കുഞ്ഞനുള്ളിയുടെ ഈ അത്ഭുത ഗുണങ്ങളെ കുറിച്ച് അറിയാമോ...! കൊളസ്‌ട്രോളിനെ തടയാനും ഹൃദയത്തെ സംരക്ഷിക്കാനും കേമന്‍ തന്നെ
കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ മുമ്ബനായ കൊച്ചുള്ളിയെന്നും കുഞ്ഞു സവാളയെന്നുമൊക്കെ അറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും ഈ കുഞ്ഞനുള്ളി.
ഉള്ളിയില്‍ ഇരുമ്ബിന്റെ അംശം വളരെ കൂടുതലായതിനാല്‍ ശരീരവിളര്‍ച്ചയെ തടയും. അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ അനീമിയ ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറും. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഉള്ളി അരിഞ്ഞ് മധുരം ചേര്‍ത്ത് നല്‍കിയാല്‍ മതി. ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന്പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് ചെറിയ ഉള്ളികള്‍. ഇത് ഹൃദയത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നു. പൊട്ടാസ്യം രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചെറിയ ഉള്ളിക്ക് കഴിവുണ്ട്.
അതിലൂടെ കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയും. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത്ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം കുറയും. ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ ഉള്ളി ചതച്ചത് വച്ചു കെട്ടിയാല്‍ മതി. ഉറക്കക്കുറവുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ചുവന്നുള്ളി വേവിച്ചതും കൂടി ചേര്‍ത്ത് കഴിക്കാം.
ചുവന്നുള്ളി അരിഞ്ഞ് വറുത്ത് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനം ഉണ്ടാകും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. ശരീരത്തിലെ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്റ്റാമിന്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിണ പ്ലാന്റ് ഫ്ളവനോയിഡിന് കഴിയും.
ഇതിലൂടെ അലര്‍ജി രാഗങ്ങളായ ടിഷ്യു വീക്കം, കണ്ണില്‍ നിന്ന് നീരൊഴുക്ക്, ചൊറിച്ചില്‍, ആസ്മ, ബ്രോങ്കൈറ്റിസ്, സീസണല്‍ അലര്‍ജികള്‍ എന്നിവയുടെ തീവ്രത കുറയ്ക്കുന്നു. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ഈ കുഞ്ഞന്‍ ഉള്ളിയില്‍ ഉണ്ട്. ഉള്ളി നീരെടുത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളഞ്ഞാല്‍ മുടി കൊഴിച്ചിലും താരനും ഇല്ലാതാകും.
https://www.facebook.com/Malayalivartha