കൊറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍

കോവിഡ് 19 എന്ന മഹാമാരി സംഹാരതാണ്ഡവം തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെയും പ്രതിരോധിക്കാന്‍ വേണ്ട ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഈ ബാധയില്‍ നിന്നും രക്ഷപ്പെടാന്‍ ഏക വഴി നമ്മള്‍ മുന്‍കരുതല്‍ എടുക്കുക എന്നത് മാത്രം ആണ്. ലോക ആരോഗ്യസംഘടനകള്‍ ഒന്നടങ്കം പറയുന്നതും ഇത് തന്നെയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ക്കുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. കൊറോണയുടെ വ്യാപനം തുടങ്ങിയപ്പോള്‍ രാജ്യം ലോക് സൗണ്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ജനങ്ങളെ എത്തിച്ചപ്പോള്‍ ലോക്ഡൗണ്‍ നീക്കി. പിന്നീട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഓഫീസുകളിലും ഷോപ്പുകളിലും ഉദ്യോഗസ്ഥരും ജനങ്ങളും പാലിക്കേണ്ട കുറച്ച് കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സുരക്ഷാക്രമീകരണങ്ങളോടെ സാധാരണപ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാഭ്യാസ മേഖല ഒഴിച്ച് എല്ലാ മേഖലകളും പ്രവര്‍ത്തിച്ചു തുടങ്ങി. വിദ്യാഭ്യാസ മേഖല ഇപ്പോള്‍ സോഷ്യല്‍ നെറ്റവര്‍ക്കിലൂടെ നടന്നുവരുന്നു.
സ്ഥാപനങ്ങളുടെ സൂരക്ഷാക്രമീകരണം എത്രത്തോളം ഫലവത്താണെന്നുള്ളതാണ് ഇപ്പോള്‍ നാം ഓരോരുത്തരും ചിന്തിക്കേണ്ടത്. പ്രത്യേകിച്ച് നമ്മുടെ ബാങ്കിങ് മേഖല. ഈ ഒരു മേഖലയിലാണ് എല്ലാപേരും ഒരുപോലെ ഉപയോഗിക്കുന്നത്. കാരണം പണം ഇല്ലാതെ ആര്‍ക്കും ജീവിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഏറെക്കുറെ എല്ലാജോലിസ്ഥാപനങ്ങളും ശ്മ്പളം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. അതുകൂടാതെ സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ പോലുള്ള സാഹായങ്ങളും ബാങ്ക് വഴിയാണ്. ഇതൊക്കെ കൊണ്ട് തന്നെ ബാങ്കിങ് മേഖലയാണ് കൂടുതല്‍ സുരക്ഷിതമാകേണ്ടത്. അത് എത്രത്തോളം ഫലവത്താണ് എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. പണം എടുക്കാന്‍ ബാങ്കില്‍ തന്നെ പോകേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പണം എടുക്കാന്‍ ബാങ്കിന്റെ തന്നെ എടിഎമ്മുകള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ എടിഎമ്മുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. എത്ര എടിഎമ്മികളില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്? ആദ്യമൊക്കെ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മാര്‍ഗങ്ങള്‍ എല്ലാം കാറ്റില്‍ പറക്കുകയാണ്. പ്രധാനമായും ഒഴിഞ്ഞ സാനിറ്റൈസര്‍ ബോട്ടിലുകള്‍. സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയപ്പോള്‍ വാങ്ങി വച്ചതാണ്. അതിനുശേഷം ആരും തിരിഞ്ഞുനോക്കികാണില്ല. എന്നാല്‍ എല്ലാ മാര്‍ഗ നിര്‍ദ്ദേശവും പാലിച്ചുകൊണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ എടുത്തില്ലാ എന്ന് കരുതി പരാതിപ്പെടാനുള്ള സമയമല്ല ഈ കൊറോണകാലം. അവരവരുടെ സുരക്ഷ അവരവര്‍ തന്നെനോക്കുന്നതാണ് നല്ലത്. കാരണം എല്ലാവരും മനുഷ്യരാണ്. കൊറോണയ്ക്ക് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. ഏത് ഉന്നത പധവിയിലുള്ള ആളായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ സ്വയം പാലിച്ചില്ലെങ്കില്‍ അപകടം തന്നെയാണ്. നമ്മുടെ ആരോഗ്യമേഖല കൊറോണയില്‍ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് എപ്പോഴും പാലിക്കാന്‍ പറ്റുമോ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ നമ്മള്‍ ഒന്ന് ശ്രമിച്ചാല്‍ അതിന് സാധിക്കും. കൈകള്‍ എപ്പോഴും കഴുകാന്‍ സാധിക്കണമെന്നില്ല. പക്ഷേ മാസ്‌ക് വയ്ക്കാം, സാമൂഹിക അകലം പാലിക്കാം, പിന്നെ സാനിറ്റൈസര്‍ കരുതാം. ഒരു കുഞ്ഞ് സാനിറ്റൈസര്‍ നമ്മുടെ കൈയ്യില്‍ എപ്പോഴും കരുതാം. അത് പുരുന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ സാധിക്കും. വലിയ മൊബൈലുകള്‍ കൊണ്ട് നടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അത്രപോലും വലിപ്പവും ഭാരവും ഇല്ലാത്ത ഒരു കുഞ്ഞ് സാനിറ്റൈസര്‍ ബോട്ടില്‍ കൈയ്യില്‍ കരുതാന്‍ എന്താ കുഴപ്പം. നമ്മളെ നമുക്ക് തന്നെ സംരക്ഷിച്ചു കൂടെ.
https://www.facebook.com/Malayalivartha