ഹാംഗ് ഓവര്‍ മാറ്റാന്‍ കുട്ടികളുടെ വയറിളക്കമരുന്ന്
കുട്ടികളുടെ വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന് \'ഹാംഗ് ഓവര്‍ അകറ്റാന്‍ ഉത്തമമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കമ്പനിയായ പീഡിയ ലൈറ്റിന്റെ വയറിളക്ക മരുന്ന് വില്‍പ്പന കുതിച്ചുയര്‍ന്നതായും പറയപ്പെടുന്നു. വിപണി ഗവേഷകരായ നീല്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012ലേതിനേക്കാള്‍ 57ശതമാനം വര്‍ദ്ധന പീഡിയ ലൈറ്റിന്റെ വയറിളക്ക മരുന്നിന് ഉണ്ടായതായും ഇവര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാരേല്‍ ആന്‍ഡ് മിലൈ എന്ന മരുന്നായിരുന്നു വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്നത്. എന്നാല്‍ മദ്യപാനത്തിന് ശേഷമുളള ഹാംഗ്ഓവര്‍ വിടാന്‍ പീഡിയ ലൈറ്റിന് ശേഷിയുണ്ടെന്ന് വന്നതോടെ ഈ മരുന്നിന് മുതിര്‍ന്നവര്‍ ആവശ്യക്കാരായി എത്തിയതാണ് ഇതിന്റെ മാര്‍ക്കറ്റ് ഉയരാന്‍ കാരണമെന്നും വിശദീകരണമുണ്ട്.
അതേസമയം മരുന്ന് ഹാംഗ് ഓവര്‍ അകറ്റാന്‍ എത്രമാത്രം ഫലപ്രദമാണെന്ന കാര്യം ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, മരുന്നുപയോഗിക്കുന്നതിനേക്കാള്‍ കാത്തിരിക്കുന്നത് തന്നെയാണ് ഹാംഗ്ഓവര്‍ വിട്ടുമാറാന്‍ ഉത്തമമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha