ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക!കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക എന്ന നിർദേശവുമായി ഡോ .രാജേഷ് കുമാർ
കൊറോണ കാലത്തുള്ള ഓണാഘോഷം വലിയ വെല്ലുവിളി തന്നെയാണ്. ആഘോഷത്തിനോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീക്കരിക്കേണ്ടതായിട്ടുണ്ട്. ഈ അവസരത്തിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു തരികയാണ് ഡോ .രാജേഷ് കുമാർ.
കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക എന്ന നിർദേശവും അദ്ദേഹം നൽകുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
'കൊറോണക്കാലം' ആയത് കൊണ്ട് തന്നെ ഇത്തവണയും ഓണം കാര്യമായി ആഘോഷിക്കാനാവില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചൊരു ഓണമാണ് ഇത്തവണത്തേതും.
ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഈ ഇൻഫർമേഷൻ എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഷെയർ ചെയ്തോളൂ.
ഒന്ന്
ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലുള്ള ആർക്കൊക്കെ എന്തൊക്കെ വസ്ത്രങ്ങൾ വാങ്ങണമെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കുക.
ഈ കൊവിഡ് കാലത്ത് കുടുംബവുമൊത്ത് കടകളിൽ പോകാതെ മറിച്ച് വസ്ത്രം തിരഞ്ഞെടുക്കാൻ അറിയാവുന്ന പരമാവധി ഒന്നോ രണ്ടോ പേർ മാത്രം പോവുക. അവർ ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചവരാണ് എന്ന് ഉറപ്പ് വരുത്തുക.
രണ്ട്
ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലെ ആർക്കൊക്കെ വസ്ത്രങ്ങൾ വേണം, ഏത് നിറം എടുക്കണം, അളവിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ കടകളിൽ പോകുന്നവർ വീട്ടിലെ അംഗങ്ങളുടെ സാമ്പിൾ വസ്ത്രങ്ങൾ കയ്യിൽ കരുതുക.
മൂന്ന്
ടെക്സ്റ്റൈല്‍സുകളിൽ പോയാൽ തന്നെ ട്രെയൽ റൂമുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. മാത്രമല്ല, ലിഫ്റ്റും പരമാവധി ഉപയോഗിക്കാതിരിക്കുക. കോണിപ്പടികൾ കയറുമ്പോൾ കെെ പിടികൾ തൊടാതിരിക്കുക. ഡബിൾ മാസ്ക് ധരിക്കാനും കെെ ഇടയ്ക്കിടെ സാനിറ്റെെസർ ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.
നാല്
വസ്ത്രങ്ങൾ എടുത്ത് തരുന്നവരോട് ഒന്നര മീറ്റർ അകലം പാലിച്ച് മാത്രമേ നിൽക്കാൻ പാടുള്ളൂ. മാത്രമല്ല ഈ സമയത്ത് പരമാവധി കാർഡ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഓൺലെെൻ പേയ്മെന്റ് ചെയ്യുന്നതോ ആണ് കൂടുതൽ നല്ലത്. നോട്ടുകൾ കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി കുറയ്ക്കുക.
അഞ്ച്
ഈ കൊവിഡ് കാലത്ത് നിങ്ങളുടെ വീടിന് സമീപത്തുള്ള ഏതെങ്കിലും ടെക്സ്റ്റൈല്‍സിൽ പോയി മാത്രം വസ്ത്രങ്ങൾ എടുക്കുക. ദൂരെയുള്ള പതിവ് ടെക്സ്റ്റൈലുകളിൽ പോയിട്ടുള്ള പർച്ചേസ് പരമാവധി കുറയ്ക്കുക. ഓണക്കാലത്ത് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു അറിവാണിത്.
കോവിഡ് കാലത്ത് വേണ്ട മുൻകരുതലുകൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ഓണമാഘോഷിക്കുക. എല്ലാവർക്കും ഓണാശംസകൾ
Dr Rajesh Kumar
https://www.facebook.com/Malayalivartha