കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു..കോവിഡ് പോസിറ്റീവാക്കിയ ചില മാറ്റങ്ങൾ

കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ
മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു..
അതോടെ ആശുപത്രികളിലും മരുന്ന് ഷോപ്പുകളിലും പനിമരുന്നുകളുൾപ്പടെയുള്ളവയ്ക്ക് ഡിമാൻഡ് ഇല്ലാതായി . കടന്നുപോയ മഴക്കാലത്തെ തിരക്കൊഴിഞ്ഞ ആശുപത്രികളും മരുന്നു വിൽപനയിൽ വന്ന വൻ ഇടിവും ഇതിനു സാക്ഷ്യം. കോവിഡ് പോസിറ്റീവാക്കിയ ചില മാറ്റങ്ങളാണ് ഇവ
സാധാരണഗതിയിൽ മഴക്കാലം എന്നാൽ സംസ്ഥാനത്തിനു പനിക്കാലമാണ്... ചിക്കുൻഗുനിയ, ഡെങ്കിപ്പനി, പന്നിപ്പനി, തക്കാളിപ്പനി എന്നു വേണ്ട, പുതിയ പുതിയ പേരുകളിൽ പുതിയ ലക്ഷണങ്ങളുമായി പകർച്ചപ്പനികൾ ഓരോ വർഷവും രംഗപ്രവേശം ചെയ്യുന്നതായിരുന്നു കുറെ വർഷങ്ങളായുള്ള പതിവ് .
എന്നാൽ, ഇത്തവണ മഴക്കാലം വന്നതും പോയതും ‘ആശുപത്രികൾ അറിഞ്ഞില്ല’. ഒപികൾക്കു മുന്നിൽ ടോക്കണെടുക്കാൻ നീണ്ട നിരകൾ രൂപപ്പെട്ടില്ല. സർക്കാർ ആശുപത്രികളിൽ പനി വാർഡുകൾ നിറഞ്ഞു കവിഞ്ഞില്ല .. രോഗികൾ നിലത്തുകിടക്കുന്ന പതിവു കാഴ്ചയും ഉണ്ടായില്ല. സത്യത്തിൽ ഇതിനൊക്കെ കാരണമായത് കോവിഡ് ആണ് .
മാസ്ക്കും സാനിറ്റൈസറും സാമൂഹ്യ അകലം പാലിക്കലുമെല്ലാം ശീലമായതോടെ ഒട്ടുമിക്ക സാംക്രമിക രോഗങ്ങളും ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം .. ചെങ്കണ്ണ് ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ ഇത്തവണ എത്താതിരുന്നതിനു കാരണവും മാസ്ക്ക് തന്നെയാണ്. വളരെ കുറച്ചുപേർക്ക് ജലദോഷപ്പനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ടു എങ്കിലും അവയൊന്നും ആശുപത്രികൾ നിറയ്ക്കാൻ മാത്രം പകരാതിരുന്നതും കോവിഡ് പ്രതിരോധ ഉപാധികൾ കാരണമാണ്
ഇതിൽനിന്നു മനസ്സിലാക്കേണ്ട ഒന്നുണ്ട്. കോവിഡിന് വാക്സിൻ കണ്ടുപിടിച്ച് കോവിഡ് ഭീതിയകന്നാലും സാംക്രമിക രോഗങ്ങളുടെ സീസണിലെങ്കിലും മാസ്ക് ഉപയോഗം നിർബന്ധമാക്കുന്നത് പകർച്ചവ്യാധികൾ അകറ്റി നിർത്താൻ സഹായിക്കും
കോവിഡ് വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റം നമ്മുടെ ഭക്ഷണ രീതിയാണ് . ലോക്ഡൗൺ തുടങ്ങിയതോടെ ഹോട്ടലുകളും തട്ടുകടകളും ഇല്ലാതായി . ഇതോടെ തട്ടുകട പ്രിയർക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തത്തിനു രുചി തോന്നാൻ തുടങ്ങി ..ജങ് ഫുഡുകളുടെ ഉപയോഗം കുറഞ്ഞതും രോഗങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്.
അതുപോലെ തന്നെ ബി പി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം കുറച്ചെങ്കിലും മാറ്റമുണ്ടാകാൻ തുടങ്ങിയത്തിനും മാറിയ ഭക്ഷണ ശീലം കാരണമായിട്ടുണ്ട്
വേറൊരു പ്രകടമായ മാറ്റം പലരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു എന്നതാണ്. വീട്ടിൽത്തന്നെ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ മാത്രമാണു മിക്ക വീടുകളിലും ഈ ലോക്‌ഡോൺ സമയത്തു ഉപയോഗിച്ചത്. വിഷാംശമില്ലാത്ത ഭക്ഷണം പതിവാക്കിയതോടെ രോഗപ്രതിരോധ ശേഷിയും വർധിച്ചു.
ഈ കോവിഡ് കാലം നമ്മൾ തീർച്ചയായും തരണം ചെയ്യും.. എന്നാലും കോവിഡ് നമുക്ക് തന്ന പോസിറ്റീവായ പാഠം മറക്കാതിരിക്കേണ്ടത് ആവശ്യമാണ്
https://www.facebook.com/Malayalivartha