ബാറ്ററി ആസിഡ്, കീടനാശിനി ആ മദ്യം ഇതാണ്; അമേരിക്കന്‍ നഗരമായ ചിക്കാഗോയിലാണ് മദ്യത്തിന്റെ ആരാധകരെ കണ്ടുവരുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ വേരുകള്‍ സ്വീഡനിലാണ്, ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തി
മദ്യത്തിന് പല രുചികളാണ് ഉള്ളത് . എന്നാൽ ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തിയിരിക്കുകയാണ്. ജിപ്സണ്‍സ് മല്ലോര്‍ട്ട് ആണ് ആ മദ്യം. ബാറ്ററി ആസിഡ്, കീടനാശിനി, ഗ്യാസോലിന്‍ എന്നിവയുടെ മണവും രുചിയുമാണ് അതിന് എന്ന് കുടിച്ചവര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മദ്യം.
അമേരിക്കന്‍ നഗരമായ ചിക്കാഗോയിലാണ് മദ്യത്തിന്റെ ആരാധകരെ കണ്ടുവരുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ വേരുകള്‍ സ്വീഡനിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അവിടെ വേംവുഡിനുള്ള മറ്റൊരു പേരാണ് "മല്ലോര്‍ട്ട്" എന്നത്. ആമാശയ പുഴുക്കളെയും കീടങ്ങളെയും കൊല്ലാനുള്ള കഴിവുള്ള കയ്പുള്ള ഒരു സസ്യമാണ് വേംവുഡ്. പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വീഡിഷുകാര്‍ ഇത് മദ്യത്തില്‍ കലര്‍ത്തി ദഹന പ്രശ്നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് സ്വീഡിഷ് കുടിയേറ്റക്കാരോടൊപ്പം യുഎസ് തീരത്ത് എത്തുകയുണ്ടായി.
ചിക്കാഗോക്കാര്‍ ഈ മദ്യത്തെ ഇപ്പോള്‍ ഒരു അഭിമാന ചിഹ്നമായിട്ടാണ് കാണുന്നതെന്ന് ജെപ്‌സണ്‍സിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സാം മെക്ലിംഗ് മാധ്യമങ്ങളോട് പറഞ്ഞു. മദ്യത്തിന്റെ വിജയത്തിന്റെ പിന്നില്‍ നഗരത്തിലെ കഴിവുള്ള ബാര്‍ടെന്‍ഡര്‍മാര്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു. ഇതുമാത്രമല്ല ജിപ്സണ്‍സ് മല്ലോര്‍ട്ടിന്റെ വിജയഗാഥക്ക് പിന്നിലെ മറ്റൊരു പ്രധാന ഘടകം സോഷ്യല്‍ മീഡിയയാണ്.
അതേസമയം ലോകത്തിലെ ഏറ്റവും മോശമായ മദ്യങ്ങളിലൊന്നായി കമ്പനി മാലോര്‍ട്ടിനെ ഇപ്പോള്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. "രുചി മുകുളങ്ങളെ ശത്രുക്കളാക്കി മാറ്റൂ" തുടങ്ങിയ പരസ്യ മുദ്രാവാക്യങ്ങള്‍ കമ്പനി ഇപ്പോള്‍ ഇറക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സര്‍സ്, യൂട്യൂബര്‍സ് ഒക്കെ ഇപ്പോള്‍ മദ്യം ഒരു തമാശക്ക് പരീക്ഷിക്കുന്നുണ്ട്.
"ജിപ്സണ്‍സ് മല്ലോര്‍ട്ട് ആദ്യമായി കുടിക്കുന്ന മിക്കവരും രണ്ടാമത് കുടിക്കാറില്ല. 49 പുരുഷന്മാരില്‍ ഒരാള്‍ മാത്രമേ രണ്ടാമത് ഒരു ഗ്ലാസ് കുടിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടൊള്ളൂ, "കമ്ബനി അഭിമാനത്തോടെ പറയുന്നു. മോശം രുചി പക്ഷെ മദ്യത്തിന്റെ വില്‍പ്പനയെ ബാധിച്ചിട്ടേ ഇല്ല.
https://www.facebook.com/Malayalivartha