാണ് ഇപ്പോള്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ അംഗമായിട്ടുള്ളത്. അക്കൂട്ടത്തില്‍ ഒരാളാണോ നിങ്ങള്‍. എങ്കില്‍ ഇത്കുടി അറിഞ്ഞിരിക്കണം ,ഫേസ്ബുക്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ വ്യക്തിപരമായ പല ഡാറ്റകളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്രൊഫൈല്‍ഹാക്ക് ചെയ്യാന്‍ സാധ്യത ഉണ്ട് ഹാക്ചെയ്യപ്പെട്ടാല്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ ചെറുതായിരിക്കുകയുമില്ല. പ്രൊഫഷണല്‍ ഹാക്കര്‍മാരെ മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കളോ എതിരാളികളോ ഒക്കെ ചിലപ്പോള്‍ പ്രൊഫൈല്‍ ഹാക് ചെയ്യാന്‍ ശ്രമിച്ചു എന്നുവരാം. കരുത്തുള്ള പാസ്വേഡ് നല്‍കുക എന്നതുമാത്രമാണ് ഇതു തടയാനുള്ള പരിഹാരം '
ഒരു നിമിഷം പോലും ഫോണില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. എന്തിന് അധികം പറയണം ജീവിക്കുന്നത് പോലും ഫോണില്‍ ആണെന്ന് പറയാം . ഇന്നൊരു കുടുംബത്തിലുള്ളവര്‍ പോലും പരസ്പരം അറിയുന്നില്ല. എപ്പോഴും ഫോണിലേക്ക് കണ്ണും നട്ട് ഇരിപ്പാണ്. അത്തരത്തിലൊരു ലോകത്ത് ഒരു ദിവസമെങ്കിലും ഫോണിന്റെ ഉപയോഗമില്ലാതെ ജീവിക്കുക എന്ന് പറയുന്നത് സാഹസികമാണ്കൗമാരപ്രായക്കാര്‍ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുവാന്‍ സാധിക്കുന്ന ഒരുപാധിയായി ഫേസ്ബുക് അക്കൗണ്ട് എടുക്കും അതിലൂടെ ചാറ്റിങ്ങും തുടങ്ങി. ഫോണിന്റെ ഉപയോഗം മനസ്സുകൊണ്ട്‌നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലേക്ക് പോകും ,അങ്ങനെ ഒരു അഡിക്ഷന്‍ ആയി മാറും .ഇപ്പോള്‍ നമ്മുടെ വീട്ടിലെ കുട്ടികള്‍ നടക്കാന്‍ തുടങ്ങിയാല്‍ ചോദിക്കുന്നത് മിഠായിയല്ലായിരിക്കും! , പകരം അവര്‍ ചോദിക്കുന്നത് ഒരു ഫേസ്ബുക്ക് അക്കൗണ്ട് വേണം എന്നാണ് .തന്റെ മക്കള്‍ ഫേസ്ബുക്കിലെ വലിയ ആളാണെന്ന് പറയുന്നതൊക്കെ കൊള്ളാം, പക്ഷെ ഒന്ന് സൂക്ഷിച്ചില്ലേല്‍ അക്കൗണ്ടും ലൈക്കും പിന്നെ കുട്ടിയും മാഞ്ഞുപോകും , തിരിച്ചെടുക്കാന്‍ കഴിയാത്ത പൊട്ടകിണറ്റില്‍ വീണപോലെയാകും അവരുടെ അവസ്ഥ ,ഇതിനെ വീട്ടിലുള്ളവര്‍ ശ്രദ്ധിച്ചേ പറ്റു.
നമ്മുടെസംസ്‌കാരത്തിനു സ്വികരിക്കാന്‍ പറ്റാത്തതുമായ ചിത്രങ്ങളും വീഡിയോകളും ധാരാളം ഉണ്ടാകും, അത് കണ്ട് നമ്മുടെ കുട്ടികള്‍ വഴിപിഴച്ച് പോക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്, പക്ഷെ കുട്ടികളോട് നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കരുത് എന്ന് പറയുന്നത് ഇന്നത്തെ ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കും, അവനെ ഇത് ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്, ഒരു ചെറിയ നോട്ടം അവന്റെ വാളിലും കമന്റിലും ആക്ടിവിറ്റികളിലും വേണം അവന്‍ എവിടെയൊക്കെയാണ് ലൈക്കുന്നത് കമന്റുന്നത് എന്ന നാം അറിഞ്ഞിരിക്കണം,സ്ത്രീ ജനങ്ങളുടെ വന്‍ ഇരച്ചു കയറ്റമാണ് ഫേസ്ബുക്കില്‍ ഉള്ളത്
നമ്മുടെ ഫേസ്ബുക്ക് പഞ്ചാരകളും പുന്നാര കുട്ടന്മാരും അത് കണ്ടാല്‍ അവര്‍ അതിനെ വിടാതെ കൂടും, അവര്‍ അതിന്ന് കമന്റ് കൊണ്ട് പൊതിയും ലൈക്കിനാല്‍ സ്‌നേഹിച്ച് ഷെയറ് ചെയ്ത് കൊല്ലും, പിന്നെ പേഴ്‌സണല്‍ മെസ്സേജിലേക്ക് ഒരു സന്ദേശം സുരാജ് സ്‌റ്റൈലില്‍:- , 'തങ്കച്ചി സുഖങ്ങളൊക്കെതന്നെ' പിന്നെ ചാറ്റായി, അഹങ്കാരം മൂത്ത് സ്‌നേഹം കവിഞ്ഞ വാളില്‍ കാവ്യം വിതറും, കഥ പരക്കും, സിദ്ധാന്തങ്ങള്‍ ഒഴുകും അവസാനം ജീവിതം തകര്‍ത്ത് പ്രഭാത പത്രത്തില്‍ പേരില്ലാത്ത ഒരു ന്യൂസും കണാം, ഇത്തരം വാര്‍ത്തകള്‍ ഇപ്പോ അടുത്താണ് അധികരിച്ചതെങ്കി
ഇന്നിപ്പോള്‍ ദിവസവും ഒരു സൈബര്‍ ക്രൈം വാര്‍ത്തയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആര് നെറ്റില്‍ കേറിയാലും എത്ര ഫെസ്ബുക്ക് ഫ്രണ്ട്‌സ് ഉണ്ടെങ്കിലും സൂക്ഷിച്ച് കൈകാര്യം ചൈതില്ലെങ്കില്‍ നെറ്റിന്റെ ചതിക്കുഴികള്‍ നെറ്റുപോലെ അനന്തമായി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന സത്യം മറക്കാതിരുന്നാല്‍ നന്ന്, കുട്ടികള്‍ കമ്പ്യൂട്ടറിന്ന് മുമ്പില്‍ ഇരിക്കുന്നത് എന്തിനാണെന്ന് ഒരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്,
സോഷ്യല്‍ മീഡിയകളില്‍ നിങ്ങള്‍ നിങ്ങളുടെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നത് വളരെ സൂക്ഷിച്ച് വേണം പ്രത്യേഗിച്ച് സ്ത്രീകളുടെ , നിങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ചേര്‍ത്താല്‍ വളരെ അനായാസം ഏത് പ്രൊഫൈലില്‍ നിന്നും പേസ്റ്റ് ചെയ്യാന്‍ കഴിയും അത് പിന്നീട് നിങ്ങള്‍ക്ക് തന്നെ വിനയാക്കുകയും ചെയ്യാം,ഇന്നിപ്പോള്‍ ഇന്റെര്‍നെറ്റ് പ്രേമങ്ങള്‍ കൂടി വരുകയാണ്, നമ്മുടെ കൗമരക്കാര്‍ അവരുടെ പ്രായത്തിന്റെ ചാപല്യത്താല്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു, പിന്നീട്അവര്‍ അതില്‍ നിന്നും ഊരി പോരാന്‍ കഴിയാതെ ജീവിതം തുലക്കുന്നു, അത്തരം ചില രസകരമായ വാര്‍ത്തകള്‍ നമ്മളെ ചിരിപ്പിക്കുനതോടൊപ്പം വലിയ പാഠങ്ങള്‍ നല്‍കുന്നതാണ് എന്ന് ഇടക്കാലത്ത് നാം മനസിലാക്കി, ചിലപ്പോള്‍ വലിയ സെക്‌സ് റാക്കറ്റിന്റെ കൈകളില്‍ വരെ എത്തിയ സൈബര്‍ പ്രേമ കഥകള്‍ നാം വായിക്കുകയുണ്ടായി,
കാലം മാറിക്കൊണ്ടിരിക്കുകയാണ്, ഇനി നാളെ ഇതിലും വലിയ സോഷ്യല്‍ മീഡിയകള്‍ ഉദയം കൊള്ളും, നാം നാമായി ഇരിക്കാന്‍ ശ്രമിക്കുക, നമ്മുടെ കുട്ടികളെ പുതിയ രീതികള്‍ പറഞ്ഞ് മനസിലാക്കുക, അവരെ ഇത്തരം ചതിക്കുഴികളില്‍ നിന്ന് രക്ഷിക്കുക എന്നാല്‍ മാത്രമേ നാളെയുടെ നല്ല സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാക്കാന്‍ നമുക്കും നമ്മുടെ വരും തലമുറക്കും കഴിയൂ
https://www.facebook.com/Malayalivartha