'ഇവളെയും കൊന്നു ഞാൻ മരിച്ചേനെ... രക്ഷകൻ ആയത് ആ മനുഷ്യനാണ്..ചെറുപ്പകാരനല്ല..ഇരട്ടി പ്രായമുണ്ട്.. ഗദ്ഗദത്തോടെ അവർ പറഞ്ഞു...' ചിന്തിക്കാൻ ഒരു കുറിപ്പ്, സൈക്കോളജിസ്റ്റ് കലാ മോഹൻ എഴുതുന്നു

ജീവിതത്തിൽ പലപ്പോഴും നാം അറിയാതെ കടന്നുവരുന്ന പല ബന്ധങ്ങളും ചിലപ്പോൾ ചില പാഠം നൽകി കടന്നുപോകും. ചിലപ്പോൾ ജീവിതകാലം മുഴുവനും നമ്മോടൊപ്പം ഉണ്ടാകും. എന്നാൽ ചിലപ്പോൾ ചില നിമിത്തങ്ങളാകാനും നമുക്ക് കഴിയും. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റായ കലാ മോഹൻ. ഒരു ഹൃദ്യമായ കുറിപ്പിലൂടെയാണ് അനുഭവം പങ്കുവയ്ക്കുന്നത്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
അവരുടെ മകളെ ഞാൻ പഠിപ്പിച്ചതാണ്.. ക്ലാസ്സിലെ ഏറ്റവും കുരുത്തംകെട്ട ഒരു കുട്ടി..എന്നാൽ മിടുക്കി.. ക്ലാസ്സിൽ കേറാതെ, ആൺകുട്ടികളുടെ കമ്പനി കൂടി പുറത്തു പോയതിനു അവളെ ചോദ്യം ചെയ്യവേ അവളെന്നോട്, അമ്മയുടെ കൂട്ടുകാരനായ അങ്കിൾ വീട്ടിൽ വരുന്നതും, അതു അവളിൽ ഉണ്ടാക്കുന്ന മനസികപ്രശ്നങ്ങളും പറഞ്ഞു.. എന്റെ മനസ്സിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടായി... ഭയവും.. അമ്മയെ വിളിപ്പിച്ചു.. "ഇവളുടെ അച്ഛൻ ഇവള് ഗർഭത്തിൽ കിടക്കുമ്പോൾ ഉപേക്ഷിച്ചു പോയതാണ്.. പ്രണയ വിവാഹമായതിനാൽ, എന്റെ വീട്ടുകാർ പോലും കൈയൊഴിഞ്ഞു.. ഇവളെയും കൊന്നു ഞാൻ മരിച്ചേനെ...
രക്ഷകൻ ആയത് ആ മനുഷ്യനാണ്..ചെറുപ്പകാരനല്ല..ഇരട്ടി പ്രായമുണ്ട്.. ഗദ്ഗദത്തോടെ അവർ പറഞ്ഞു.. പുറത്തു കാറിൽ ഇരുന്ന ആ ആളും അകത്തേയ്ക്കു വന്നു. അയാളുടെ മുഖം, ഒരു കള്ളന്റെ അല്ല.. എനിക്കതാണ് പെട്ടന്നു തോന്നിയത്.. ഒറ്റ നോട്ടത്തിൽ അയാളിൽ ആരോഗ്യമുള്ള ഒരു പുരുഷനെ കാണാനും പറ്റിയില്ല.. ഒട്ടും ആകാരഭംഗി തോന്നാത്ത, രൂപം.. ആ സ്ത്രീ, അതിസുന്ദരി ആയിരുന്നു... ഭാര്യ മരിച്ചു, മക്കൾ മറ്റൊരു ലോകത്തായി..ഇങ്ങനെ ഒരു ബന്ധം അങ്ങ് വന്നു ചേർന്നതാണ്.. മനപ്പൂർവം അല്ലായിരുന്നു...
