രാത്രിയിൽ സുഖകരമായി ഉറങ്ങാൻ കഴിയുന്നില്ലേ?? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ: ഉറപ്പായും ഉറങ്ങാൻ കഴിയും!!
രാത്രിയിൽ സുഖകരമായി ഉറങ്ങാൻ കഴിയാതിരുന്ന നിരവധിപേരുണ്ട്. ഒട്ടുമിക്കപേർക്കും ഇതുമൊരു സ്വപ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്തവര്‍ നിരവധിയാണ്.
ഇത്തരത്തില്‍ രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ രാത്രിയില്‍ ഒന്ന് ഉറങ്ങിക്കിട്ടാനായി പല വിദ്യകളും പയറ്റി നോക്കാറുണ്ട് എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിക്കുന്നവരോട് ഒരു കാര്യം പറയട്ടേ…
ചുവടെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ രാത്രിയില്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കും. പക്ഷേ സ്ഥിരമായി ഇക്കാര്യങ്ങള്‍ പിന്തുടരണം എന്ന് മാത്രം.
മദ്യം ഉറക്ക പാറ്റേണുകളെ മാറ്റിമറിക്കും. മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാന്‍ കഴിയുമായിരിക്കും. പക്ഷേ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും. വൈകീട്ട് മൂന്നു മണിക്കുശേഷം അമിത ഭക്ഷണം വേണ്ട, രാത്രിയില്‍ ലഘുഭക്ഷണം മതി
ദിവസത്തിന്റെ ആദ്യപാതത്തില്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒരാള്‍ക്ക് ദിവസം മുഴുവന്‍ എനര്‍ജി നല്‍കും. ഉച്ചയ്ക്കുശേഷം അമിതമായി ഭക്ഷണം കഴിക്കരുത്. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തി കഫീന്‍ നമ്മെ ജാഗരൂകരാക്കും. അതിനാല്‍ രാത്രിയില്‍ ചായ, കാപ്പി എന്നിവ കഴിവതും കുടിക്കാതിരിക്കുക. മസാലയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.
https://www.facebook.com/Malayalivartha