കോവിഡിനെ തുരത്തുന്ന മാസ്ക്ക് ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കിയാലോ ?ഇതാ പരിഹാരം...

കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ...കോവിഡ് കാലം നമ്മുടെ ദൈനംദിന ശീലങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങുന്നില്ല. ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലുമെല്ലാം മാസ്ക് ധരി ച്ചവർ മാത്രമാണ് ഉള്ളത് . കോവിഡിന് വാക്സിൻ കണ്ടു പിടിച്ചാലും കുറെ നാളത്തേക്കെങ്കിലും കോവിഡ് കാലം നമുക്കു നൽകിയ ഈ പുതിയ ശീലം തുടരേണ്ടിവരും
എന്നാൽ മാസ്ക് ശീലമാക്കിയതോടെ പലർക്കും ചർമത്തിൽ പലതരം അസ്വസ്ഥതകൾ തുടങ്ങി....മുഖത്ത് കുരുക്കൾ, വിയർക്കൽ, ചർമത്തിന് വരൾച്ച, ചുണ്ട് വരണ്ടുപൊട്ടൽ എന്നിങ്ങനെ പലതരം പ്രശ്നങ്ങളായി.
. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവം അനുസരിച്ച് അവരവർക്ക് ചേരുന്ന നല്ലൊരു ക്ലെൻസറും മോയ്സ്ചറൈസറും തിരഞ്ഞെടുക്കണം...... മാസ്ക് ഊരിയാലുടൻ ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കണം. ഇതിനുശേഷം ചർമത്തിന് യോജിക്കുന്ന മോയ്സ്ചറൈസർ പുരട്ടണം. വരണ്ട ചർമക്കാർ ക്രീം അടങ്ങിയതും, എണ്ണമയമുള്ള ചർമക്കാർ ജെൽ അടങ്ങിയതും സാധാരണ ചർമക്കാർ ലോഷൻ അടങ്ങിയതുമായ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.....
ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ ചുണ്ട് വരണ്ടുപൊറ്റുന്നു എന്ന പരാതിയും ഇപ്പോൾ കേൾക്കുന്നുണ്ട്. . പെട്രോളിയം ജെല്ലി പുരട്ടുന്നതുവഴി ചുണ്ടുകൾ മൃദുവാകും. മാസ്ക് ധരിക്കുന്നതിന് മുൻപും ഉറങ്ങാൻ കിടക്കുന്നതിനും മുൻപും ചുണ്ടുകളിൽ അല്പം പെട്രോളിയം ജെല്ലി പുരറ്റുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്
മാസ്ക് ഉപയോഗിക്കുന്ന സമയത്ത് മേക്കപ്പ് കൂടി ഇടുന്നത് ചർമത്തിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ പുറത്തുകാണുന്ന കണ്ണുകളുടെ ഭാഗത്ത് മാത്രം അത്യാവശ്യം മെയ്ക്കപ്പ് ഇടുന്നതാണ് നല്ലത് . എണ്ണയുടെ അംശം ഇല്ലാത്ത തരത്തിലുള്ള മേക്കപ്പ് തെരഞ്ഞെടുക്കുവാനും ശ്രദ്ധിക്കണം
ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ അതിൽ നിന്നു തന്നെ രോഗം വരാം..ഒരേ മാസ്ക് കൂടുതൽ നേരം ഉപയോഗിക്കുന്നതും നനഞ്ഞതും ഈർപ്പം നിറഞ്ഞതുമായ മാസ്കുകൾ ഉപയോഗിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും
ഈർപ്പം നിറഞ്ഞ മാസ്കുകൾ വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതുമൂലം ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയുണ്ട് ..നല്ലപോലെ ഉണങ്ങാത്ത മാസ്ക്ക് ആണെങ്കിൽ ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റാനുളള ശേഷി കുറയും. നനഞ്ഞ പ്രതലം ബാക്ടീരിയകൾക്കും, വൈറസുകൾക്കും വളരാൻ പറ്റിയ സ്ഥലമാണ്.അങ്ങനെ വരുമ്പോൾ നനഞ്ഞ മാസ്കുകൾ തന്നെ രോഗാണു വാഹകരാവാം
ഒരാളിന്റെ വായ്ക്കുള്ളിൽ തന്നെ അനേകം സൂക്ഷ്മാണുക്കൾ ഉണ്ട്. ഉച്ഛ്വാസ വായുവിലൂടെ ഈ അണുക്കൾ പുറത്തേക്കു വന്ന് മാസ്കിൽ തങ്ങിനിൽക്കും. ഇതും ദോഷം തന്നെ. അതായത് മാസ്കിന്റെ അകം, പുറം ഭാഗങ്ങളിൽ ഒരേ സമയം അണുക്കളുടെ സാന്നിധ്യമുണ്ടാകും. അതുകൊണ്ട് മാസ്ക്ക് ഊരുമ്പോഴും വെക്കുമ്പോഴുമെല്ലാം ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്..ഊരുമ്പോൾ മാസ്കിന്റെ പുറം പാളിയിൽ ഒരിക്കലും തൊടരുത് . ഇടയ്ക്കിടെ മാസ്ക് കൈകൊണ്ട് തൊടുന്ന ശീലവും ഉപേക്ഷിക്കണം
തുണി മാസ്കാണെങ്കിൽ ഒരാൾക്കു തന്നെ 4–5 എണ്ണം വേണം. ഒരാൾ ഉപയോഗിച്ച മാസ്കുകൾ മറ്റൊരാൾ ഉപയോഗിക്കരുത്. മാസ്കുകൾ അവരവർ തന്നെ ചൂടുവെള്ളത്തിൽ കഴുകണം. 2 മിനിറ്റെങ്കിലും സോപ്പു വെള്ളത്തിൽ മുക്കിവച്ച വേണം മാസ്കുകൾ കഴുകാൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന സർജിക്കൽ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. അതു കൃത്യമായി സംസ്കരിക്കണം.
ഒരു മാസ്ക് ഉപയോഗിക്കാൻ കഴിയുന്ന പരമാവധി സമയം 6 മണിക്കൂർ മാത്രമാണ്. 4 മണിക്കൂറായാൽ അത്രയും നല്ലത്. ഉച്ചഭക്ഷണം വരെ ഒരു മാസ്ക്, അതിനു ശേഷം മറ്റൊരു മാസ്ക് എന്ന രീതി ശീലിക്കാം. പുറത്തു പോകുമ്പോൾ ധരിക്കുന്ന മാസ്ക് വീട്ടിലോ, ഓഫിസിലോ ഉപയോഗിക്കരുത്.
നിങ്ങളുടെ ആരോഗ്യത്തെയും ചുറ്റുമുള്ള മറ്റുള്ളവരുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കുന്നത് ശീലമാക്കുക
https://www.facebook.com/Malayalivartha