വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് കഴിയണം;ലൈംഗിക അടുപ്പം ഇല്ലെങ്കിൽ ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാകും; പങ്കാളിയെ വിശ്വസിക്കാതെ സംശയംവച്ച് പെരുമാറിയാൽ ജീവിത പങ്കാളിക്ക് അത് താങ്ങാൻ സാധിക്കില്ല; ദാമ്പത്യജീവിതത്തെ തകർത്തെറിയുന്ന ഈ സ്വഭാവങ്ങൾ അറിഞ്ഞിരിക്കുക
ദാമ്പത്യജീവിതത്തെ തകർത്തെറിയുന്ന സ്വഭാവങ്ങൾ പലതും നമുക്കുണ്ട്. ഇതെല്ലം അറിഞ്ഞിട്ട് ഈ സ്വഭാവങ്ങളെ ദാമ്പത്യ ജീവിതത്തിൽ നിന്നും പറിച്ച് മാറ്റണം. സുന്ദരമായ ദാമ്പത്യബന്ധം കെട്ടിപ്പിടിക്കാൻ ഈ കാര്യങ്ങൾ കൃത്യമായി ചെയ്യുക.
*പങ്കാളിയെ അടിമയാക്കരുത് . എന്തിനും ഏതിനും നിയന്ത്രണം വെയ്ക്കരുത് . എന്ത് കാര്യങ്ങൾ ചെയ്താലും അനുവാദം ചോദിക്കണം എന്ന പിടിവാശി കളയണം . പങ്കാളിയുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കരുത്.
*കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളുടെയും നേട്ടത്തിന്റെ ഉത്തരവാദിത്വം സ്വയമായി ഏറ്റെടുക്കുക. പങ്കാളിയെ ഇടിച്ച് താഴ്ത്തുക . പങ്കാളിയെ ഒന്നിനും കൊള്ളില്ല എന്ന് പറയുക . പാളിച്ചകൾ സംഭവിക്കുമ്പോൾ പങ്കാളിയുടെ തലയിൽ കെട്ടി വയ്ക്കുക .ഇങ്ങനെയൊക്കെ ചെയ്താൽ ദാമ്പത്യത്തിൽ വിള്ളൽ വരും.
*പങ്കാളിയെ വിശ്വസിക്കാതെ സംശയംവച്ച് പെരുമാറിയാൽ ജീവിത പങ്കാളിക്ക് അത് താങ്ങാൻ സാധിക്കില്ല . ആ സ്വാഭാവം ദൂരെയെറിയുക.
*പങ്കാളിയെ എപ്പോളും കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത് .ആൾക്കാരുടെ മുന്നില്‍ താഴ്ത്തി കെരുത്. വൈകാരിക അകലവും ശൂന്യതയുമൊക്കെ വിവാഹ ജീവിതത്തെ തകർക്കും.
* പങ്കാളിയുമായി നിങ്ങള്‍ സംസാരിക്കാന്‍ താത്പര്യമോ ഇല്ലെങ്കിൽ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധത്തിൽ വിള്ളൽ സംഭവിക്കും.
* ഇടയ്ക്കിടെ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇണയോട് നിങ്ങള്‍ക്ക് തുടര്‍ച്ചയായി ദേഷ്യം തോന്നുന്നുണ്ടെങ്കില്‍, അത് നല്ലതല്ല.
* വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് കഴിയണം. ലൈംഗിക അടുപ്പം ഇല്ലെങ്കിൽ ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാകും.
https://www.facebook.com/Malayalivartha