'പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, അല്ല്ലേൽ കാമം അസ്ഥിക്ക് മുറുകുമ്പോൾ, അടിപതറി പോകുന്ന പെണ്ണും ആണും, നാളെ ചതി പറ്റുമ്പോൾ നിയമം രക്ഷിക്കും എന്നോർത്ത് വിശ്വസിക്കരുത്....അതും വിധിയുടെ നിശ്ചയം ആകാം...' മുന്നറിയിപ്പ് നൽകി സൈക്കോളജിസ്റ്റ് കലാമോഹൻ

പ്രണയം അത് ചതിയിലേക്കും വഞ്ചനയിലേക്കും എത്തുമ്പോൾ അവസാനം ശൂന്യത മാത്രമാകും നമുക്ക് മുന്നിൽ. പലപ്പോഴും താൻ ചെയ്ത തെറ്റിനെ ഓർത്ത് തന്നെ പഴിച്ച് കഴിയുന്ന പല സ്ത്രീകളും ഒപ്പം പുരുഷന്മാരും ഈ സമൂഹത്തിൽ കാണുവാൻ കഴിയും. എന്നാൽ അത് കല്യാണം കഴിഞ്ഞ ശേഷമാണെങ്കിലോ? അത്തരത്തിൽ തനിക്ക് മുന്നിൽ വന്ന ഒരു യുവതിയുടെ അനുഭവം വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റായ കലാ മോഹൻ.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
കാമുകനാൽ ദുരുഉപയോഗിക്കപ്പെട്ട സ്ത്രീയുടെ പ്രശ്നം, ഗൾഫിൽ നിന്നും മടങ്ങി എത്തുമ്പോൾ, ഭാര്തതാവ് തന്റെ പേർക്ക് അയച്ച ലക്ഷങ്ങൾക്ക് എങ്ങനെ കണക്കു കാണിക്കും എന്നതായിരുന്നു.. മാനഹാനിയും ധനനഷ്‌ടവും.. പാവമൊരു മനുഷ്യന്റെ വിയർപ്പാണ് അവൾ കാമുകന്റെ സന്തോഷത്തിനു കൊടുത്തത്..
ഒടുവിൽ അയാൾ കാല് മാറി... എന്റെ മുന്നിലിരുന്ന് കരയുന്ന സ്ത്രീയുടെ കൈയിൽ നിന്നും ഞാൻ കാമുകന്റെ രേഖകൾ എടുത്തു.. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാൾ.. അച്ഛനും അമ്മയും അറിയപ്പെടുന്നവർ. സഹോദരിയും ഭാര്തതാവും ഡോക്ടർമാർ.. കേസും വഴക്കും ആയാൽ ജയിക്കും എന്ന് ഉറപ്പില്ല..
ആ സ്ത്രീയെക്കാൾ അവളെ വിശ്വസിച്ചു, അവളുടെ പേരിൽ പണം അയച്ചു കൊടുത്ത ഒരു പുരുഷൻ ആയിരുന്നു എന്റെ ദുഃഖം.. അയാൾ ഇതെങ്ങനെ സഹിക്കും.. എന്റെ ഫോട്ടോ ഉള്പടെ അവന്റെ ഫോണിൽ ഉണ്ട്... തലകുനിച്ചിരുന്നു അവൾ പറഞ്ഞു.. എന്തായാലും ജീവിതം പോകും, എന്നാൽ പിന്നെ ഒന്ന് ധൈര്യം കാണിച്ചൂടെ.. എന്റെ ചോദ്യത്തിൽ അവൾ കൂടെ നിന്നു.. ഞാൻ കാമുകനെ വിളിച്ചു.. ഒന്നും രണ്ടും പറഞ്ഞു തെറ്റി.. എന്റെ നിയന്ത്രണം വിട്ടു.. നിങ്ങളുടെ കയ്യിലുള്ളത് കൊണ്ട് എന്തോ ചെയ്യ്.. പക്ഷെ ഞാനൊരു വീഡിയോ ഇപ്പൊ അവളെ കൊണ്ട് ചെയ്യിക്കും.. അതിൽ നിന്റെ വീട്ടുകാരുടെ പടം, വിവരങ്ങൾ മുഴുവൻ ഉണ്ടാകും.. അവരും പ്രമുഖർ ആകട്ടെ..
