ശരീരത്തിൽ എവിടെയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ.... പതിനെട്ടു തികഞ്ഞവര്‍ മുതൽ എഴുപതുകഴിഞ്ഞവര്‍ വരെ കൂട്ടത്തിൽ! ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയായ ടാറ്റുവിനെ കുറിച്ച് കൂടുതൽ അറിയാം....

ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകൾ. നല്ല പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു ചെറിയ ടാറ്റൂവെങ്കിലും ശരീരത്തിലില്ലെങ്കിൽ അത് ഒരു കുറച്ചിലായി കാണുന്നവർ പോലുമുണ്ട്. എന്താണ് ടാറ്റു... എങ്ങനെയാണ് ടാറ്റുചെയ്യുന്നത്.. പലർക്കും പല സംശയങ്ങളും ഉണ്ടാകാം ... ടാറ്റുവിനെ കുറിച്ച് കൂടുതൽ അറിയാം....
പതിനെട്ടാം നൂറ്റാണ്ടിലാണ് ടാറ്റു എന്ന വാക്ക് പിറന്നത്. സസ്യങ്ങളിൽ നിന്നുമെടുക്കുന്ന നിറങ്ങൾ ഉപയോഗിച്ചായിരുന്നു പച്ചകുത്തിയിരുന്നത്.ലോക വ്യാപകമായി ഇത് നിലനിൽക്കുന്നു. ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗക്കാർ മുതൽ അൾട്രാ മോഡേൺ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ വരെ പച്ചകുത്തുന്നു. ചില ഗോത്ര വർഗക്കാരുടെ ആചാരംകൂടിയാണ് ടാറ്റു കുത്തൽ .ടാറ്റുകുത്തലിനെക്കുറിച്ച് ചരിത്രപരമായ രേഖകൾ ലഭിച്ചിട്ടില്ല എങ്കിലും പുരാതനകാലത്ത് ശരീരം ചായം പൂശിയിരുന്നു.ന്യൂസിലൻഡിലെ മാവോറികൾ മുഖത്ത് പച്ചകുത്താറുണ്ടായിരുന്നു. പോളിനേഷ്യക്കാരും തായ്‌വാന്മാരും പച്ചകുത്തുന്ന രീതി ഉപയോഗിച്ചിരുന്നു.
ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്യാറുള്ളത്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന ടാറ്റൂ സ്റ്റുഡിയോകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി അതല്ല. തിരുവനന്തപുരത്ത് തന്നെ നിരവധി ടാറ്റൂ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കുറവെങ്കിലും ടാറ്റൂ ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നുണ്ട്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതുകഴിഞ്ഞവര്‍വരെ ആ കൂട്ടത്തിലുണ്ട്.
ടാറ്റൂ ചെയ്യുന്നതിന് ചാര്‍ജ്ജ് പലയിടങ്ങളിലും പല രീതിയിലാണ് വാങ്ങുന്നത്. ചില സ്റ്റുഡിയോകളില്‍ സ്‌ക്വയര്‍ ഇഞ്ച് കണക്കിലാണ് ചാര്‍ജ്ജ്. ചിലയിടങ്ങളില്‍ ഡിസൈന്‍ അനുസരിച്ചും. ആദ്യകാലങ്ങളില്‍ ഡിസൈന്‍ കൊണ്ടു വരുന്നവര്‍ കുറവായിരുന്നു. പലരും വരാറുള്ളത് സ്വന്തം ഡിസൈനും കൊണ്ടാണ്, ചിലര്‍ വാക്കുകളാണ് ഉപയോഗിക്കുക. ഇത്തിരി കലാവാസന ഉള്ള ചിലര്‍ സ്വന്തം ഡിസൈന്‍ വരച്ചുണ്ടാക്കിയിട്ടാവുംആര്‍ട്ടിസ്റ്റിനെ സമീപിക്കുക.
തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകാന്‍ പോകുന്ന ടാറ്റൂ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നു വ്യക്തമായ കാഴ്ച്ചപ്പാടുള്ളവരാണ് ഇന്ന് ടാറ്റൂ ചെയ്യാനെത്തുന്നവരെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്. 'ടാറ്റൂ ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ വരുമെന്നും ആര്‍മിയില്‍ എടുക്കില്ലെന്നുമൊക്കെ പറയാറുണ്ട്. ടാറ്റൂ ചെയ്താല്‍ കാന്‍സര്‍ വരുമെന്ന് പറയുന്നതിന്റെ കാരണം, അതിലുപയോഗിക്കുന്ന വസ്തുക്കളിലെ രാസഘടകങ്ങളാണ്. നമ്മൾ ചൈനീസ് ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഒറിജിനല്‍ ആവില്ലല്ലോ.
അതുപോലെ വിലക്കുറവുണ്ടെന്നു കരുതി ചിലര്‍ വിശ്വസ്ത ബ്രാന്‍ഡുകളുടെ അതേ പേരുള്ള ഡ്യൂപ്ലിക്കേറ്റ് ഇങ്ക് വാങ്ങും. അവയില്‍ ലെഡ് കണ്കണ്ടന്റ് കൂടുതലായിരിക്കും. ലെഡ് കൂടുതലായി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറിന് കാരണമാകും. വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ടാറ്റുവാണ് കാന്‍സറിന് കാരണമെന്നും ഒറിജിനല്‍ ടാറ്റൂ ശരീരത്തിന് ഒരുതരത്തിലും ദോഷം വരുത്തില്ലെന്നും തിരുവനന്തപുരത്തെ ടച്ച് ഓഫ് ഇങ്ക് എന്ന ടാറ്റൂ സ്റ്റുഡിയോയിലെ അസി ഉറപ്പു പറയുകയാണ്.
ആദ്യത്തെ ടാറ്റൂ ഒരു വൈകാരിക റോളര്‍ കോസ്റ്റര്‍ ആണ്. വേദനാജനകമായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. അതുകൊണ്ട് തന്നെ ടാറ്റൂ ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പുമുണ്ടാവില്ല. മറ്റൊരു ആശങ്ക ശരിയായ ടാറ്റൂ ഡിസൈന്‍, പിന്നെ ഏറ്റവും അനുയോജ്യനായ ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നിവ തിരഞ്ഞെടുക്കലാണ്. നിങ്ങളുടെ ശരീരത്തിലെ തികച്ചും സ്വകാര്യമായ ആ വളരെ ചെറിയ അടയാളത്തിന്റെ പേരില്‍ ആള്‍ക്കാര്‍എങ്ങനെ വിലയിരുത്തും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എല്ലാം ശരിയാക്കി, മുന്നോട്ടു പോകാനുള്ള തീരുമാനം നിങ്ങള്‍ ഉറപ്പിക്കുകയാണെങ്കില്‍ വേദനയെക്കുറിച്ചുള്ള ആ പരിഭ്രമത്തെ നിങ്ങള്‍ മറികടക്കും.
മറ്റുള്ളവരെ അവഹേളിക്കുകയോ, മറ്റുള്ളവരുടെ മതവികാരങ്ങളെ, വിശ്വാസങ്ങളെ, സംസ്കാരത്തെ ഒക്കെ വ്രണപ്പെടുത്തുന്ന ചിഹ്നങ്ങളോ വാചകങ്ങളോ ടാറ്റൂ ചെയ്യരുത്. നിലവിലെ കാമുകൻ, ഭർത്താവ്, സുഹൃത്ത് എന്നിവരുടെ പേരുകൾ ഒരു ആവേശത്തിന് ടാറ്റൂ ചെയ്യാതെ ഇരിക്കുക. ഇത്തരം ചില തീരുമാനങ്ങൾ പിന്നീട് നിങ്ങൾക്ക് ബാധ്യതയായി മാറാം. വ്യക്തിപരമായി അർത്ഥവത്തായ ഡിസൈൻ തിരഞ്ഞെടുക്കുക .ടാറ്റൂ ചെയ്തതിന് ശേഷവും ശ്രദ്ധ വേണം: മാംസത്തിന് മുറിവേറ്റതുപോലെ പച്ചകുത്തലിനെ പരിഗണിക്കണം. സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിച്ച് കഴുകുക. അനാവശ്യമായി അതിനെ തൊടരുത്, ലോഷൻ ഉപയോഗിക്കുക, വെള്ളത്തിൽ മുക്കരുത്. സ്ഥാപനം നൽകുന്ന നിർദേശങ്ങൾ നിങ്ങൾ പാലിക്കണം.
https://www.facebook.com/Malayalivartha