വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഹൃദയത്തെയും സംരക്ഷിക്കാം; അപകടം സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!! പഠനത്തിൽ പറയുന്നതിങ്ങനെ....
ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്ദിവസവും രണ്ട് നേരം പല്ല് തേയ്ക്കണം എന്നത്. പല്ല് തേയ്ക്കുന്നത് ഏട്രിയല്‍ ഫൈബ്രിലേഷന്‍ , ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് 2019ലെ ഒരു പഠനം അവകാശപ്പെടുന്നത്.
യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ജേണലായ യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് വായ സംബന്ധമായ ശുചിത്വവും ഹൃദയവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
പഠനമനുസരിച്ച്, വായ വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കില്‍ അത് രക്തത്തിലെ ബാക്ടീരിയകളിലേക്ക് നയിക്കുന്നുവെന്നും ഇത് ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാക്കുമെന്നും പറയുന്നു. വീക്കം ക്രമരഹിതമായ ഹൃദയമിടിപ്പ് (ഏട്രിയല്‍ ഫൈബ്രിലേഷന്‍), ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
40നും 79നും ഇടയില്‍ പ്രായമുള്ള കൊറിയന്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ട 161,286 ആളുകളിലാണ് പഠനം നടത്തിയത്. പഠനം നടത്തിയവരില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്റെയോ ഹൃദയസ്തംഭനത്തിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. 2003നും 2004നും ഇടയില്‍ അവര്‍ ഒരു സാധാരണ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്തു.
ഭാരം, ഉയരം, ലബോറട്ടറി പരിശോധനകള്‍, വായുടെ ആരോഗ്യം, വായുടെ ശുചിത്വം രീതികള്‍, രോഗങ്ങള്‍, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പഠനത്തില്‍ ശേഖരിച്ചിരുന്നു. 10.5 വര്‍ഷത്തെ ശരാശരി ഫോളോ-അപ്പില്‍ പങ്കെടുത്തവരില്‍ ഏകദേശം 3.0% പേര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടായപ്പോള്‍ 4.9% പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി പഠനം പറയുന്നു.
ദിവസത്തില്‍ മൂന്നോ അതിലധികമോ തവണ പല്ല് തേയ്ക്കുന്നത് ഏട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത 10% കുറയ്ക്കുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത 12% കുറയ്ക്കുകയും ചെയ്തതായി പഠനം പറയുന്നു.
ഗവേഷണം ഒരു രാജ്യത്ത് മാത്രമാണ് നടത്തിയതെങ്കിലും ഒരു വലിയ കൂട്ടം ആളുകളില്‍ വളരെക്കാലം ഗവേഷണം നടത്തിയതിനാല്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ ശക്തമാണെന്ന് സിയോളിലെ ഇവാ വുമണ്‍സ് യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന എഴുത്തുകാരന്‍ ഡോ. ടെ-ജിന്‍ സോംഗ് പറയുന്നു.
പല്ല് തേയ്ക്കുന്നത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, വായുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് എങ്ങനെ പരിപാലിക്കാമെന്ന് നോക്കാം:
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. മൃദുവായ കുറ്റിരോമമുള്ള ബ്രഷ് ഉപയോഗിക്കുക, ഓരോ 3-4 മാസത്തിനും ശേഷം ബ്രെഷ് മാറ്റുക.
ഫ്‌ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണമെന്നാണ് ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വായുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഫ്‌ലോസിംഗ് സഹായിക്കും.
ബ്രഷ് ചെയ്ത ശേഷം, നിങ്ങളുടെ വായ കഴുകാന്‍ ഒരു മൗത്ത് വാഷ് ഉപയോഗിക്കുക. പല്ല് തേച്ചതിന് ശേഷവും അവശേഷിക്കുന്ന എല്ലാ സൂക്ഷ്മാണുക്കളെയും ഇത് നീക്കം ചെയ്യും. മധുരമുള്ള ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക. പുകയിലെ ഉപയോഗിക്കാതിരിക്കുക, അത് നിങ്ങളുടെ വായുടെ ശുചിത്വം ഇല്ലാതാക്കും.
https://www.facebook.com/Malayalivartha