ഫ്രീ ഹാൻഡ് ടാറ്റു! സെമി കളേർഡ് വേർഷനിൽ അത്ഭുതപ്പെടുത്തുന്ന കരവിരുത് കാണാം

ചുരുക്കം ചിലരുടെ ഫാഷന്‍കമ്പത്തില്‍നിന്ന് തുടങ്ങിയ ടാറ്റു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് എന്ന അര്‍ഥത്തിലേക്ക് മാറിക്കഴിഞ്ഞു. കൈയിലും കഴുത്തിലും പുറത്തുമെല്ലാം പൂമ്പാറ്റയെയും ശിവനെയും വ്യാളീചിഹ്നങ്ങളെയും പതിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.
കേരളത്തില്‍ വിരലിലെണ്ണാവുന്ന ടാറ്റു പാര്‍ലറുകളെയുള്ളൂ. അതുകൊണ്ടുതന്നെ ടാറ്റു ചെയ്യണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്നവര്‍ അബദ്ധങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതയും കൂടുതലാണ്. ടാറ്റുവിന്റെ പൂര്‍വികനല്ലേ പച്ചകുത്തലെന്നും പറഞ്ഞ് ഉത്സവപ്പറമ്പിലും കടപ്പുറത്തും അലഞ്ഞുതിരിയുന്ന നാടോടികളുടെ മുമ്പിലിരിക്കും പിള്ളേര്‍. ഇന്റര്‍നെറ്റിലും സിനിമയിലും കണ്ടിട്ടുള്ള ടാറ്റുചിത്രങ്ങളായിരിക്കും മനസ്സുനിറയെ. പക്ഷേ, നാടോടികള്‍ പച്ചകുത്തിക്കഴിയുമ്പോള്‍ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിരിക്കും തെളിയുന്നത്.വളരെ മനോഹഹമായി ടാറ്റൂ കുത്തുന്ന ഈ വീഡിയോ ഒന്ന് കണ്ട് നോക്കു..
https://www.facebook.com/Malayalivartha