ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ കുട്ടികളുടെ കൈകളിൽ മൊബൈൽ ഫോൺ; ഉപകാരത്തിനൊപ്പം ഉപദ്രവമുണ്ടാകും; കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ കുട്ടികളുടെ കൈകളിൽ മൊബൈൽ ഫോൺ ഉണ്ട്. ഇതിനിടയിൽ പല ഓൺലൈൻ സൈറ്റുകളിൽ കയറി ഗെയിം കളിച്ചു പണം നഷ്ടപ്പെടുത്തുന്ന കുട്ടികളുടെ എണ്ണവും സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ഈയൊരു ഘട്ടത്തിൽ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കണം എന്ന് നോക്കൂ.
മള്‍ട്ടി ടാസ്കിങ് സ്കില്‍ വര്‍ധിപ്പിക്കാം, സ്ട്രെസ് കുറയ്ക്കാം, ഡിപ്രഷന്‍ കുറയ്ക്കാം എന്നിങ്ങനെ ഓണ്‍ലൈന്‍ ഗെയിമിങ്ങുകളെക്കുറിച്ച് പറയാനുനുണ്ട്. ഉപയോഗം വർധിച്ചാൽ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായി എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കിയതിനെക്കുറിച്ച്.
ആത്മഹത്യാ കാരണം അന്വേഷിച്ച് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ളിക്കേഷനുകളും കാണുന്നത്. ഇങ്ങനെ ഒട്ടേറെ കേസുകളുണ്ട്. എന്തുകൊണ്ട് കുട്ടികള്‍ ഇത്തരം ഗെയിമുകളുടെ ചതിക്കുഴിയില്‍ പെടുന്നു, മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം.
മൊബൈൽ ഫോണിന്റെ ദോഷ വശങ്ങൾ
മൊബൈല്‍ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക യാണെങ്കില്‍ നല്ലത്. മൊബൈൽ ഫോണുള്ള കുട്ടികൾ മണിക്കൂറുകളോളം ചിലപ്പോൾ കൂട്ടുകാരുമായി സല്ലപിച്ച് ഇരുന്നു കളയും. മൊബൈല്‍ ഫോണിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തിന് ഭീഷണിയാണ്.
തുടർച്ച യായുള്ള ഉപയോഗം കാൻസറിനുവരെ കാരണമാകും. ചില കുട്ടികളുടെ തുടർച്ചയായുള്ള സെൽ ഫോൺ സംസാരം വീട്ടിലെ ഉല്ലാസവേളകളെ ബാധിക്കും. അച്ഛനമ്മമാരുമായും വീട്ടിലെ മറ്റംഗങ്ങളു മായും ഇടപഴകേണ്ട സമയങ്ങളിൽ ഒരു മൊബൈൽ ഫോണും ചെവിയിൽ ചേർത്തു വച്ചു കുട്ടികൾ ദീർഘ നേരം മാറിയിരിക്കുന്നത് വീട്ടിലെ സന്തോഷകരമായ അന്തരീക്ഷ ത്തെ തകർക്കും .
മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാക്കാൻ ചില നർദേശങ്ങൾ നോക്കാം :
#കുട്ടികൾ കൈകാര്യം ചെയ്യുന്ന മൊബൈൽഫോണുകളിലെ ഫയലുകളിലും ക്ലിപ്പിങ്ങുകളിലും എപ്പോഴും ശ്രദ്ധിക്കണം. മൊബൈലിലൂടെ അശ്ലീല സന്ദേശങ്ങളോ ചിത്രങ്ങ ളോ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നു കുട്ടികൾക്കു പറഞ്ഞു കൊടുക്കുക.
മൊബൈലിന്റെ മെമ്മറിയിൽ നിന്നു മായ്ച്ചു കളഞ്ഞ സന്ദേശങ്ങളും ഫയലുകളും പോലും വീണ്ടെടുത്തു പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം.
#മൊബൈലിലൂടെ ലഭിക്കുന്ന അപരിചിത മെസേജുകളൊ ന്നും ഫോര്‍വേഡ് ചെയ്യരുതെന്നു പറയുക.
#മൊബൈൽഫോണോ സിം കാർഡോ ഒരു കാരണവശാലും അന്യ ആളുകൾക്ക് കൈമാറരുത്.
#ആർക്കും മിസ്ഡ് കോൾ നൽകുകയോ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളോടു പ്രതികരിക്കു കയോ ചെയ്യരുത്.
#പ്രതികരിക്കാതിരുന്നിട്ടും നിങ്ങളുടെ കുട്ടിയുടെ ഫോണിലേ ക്കു തുടർച്ചയായി ചില നമ്പറുകളിൽ നിന്നും മിസ്ഡ് കോൾ വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് ഗൗരവത്തിലെടുക്കുക. സൈബർ സെല്ലിന്റെ സഹായം തേടുക.
https://www.facebook.com/Malayalivartha