ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ സെക്സിലേര്‍പ്പെടുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറയുമെന്ന് പഠനം: ലെെംഗികതയെ മെച്ചപ്പെടുത്തുന്ന മറ്റ് ചില ഗുണങ്ങളെ കുറിച്ചറിയാം...
ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ലെെംഗികതയുടെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.. ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ സെക്സിലേര്‍പ്പെടുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറയ്ക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കും ലൈംഗികത ഹൃദയാരോഗ്യം നല്‍കും. കൂടാതെ രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പറയുന്നു.
സെക്സിലേര്‍പ്പെടുന്നത് പുരുഷന്മാരില്‍ 'പ്രോസ്റ്റേറ്റ് കാന്‍സര്‍' വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുന്നതായി ' യൂറോപ്യന്‍ യൂറോളജി ജേണലില്‍' പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
സെക്സ് തലച്ചോറിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാനും സെക്സ് സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
രതിമൂര്‍ച്ഛ സമയത്ത് 'പ്രോലക്റ്റിന്‍' എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് കൂടുതല്‍ ഉറക്കം കിട്ടാന്‍ സഹായിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോര്‍മോണ്‍ ആണ് പ്രോലാക്റ്റിന്‍. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തില്‍ ഉറക്കത്തിലേക്ക് വീണുപോവുന്നത്.
https://www.facebook.com/Malayalivartha