മകളുടെ പ്രായമാണ്, എന്നിരുന്നാലും, ഇവള് സമ്മതിച്ചാൽ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കവുമാണ്.. നേർ മുഖത്തോടെ അദ്ദേഹം പറഞ്ഞു..""വേണ്ട, അതു കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ സാറിന് ഒരുപാടാകും.. ഇപ്പോൾ തന്നെ സഹോദരങ്ങൾക്കും മറ്റും ദേഷ്യം ഉണ്ട്. ഈ തരുന്നത് തന്നെ ധാരാളം.. "" ലൈംഗികതയും ചൂഷണവും മാത്രമല്ല വിവാഹേതര ബന്ധത്തിൽ ഉള്ളത് എന്ന് തോന്നാൻ ഇടയ്ക്ക് ഇങ്ങനെ ഒരു കഥ ആരേലും പറയും.. ആണുങ്ങൾ പീഡകർ എന്ന് പറയുമ്പോൾ പണത്തിനു വേണ്ടി പെണ്ണുങ്ങൾ നടത്തി കൂട്ടുന്ന തട്ടിപ്പ് എത്ര ദിവസേന കേൾക്കുന്നു.. പുരുഷന്റെ പണം ഊറ്റി എടുക്കാൻ മാത്രം ബന്ധങ്ങളിൽ നിൽക്കുന്ന സ്ത്രീകളെ അറിയാം.. ആണുങ്ങൾ, തങ്ങൾക്ക് പറ്റുന്ന പല അബദ്ധങ്ങളും പുറത്ത് പറയാറില്ല..
എന്റെ മുന്നിലിരിക്കുന്ന സ്ത്രീയ്ക്ക് അത്തരം ഒരു ചൂഷണം നടത്താനുള്ള സൗന്ദര്യവും ആരോഗ്യവും വേണ്ടുവോളം ഉണ്ട് താനും... ചെറുപ്പകാരനായ ഒരു സുഹൃത്തിനെ കിട്ടാൻ അവർക്ക് ബുദ്ധിമുട്ട് ഇല്ല.. കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. ""മോളുടെ കാര്യങ്ങൾ അദ്ദേഹം നന്നായി നോക്കുന്നുണ്ട്.. ഞങ്ങൾ ഇപ്പൊ താമസിക്കുന്നത് അദേഹത്തിന്റെ പേർക്കുള്ള ഒരു വീട്ടിലാണ്.. വാടക കൊടുക്കേണ്ട.. എനിക്ക് ചെറിയ ഒരു ജോലി വാങ്ങി തന്നു.. അതല്ലാതെ എന്തൊക്കെ സഹായങ്ങൾ.. വീട്, എന്റെ പേർക്ക് എഴുതി തരാമെന്ന് പറയും. ഞാൻ സമ്മതിക്കില്ല... തെറ്റ് കണ്ടാൽ ശകാരിക്കും.. അതിന് അവൾ അദ്ദേഹത്തോട് കെറുവ് കാണിക്കാറുണ്ട്..
ഇപ്പോൾ മൊബൈൽ ആണ് ഇവളുടെ പ്രശ്നം.. ഞാൻ പെൺകുട്ടിയെ നോക്കി.. അവൾ തലകുനിച്ചു... തലകുലുക്കി.. പിന്നെ താഴ്ന്ന സ്വരത്തിൽ എന്തോ പറഞ്ഞു, കണ്ണ് നിറഞ്ഞിരുന്നു .. അയാൾ, ആ കുഞ്ഞിനെ തന്നോട് ചേർത്ത് പിടിച്ചു.. അവൾ അങ്ങോട്ട് ചാഞ്ഞിരിക്കുമ്പോൾ അതവളുടെ അച്ഛനല്ല എന്ന് എനിക്ക് തോന്നിയില്ല.. അവളുടെ അമ്മ കണ്ണുതുടച്ചു.. പരസ്പരം മത്സരിച്ചവർ സ്നേഹിച്ചോട്ടെ.. അനുവാദമില്ലാതെ മനസ്സുകളെ, വ്യാഖ്യാനിക്കാൻ ഞാൻ എന്നല്ല ഒരു സൈക്കോളജിസ്റ്റും നിൽക്കാറില്ല... അവർ പറയുന്നത് കേട്ടിരിക്കുക മാത്രം.. എന്തിന് മാർക്കിടണം... ഏതോ സിനിമയിൽ പറയും പോലെ, കൊച്ചു കൊച്ചു പിടിവാശികളും അന്ധവിശ്വാസങ്ങളും ഇല്ലാത്ത ആരാണ്.. മനസ്സിന്റെ കളികൾ വിചിത്രമാണ്.. ആരെയും ദ്രോഹിക്കത്തടത്തോളം അതതിന്റെ വഴിക്ക് പോകട്ടെ... പ്രാർത്ഥിക്കാനും, സ്നേഹിക്കാനും, ഇനി ഒരാളുടെ നൊമ്പരങ്ങൾ അറിയാനും, പേരിടാത്ത ബന്ധങ്ങൾക്ക് കഴിയുന്നത് ഒരു പുണ്യമല്ലേ...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/Malayalivartha