മുടി കൊഴിച്ചലിന് വിട; മുടിയുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം….
പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടികൊഴിയുന്നത് പലരിലും പല കാരണങ്ങള്‍ കൊണ്ടാണ് . തൈറോയ്‌ഡ് സംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, പിസിഒഎസ്, താരന്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം.
ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം….
നെല്ലിക്ക… വിറ്റാമിന്‍ സിയുടെ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന നെല്ലിക്ക ജ്യൂസ് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കറിവേപ്പില… കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും തലയോട്ടിയിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്… വിറ്റാമിന്‍ എ യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
മുളപ്പിച്ച പയറുവര്‍ഗങ്ങള്‍… മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍ ഫോളിക് ആസിഡ്, പ്രോട്ടീന്‍, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പയറുവര്‍ഗങ്ങള്‍ പ്രധാനപ്പെട്ടതാണ്.
https://www.facebook.com/Malayalivartha