ഹൃദയാഘാതം സംഭവിച്ച ഒരാളുടെ തലച്ചോര്‍ വേഗത്തില്‍ വയസ്സനാകുമെന്ന് പഠന റിപ്പോര്‍ട്ട്
ഹൃദയാഘാതം സംഭവിച്ച ഒരാളുടെ തലച്ചോര്‍ വേഗത്തില്‍ വയസ്സനാകുമെന്നും നല്ല ചിന്തകലെയും ഓര്‍മകളേയും ക്രമേണ ഇല്ലാതാക്കുമെന്നും പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയാണ് ഈ പുതിയ വിവരം പുറത്തുവിട്ടിട്ടുള്ളത്. ഹൃദയാഘാതം വരുന്ന ഒരാളുടെ തലച്ചോറിന് വയസുകൂടുമെന്നും ഗവേശകരുടെ കണ്ടെത്തല്‍. 60 വയസിലാണ് ഒരാള്‍ക്ക് ഹൃദയാഘാതം വരുന്നതെങ്കില്‍ ചികിത്സയ്ക്കുശേഷം അദ്ദേഹത്തിന്റെ അവസ്ഥ 70 വയസുകാരന്റെ മനോനിലപോലെയായിരിക്കുംമെന്നും പഠനത്തില്‍ തെളിഞ്ഞു. ഹൃതയാഘാതം ഉണ്ടായ ആളുടെ ചിന്തയുടെ വേഗം ഗണ്യമായി കുറയും. 1198മുതല്‍ 2012വരെ 4900പേരില്‍ നടത്തിയ പഠനം പുതിയ അറിവാണ് മെഡിക്കല്‍ സയന്‍സിന് സമ്മാനിക്കുന്നത്. ശസ്ത്രക്രിയയോ, മറ്റ് ചികിത്സകളോ കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ വേഗത്തിലുണ്ടാകും. വിദ്യാഭ്യാസം, പ്രവര്‍ത്തി ചെയ്യുന്ന മേഖല, ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ തലച്ചോറിന്റെ പ്രായമാകലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ചിലര്‍വേഗത്തില്‍ പ്രയമാകലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പെട്ടന്ന് വിധേയരാകുബോള്‍ മറ്റ്ചിലര്‍ അല്‍പ്പം വൈകിമാത്രമേ ഹൃദയാഘാതം ഉണ്ടാക്കുന്ന തലച്ചോറിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചു തുടങ്ങുവെന്നും പഠനത്തില്‍ കണ്ടെത്തി. എന്തായാലും ഹൃഗയാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഏറെ ദോശകരമായി സ്വാധീനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha