ഈ ഫുഡുകൾ കഴിച്ചാൽ മതി പുരുഷന്മാരുടെ ഉദ്ധാരണശേഷി കൂട്ടാന്‍; ഉറപ്പായും ഈ ആര് വിഭവങ്ങൾ കഴിക്കൂ... നിങ്ങളുടെ വിഷമത്തിന് പരിഹാരവും നേടൂ!!
പുരുഷന്മാരെ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. ഉദ്ധാരണശേഷി കുറവ്, ബീജത്തിന്റെ ആരോഗ്യക്കുറവ്, ബീജ എണ്ണക്കുറവ് അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു.
ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തി യിട്ടുള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മറ്റു ചിലരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.
വാള്‍നട്ട്…വാള്‍നട്ട് ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദം അകറ്റാനും വൈജ്ഞാനിക പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്നതിന് ഇതിലെ ന്യൂട്രിയന്റുകള്‍ സഹായിക്കുന്നു. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വാള്‍നട്ട് മികച്ചതാണ്.
മാതളനാരങ്ങ…മാതളനാരങ്ങയിലെ ചില സംയുക്തങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വികാസവും വ്യാപനവും മന്ദീഭവിപ്പിക്കുകയും ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ്…
ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകള്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കുന്നു. അതിനാല്‍ പുരുഷന്മാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. .
തക്കാളി…തക്കാളിയില്‍ 'ലൈക്കോപീന്‍' അടങ്ങിയിട്ടുണ്ട്. ലൈക്കോപീന്‍ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. പുരുഷന്മാര്‍ തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത 23 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.
മത്സ്യം…സാല്‍മണ്‍, അയല, മത്തി എന്നിവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള മത്സ്യം വിറ്റാമിന്‍ ഡി നല്‍കുന്നു. ഇത് നിങ്ങളുടെ എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിര്‍ത്തുന്നു, ഓസ്റ്റിയോപൊറോസിസ് തടയാനും പ്രായമാകുമ്ബോള്‍ അപകടകരമായ വീഴ്ചകള്‍ തടയാനും സഹായിക്കുന്നു.
ഈന്തപ്പഴം…ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കും. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പോലും നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ എസ്ട്രാഡിയോളും ഫ്‌ളേവനോയിഡും അടങ്ങിയിട്ടുണ്ടെന്ന് ഇത് ബീജ ചലനത്തെ സഹായിക്കുകയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു
https://www.facebook.com/Malayalivartha