അവന്റെ നിശബ്ദത എനിക്ക് നിർണ്ണായകം ആയിരുന്നു... ചിലപ്പോൾ ചിലത് ഏൽക്കും.. ഞാൻ വീഡിയോ ചെയ്യാൻ തന്നെ തീരുമാനം എടുത്തു.. പക്ഷെ അതിനുള്ള അവസരം ഉണ്ടാകുന്നതിനു മുന്പ്, മുഴുവൻ തുകയും അവൾക്കു കൊടുക്കാമെന്നവൻ പറഞ്ഞു.. ദിവസങ്ങൾ വേണ്ടി വന്നില്ല.. പിറ്റേന്ന് അതിനു സാധിച്ചു..
കെട്ടു കഥയല്ല.. എനിക്കൊപ്പം നിൽക്കുമെന്ന് ധൈര്യം തന്നത്, Cg സുരേഷ് എന്ന റിട്ടയേർഡ് dysp ആയിരുന്നു... ആകെ നനഞ്ഞാൽ ചില ദുഷ്‌ടന്മാർക്ക് കുളിരില്ല.. നമ്മളത് കാണാറുണ്ട്.. എന്നാൽ ചിലരുണ്ട്.. സ്വന്തക്കാരെ തൊട്ടാൽ അവർക്ക് പൊള്ളും.. സ്വയം നശിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കരുത്.. ഭാര്തതാവ് ചുറ്റുപോള്ളുന്ന ചൂടത്തു കഷ്‌ടപ്പെട്ടുണ്ടാക്കിയ കാശ്, അവിഹിത ബന്ധങ്ങളിൽ നിക്ഷേപിക്കുന്ന ഭാര്യമാരുടെ ഒട്ടനവധി കഥകൾ കേട്ടിട്ടുണ്ട്..
അതേ പോലെ തിരിച്ചും.. നഴ്സ് ആയി വര്ഷങ്ങളോളം വിദേശത്തു കഴിഞ്ഞു.. ആ സമയം കിട്ടിയത് മുഴുവൻ ഭാര്തതാവിന്റെ പേരിൽ അയച്ചു കൊടുത്തു.സ്വന്തം പേരിൽ ഒന്നുമില്ല.. അസുഖമായി ജോലി നഷ്‌ടമായി നാട്ടിലെത്തിയപ്പോ, കെട്ട്യോന് കൂട്ടിനു ഒട്ടേറെ സ്ത്രീകൾ.. ഇനി തിരിച്ചു പോകാനും പറ്റില്ലല്ലോ.. സ്വന്തം പേരിൽ കിടപ്പാടം പോലുമില്ല.. അതിലേറെ കണ്ടെത്തിയ മറ്റൊരു സംഗതി, ഒട്ടനവധി ഭാര്യമാരുടെ പണ്ടവും പണവും അയാളുടെ കയ്യിലുണ്ട്.. സ്വന്തം പങ്കാളിയോട് കാണിക്കാത്ത കൂറ് ജാരന് നൽകുന്ന കുലസ്ത്രീകളുടെ കൂടെ ഇടമാണ് ഈ സമൂഹം.... നിയമം, അതിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ..
ചിലപ്പഴൊക്കെ അതിനെ മറികടക്കേണ്ടി വരും.. ശക്തമാണ് നിയമം, പക്ഷെ പഴുതുകൾ അതിലേറെ..
പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, അല്ല്ലേൽ കാമം അസ്ഥിക്ക് മുറുകുമ്പോൾ,
അടിപതറി പോകുന്ന പെണ്ണും ആണും, നാളെ ചതി പറ്റുമ്പോൾ നിയമം രക്ഷിക്കും എന്നോർത്ത് വിശ്വസിക്കരുത്....അതും വിധിയുടെ നിശ്ചയം ആകാം.. പാടത്തു വേല എങ്കിൽ വരമ്പത്തു കൂലി..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/Malayalivartha