സെക്‌സ് ആസ്വദിക്കാൻ കഴിയുന്നില്ലേ?? സെക്‌സ് ജീവിതത്തെ മികച്ചതാക്കാൻ കഴിയുന്ന ഈ ഭക്ഷണങ്ങൾ കഴിക്കൂ! തണ്ണിമത്തൻ കഴിച്ചാലുള്ള പ്രയോജനം ഇത്...
മനുഷ്യ ജീവിതത്തിൽ പ്രണയത്തിനും സെക്സിനും ഒരേ പ്രാധാന്യമാണുള്ളത്. എന്നാൽ, ചിലർ സെക്സിനെ കുറിച്ച് തുറന്നു പറയുന്നതിൽ താല്പര്യ കുറവ് കാണിക്കുന്നവരാണ്. എന്നാൽ, ജീവിതത്തിൽ സെക്സ് മികച്ചതാക്കാൻ ഒട്ടുമിക്കപേരും ശ്രമം നടത്താറുണ്ട്.
സെക്‌സ് ജീവിതത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിലൊന്നാണ് മാതളനാരങ്ങ.
മാതളനാരങ്ങ ജ്യൂസില്‍ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഉദ്ധാരണ പ്രശ്‌നം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇതിലെ പോളിഫിനോളുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹ രോഗികളില്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇവയെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുമുണ്ട്.
ഇലക്കറികളില്‍ പെടുന്ന പാലക് ഇത്തരത്തിലെ ഒന്നാണ്. ഉദ്ധാരണ പ്രശ്നമുള്ള പുരുഷന്മാര്‍ക്ക് പലപ്പോഴും ഫോളിക് ആസിഡിന്റെ അളവ് കുറവാണെന്ന് ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്ക് ചീരയില്‍ ഉയര്‍ന്ന അളവില്‍ ഫോളേറ്റ് ഉണ്ട്.
വിറ്റാമിന്‍ ബി 9 ന്റെ സ്വാഭാവിക രൂപമാണ് ഫോളേറ്റ്. ഫോളിക് ആസിഡിന്റെ അളവ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇല വര്‍ഗങ്ങള്‍ എല്ലാം തന്നെ ഫോളിക് ആസിഡിനാല്‍ സമ്ബന്നമാണ്.
വാഴപ്പഴം സെക്‌സ് ജീവിതത്തെ സഹായിക്കുന്ന ഒന്നാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം വളരെ കൂടുതലാണ്. വാഴപ്പഴത്തിലും ധാരാളം ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്.
ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ശരാശരി 10 ശതമാനം ഉദ്ധാരണ പ്രശ്‌നം അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
മുളക് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്ബോള്‍ തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍ കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഹോര്‍മോണ്‍ ഉത്തേജനത്തിനു പുറമേ ഹൃദയ മിടിപ്പ് കൂടുകയും വിയര്‍ക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ സെക്‌സ് ജീവിതത്തിന് മെച്ചം നല്‍കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് മുളകും.
തണ്ണിമത്തനില്‍ കാണപ്പെടുന്ന എല്‍-സിട്രുലിന്‍ ഇഡി പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. തണ്ണിമത്തന്‍ കഴിക്കുന്നത് ലിംഗത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha