കാർഷിക മേഖലയ്ക്കായി പുത്തൻ കണ്ടുപിടിത്തം; ഉപകാരപ്രദമായ ഉപകരണം സ്വന്തമായി വികസിപ്പിച്ച് താരമായി നെറ്റിത്തുഴ സ്വദേശി മനു ജോസഫ്, എഞ്ചിൻ ഘടിപ്പിച്ച് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ചെറു വാഹനം നിർമിച്ചത് ഏലത്തോട്ടങ്ങളിലടക്കം മണ്ണും വളങ്ങളും എത്തിക്കുന്നതിനായി
കാർഷിക മേഖലയ്ക്ക് ഏറെ ഉപകാരപ്രദമായ ഉപകരണം സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ് നെറ്റിത്തുഴ സ്വദേശിയായ മനു ജോസഫ് എന്ന യുവാവ്. ഇത് ഏവരിലും ആശ്ചര്യം നൽകുകയാണ്. ഏല തോട്ടസങ്ങളിൽ ഉൾപ്പടെ വളങ്ങൾ എത്തിക്കുന്നതിനും കീടനാശിനി തളിക്കുന്നതിനുമുള്ള സൗകര്യത്തോടുകൂടിയ ചെറു വാഹനമാണ് മനു നിർമിച്ചിരിക്കുന്നത്. ഓട്ടോമൊബൈൽ എൻജിനീറിങ് ബിരുദധാരിയായ നെറ്റിത്തുഴ കായലിൽ മനു ജോസഫ് 15 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലെത്തിയ മനു മാസങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിലാണ് എഞ്ചിൻ ഘടിപ്പിച്ച് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ചെറു വാഹനം നിർമിച്ചത്. ഏലത്തോട്ടങ്ങളിലടക്കം മണ്ണും വളങ്ങളും എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വാഹനത്തിന് എഡ്വിൻ അഗ്രോ കാർട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
യന്ത്ര ഭാഗത്തോട് ചേർന്ന് കീടനാശിനി തളിക്കുന്നതിനുള്ള ഫിറ്റിങ്ങ്സുകളും ചെയ്തിട്ടുണ്ട്. അതിനാൽ കൃഷിയിടത്തിൽ എവിടെയും വാഹനം എത്തിച്ച് 200 കിലോ വരെയുള്ള ഭാരം എത്തിക്കാൻ സാധിക്കുമെന്നാണ് മനു പറയുന്നത്. ആറ് മാസത്തോളം ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് ഇദ്ദേഹം പറയുകയുണ്ടായി. പുതിയ ഉപകരണത്തെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി കർഷകർ `ഇദ്ദേഹത്തെ തേടി എത്തുന്നുണ്ട്. 65000 രൂപയ്ക്ക് ഉപകരണം നിർമിച്ച് നല്കാൻ കഴിയുമെന്ന് മനുജോസഫ് പറയുകയുണ്ടായി.സമീപവാസികളായ കർഷകർ യന്ത്രത്തിന്റെ ഉപയോഗം നേരിട്ടെത്തി നിജപ്പെടുത്തുകയുണ്ടായി. വ്യാവസായിക ഉപയോഗിക്കുന്നതിന് മുന്നോടിയായി പേറ്റന്റ് ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha