അമിതമായ ഉപ്പിന്റെ ഉപയോഗം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം
ഓരോ ദിവസവും നമ്മുടെ ഉള്ളിലെത്തുന്ന ഉപ്പ്, എണ്ണയെക്കാളും പഞ്ചസാരയെക്കാളും ഭീകരമാണെന്ന്ാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മനുഷ്യശരീരത്തില്‍ ഒരു ദിവസം എത്തേണ്ട ഉപ്പിന്റെ അളവ് വെറും അഞ്ചു ഗ്രാം മാത്രമാണ്. പക്ഷേ, ഇന്ത്യക്കാരില്‍ ഇത് ശരാശരി പന്ത്രണ്ട് ഗ്രാമിനു മുകളിലാണ്. പായ്ക്കറ്റുകളില്‍ ലഭിക്കുന്ന സ്‌നാക്‌സും മറ്റും നന്നായി കഴിക്കുന്നവരില്‍ ഇത് അതിലും കൂടും. ഉപ്പിന്റെ ഈ അമിത അളവ് ഹൈപ്പര്‍ടെന്‍ഷന്‍,സ്‌ട്രോക്ക് തുടങ്ങിയ മരണകാരണങ്ങളായ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കഴിഞ്ഞ വര്‍ഷത്തെ ഒരു പഠനപ്രകാരം നഗരങ്ങളിലെ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതിനു പ്രധാന കാരണമായി ചൂണിക്കാട്ടുന്നത് ഉപ്പിനെയാണ്. സോഡിയത്തിന്റെ ഉയര്‍ന്ന അളവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഈ പഠനത്തിലുണ്ട്. സോഡിയം ക്ലോറൈഡ് എന്ന ഉപ്പ് തന്നെയാണ് ഇതിനു പിന്നിലും.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക മാത്രമാണ് ഇതിനു ഏക പരിഹാരം. പായ്ക്കറ്റ് ഭക്ഷണം നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികള്‍ പോലും ഈ പാതയിലാണിപ്പോള്‍. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്ന ചെറുപ്പക്കാരാണ് ഉപ്പിന്റെ ഭീഷണിയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരു കാര്യവും ഇല്ലെങ്കിലും പ്ലേറ്റിന്റെ സൈഡില്‍ അല്‍പ്പം ഉപ്പ് എടുത്ത് ചോറിനോടൊപ്പം കഴിക്കുന്നവരും ഭാവിയെക്കരുതി ഇത് ശ്രദ്ധിച്ചാല്‍ നന്നാകും.
https://www.facebook.com/Malayalivartha