എറണാകുളം ഗവ. മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ കോവിഡ് ബാധിതൻ മരിച്ച സംഭവത്തില് അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നു ഹാരിസിന്റെ ബന്ധുക്കള്..മുഖ്യമന്ത്രിക്കെതിര ഹാരിസിന്റെ ബന്ധുക്കള് ഉന്നയിക്കുന്നത് കടുത്ത ആരോപണങ്ങള്

എറണാകുളം ഗവ. മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ കോവിഡ് ബാധിതൻ മരിച്ച സംഭവത്തില് അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നു ഹാരിസിന്റെ ബന്ധുക്കള്..മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഹാരിസിന്റെ ബന്ധുക്കള് ഉന്നയിക്കുന്നത്
പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചത്, മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണെന്ന് കുടുംബം ആരോപിച്ചു...
വസ്തുതകള് മനസിലാക്കാതെയാണ് റിപ്പോര്ട്ട് തയാറാക്കിയിട്ടുള്ളത്. പോലീസ് അന്വേഷണത്തില് വീഴ്ചയുണ്ട് എന്ന് അവർ തറപ്പിച്ചു പറയുന്നു .
തങ്ങള് നല്കിയ പരാതി വ്യാജമാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്...ഇതനുസരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം നടന്നത്.. ജൂലൈ 20നാണ് ഹാരിസ് മരിച്ചത്. പോലീസ് നല്കിയ റിപ്പോര്ട്ടില് ജൂലൈ 24 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേതെങ്കിലും ഹാരിസിന്റെ മരണമാണോ ഈ റിപ്പോര്ട്ടില് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയമുണ്ട്.
സംഭവത്തില് ഹാരിസിന്റെ കുടുംബവുമായി കൂടിയാലോചിച്ച് പരാതിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില് പരാതി നല്കുമെന്നും ബന്ധുക്കള് വ്യക്തമാക്കി.
കോവിഡ് ചികിത്സയിലിരിക്കെ രോഗികള് മരിച്ചതില് ആശുപത്രി അധികൃതര്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്ട്ട്. ചികിത്സയിലിരിക്കെ മൂന്നു രോഗികളുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട് .. രോഗികളുടെ മരണം കോവിഡ് ആന്തരിക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്.
ആശുപത്രിയുടെ വീഴ്ച പൊലീസ് നിസ്സാരവത്കരിക്കുകയാണെന്നാണ് ഹാരിസിന്റെ ബന്ധുക്കള് ആരോപിക്കുന്നത്. ഹാരിസിനെ ചികിത്സിച്ച ഡോക്ടർമാരടക്കം 30ഓളം പേരുടെ മൊഴിയെടുത്ത പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി മെഡിക്കല് കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശവും ജൂനിയര് ഡോ. നജ്മ സലീമിന്റെ വെളിപ്പെടുത്തലും ഉണ്ടാകുന്നതിന് മുമ്പുതന്നെ കുടുംബം മെഡിക്കല് കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്കിയിരുന്നു. പിന്നീടാണ് പൊലീസില് പരാതി നല്കിയത്.
വിവരാവകാശനിയമ പ്രകാരം പൊലീസ് അന്വേഷണ റിപ്പോര്ട്ട് ശേഖരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ. എസ്. ഹരികുമാരൻ നായരുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന് കഴിയില്ലെന്നുമാണ് പോലീസ് ഹാരിസിന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha