Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

മനസികസമ്മർദ്ദത്തിൽ ഇരിക്കുമ്പോൾ ഒരു ആലിംഗനം കിട്ടിയാൽ നമ്മുടെ പകുതി വിഷമം മാറും! വെറുതെ അല്ല ഇങ്ങനെ പറയുന്നത്; ഇതിന് പിന്നിലൊരു രഹസ്യമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ..

28 AUGUST 2021 09:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; ഇന്ത്യയില്‍ ഇതാദ്യം: ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ...

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു... ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി:- രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം...

ഒരാളുടെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ ആരോഗ്യത്തിന് ഇത്തരക്കാരെ സൂക്ഷിക്കുക

നമുക്ക് വേണ്ടപ്പെട്ടവർക്ക് ചെറിയ രീതിയിൽ സന്തോഷം നല്കാൻ നമുക്ക് കഴിയും. എങ്ങനെ ആണന്നല്ലേ... അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യുന്ന പ്രവൃത്തി! ഒരാൾ തനിക്ക് പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുമ്പോൾ അവർക്കിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു.

ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് ആത്മാർത്ഥമായി നൽകുന്ന ആലിംഗനം. മാനസികമായി മാത്രമല്ല ശാരീരികമായി പോലും പല രീതിയിലും ഗുണം ചെയ്യുന്ന ഒരു പ്രക്രിയ ആണിത്.

ആലിംഗനം നൽകുന്ന വ്യക്തി തന്റെ സ്നേഹവും വാത്സല്യവുമൊക്കെ പ്രകടിപ്പിക്കുമ്പോൾ, അത് സ്വീകരിക്കുന്നയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ മെച്ചപ്പെട്ട മാനസിക ആരോഗ്യവും സന്തോഷവും ധൈര്യവുമെല്ലാം കിട്ടുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു? ആലിംഗനം ശരീരത്തിന് നൽകുന്ന മാന്ത്രിക ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. സമ്മർദ്ദം കൂടുമ്പോൾ ഈ ഹോർമോൺ നില ഉയരുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിക്ക് ഈ സമയം ഒരു ആലിംഗനം നൽകി നോക്കൂ.. അവർക്ക് സമ്മർദ്ദത്തിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതായി മനസ്സിലാകും.


ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ആലിംഗനം. പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ "നിനക്ക് ഞാനുണ്ട്" എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കുന്നു. പോസിറ്റിവ് എനർജി കൈമാറാൻ ഇതില്പരം വേറെന്ത് നൽകണം?


നിത്യ ജീവിതത്തിൽ പലപ്പോഴും ദുസ്സഹമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ അനാവശ്യമായ ഭയവും അസ്വസ്ഥതയും വിഷമങ്ങളുമെല്ലാം നമ്മെ വേട്ടയാടും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് നൽകാവുന്ന മികച്ച ഔഷധമാണ് നല്ലൊരു ആലിഗനം. ജോലിക്കുള്ള ഇൻറർവ്യൂവിനു പോകാൻ തയ്യാറെടുക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്കൂളിലെ ആദ്യ ദിവസമാണെങ്കിലോ എല്ലാം ഇത്തരം അവസരങ്ങളിൽ അവർക്ക് ഒരു ആലിംഗനം നൽകി നോക്കൂ, അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം അവരിലേക്ക് താനേ വന്നു ചേരും.


നിസ്സഹായത, നെഗറ്റീവ് ആയ ചിന്തികൾ എന്നിവയൊക്കെ പല ആളുകളെയും വിഷാദ രോഗത്തിലേയ്ക്ക് തള്ളിവിടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസ വാക്കുകളേക്കാൾ ഫലവത്തായി പ്രവർത്തിക്കുന്നത് മുറുകെയുള്ള ഒരു ആലിംഗനമാണ്. ഈ സമയം ശരീരത്തിലെ ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അവരിൽ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചെറുതോ വലുതോ ആയ ഓരോ ആലിംഗനങ്ങൾക്കും ബന്ധങ്ങളെ ഉലയാതെ പിടിച്ചുനിർത്താനും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തിയുണ്ട്. ആലിംഗനം നൽകാൻ വിദഗ്ധൻ ആകണമെന്നൊന്നുമില്ല. പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്ത് നിർത്താൻ എന്ത് വൈദഗ്ധ്യം ആണ് വേണ്ടതല്ലേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ചതും ഹൃദയംഗമമായതുമായ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത് മാത്രം മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (9 minutes ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (24 minutes ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (36 minutes ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (39 minutes ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (1 hour ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (5 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (5 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (10 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (10 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (10 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (10 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (10 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (11 hours ago)

ഇടത് കോട്ട തകർന്നില്ല..  (11 hours ago)

Malayali Vartha Recommends