ഇന്ത്യയില്‍ രോഗബാധിതരായി മരിക്കുന്നവരില്‍ ഏറിയ പങ്കും ഹൃദ്രോഗികള്‍
ഇന്ത്യയില്‍ രോഗബാധിതരായി മരണമടയുന്നവരില്‍ ഏറിയപങ്കും ഹൃദ്രോഗം മൂലമെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലിംഗ-പ്രായ ഭേദമില്ലാതെ ഹൃദ്രോഗം മനുഷ്യനെ കൊല്ലുകയാണ്. ലോകത്തെ 60 ശതമാനം ഹൃദ്രോഗികളും ഇന്ത്യയിലാണെന്നും സര്‍വെ വ്യക്തമാക്കുന്നു. 2015 ഓടെ ലോകത്ത് 20 മില്യന്‍ ജനങ്ങള്‍ ഹൃദ്രോഗം മൂലം മരണപ്പെടുമെന്ന വിവരം അടുത്തിടെയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.
പുതിയ ക്രമത്തിനനുസരിച്ച് ജീവിതചര്യയിലുണ്ടായ മാറ്റങ്ങളാണ് ഹൃദ്രോഗികളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം. തിരക്കു പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോട് പുറം തിരിഞ്ഞിരിക്കുന്നതും, ഫാസറ്റ് ഫുഡുകളുടെ വന്‍ ഉപയോഗവും ഹൃദയാരോഗ്യം നഷ്ടപെടുത്തുന്നു. ഇതുകൂടാതെ നഗരങ്ങളിലെ വായുമലിനീകരണവും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു.
https://www.facebook.com/Malayalivartha