ഈ കാര്യങ്ങൾ സ്ത്രീകൾ ഭർത്താവിന് നല്കുന്നുണ്ടെങ്കിൽ, ജീവിതം സന്തോഷപൂർണമാകും...
ഭർത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. ഭർത്താവിനാൽ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല. പ്രണയവും ഒപ്പം പിന്തുണയും പരസ്പരം മനസ്സിലാക്കലും ഉണ്ടായാൽ മാത്രമേ ദാമ്പത്യം അതിന്റെ ശരിയായ രീതിയിൽ പോഷണം നേടുകയുള്ളൂ.
സുഹൃത്തായിരിക്കുക: വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന് പറയുന്നത് സുഹൃദ് ബന്ധം.അതുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും. ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വേണമെങ്കിൽ സൗഹൃദത്തെ വിശേഷിപ്പിക്കാം. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ഉപാധികൾ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്.
വൈവാഹിക ബന്ധത്തിൽ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്.
1 അവനെ ശ്രദ്ധിച്ചു കേൾക്കുക, മുൻവിധികൾ ഇല്ലാതെ ഭർത്താവിനു പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കുക. അദ്ദേഹം സംസാരിക്കുമ്പോൾ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ അദ്ദേഹം പറയുന്ന വിഷയം എന്ത് തന്നെ ആയാലും മടുപ്പ് കാണിക്കാതെ ശ്രവിക്കുക.
2. അന്നന്നത്തെ കാര്യങ്ങൾ പരസ്പരം പങ്കുവെക്കുക. അവന്റെ കൂടെ എപ്പോഴും ഒരു താങ്ങായി നിൽക്കുകയും അദ്ദേഹത്തെ മനസ്സിലാക്കുകയും വേണം.
3 അവന്റെ താൽപര്യമുള്ള മേഖലകൾ, ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുകയും അവ കൂടുതൽ എടുത്തിടാൻ ശ്രമിക്കുകയും ചെയ്യുക.
4 അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി പറയാൻ ശ്രമിക്കുക. കഴിവതും പ്ലീസ് എന്ന പദം ഉപയോഗിക്കുക. അത് നിങ്ങളെ താഴ്ത്തിക്കെട്ടുകയല്ല , മറിച്ച് സ്നേഹം നേടിയെടുക്കാൻ സഹായിക്കുകയാണ് ചെയ്യുക.
5 ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
ഭർത്താവ് ആഗ്രഹിക്കുന്ന രീതിയിൽ അയാളോട് ആദരവ് പ്രകടിപ്പിക്കാൻ ചില വഴികളിതാ
1 വളരെ സൗമ്യമായി കനിവിന്റെ സ്വരത്തിൽ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടിൽ അതിഥികൾ വരുമ്പോൾ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭർത്താവിനോട് പെരുമാറുക.
2 അദ്ദേഹത്തിന്റെ പേര് വിളിക്കുകയോ ഉച്ചത്തിൽ അരിശത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കുക.
3 ലോലമായ കാര്യങ്ങളിൽ പരിഹാസപൂർവ്വം പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൗർബല്യങ്ങൾ അദ്ദേഹത്തിന് ഉണ്ടെങ്കിൽ അതിന്റെ പേരിൽ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അത് അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം.
4 അദ്ദേഹത്തിന്റെ അഭിപ്രായ നിർദേശങ്ങളെ ഗൗരവപൂർവ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.
5 അധികാര-അവകാശങ്ങൾക്ക് വേണ്ടി തർക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോൾ ഭർത്താവ് അങ്ങേയറ്റം കണിശക്കാരൻ ആയി മാറും.
6 ഭർത്താവിന്റെ കുടുംബത്തോട് സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.
സ്നേഹബന്ധം എന്നത് ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്. ശാരീരിക ബന്ധവും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ. ചിലർക്ക് ശാരീരിക ബന്ധം എന്നത് തീരെ താൽപര്യമുള്ള വിഷയമേ അല്ല, ചിലർക്ക് സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭർത്താവിനെ സ്വന്തം വരുതിയിൽ നിർത്താനുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചർച്ച ഇക്കാര്യത്തിൽ ഉണ്ടാവണം. ഭർത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച് പ്രവൃത്തിക്കാൻ കഴിവതും ശ്രമിക്കണം.
https://www.facebook.com/Malayalivartha