വിവാഹ ദിനത്തിൽ കൂടുതൽ സുന്ദരിയാകാം, ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ഈ തയ്യാറെടുപ്പുകള്‍, വേഗം തുടങ്ങിക്കോളൂ
വധുവിനെയും വരനെയും സംബന്ധിച്ച് വിവാഹ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. അതിനാൽ അന്ന് കൂടുതൽ ഭംഗി ആയി ഇരിക്കാൻ ശ്രദ്ധിക്കും. എന്നാല്‍ മിക്കപ്പോഴും വിവാഹം അടുക്കുമ്പോഴേക്ക് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമൊടുവില്‍ വധുവോ വരനോ ആകട്ടെ, ക്ഷീണിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
വിവാഹ ദിവസം ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങണം. ചര്‍മ്മ പരിപാലനവും ഒപ്പം ജീവിതരീതികളും ആരോഗ്യകരമാക്കി നിര്‍ത്തേണ്ടതുണ്ട്. രാവിലെ ഉണര്‍ന്നയുടന്‍ മുഖം ക്ലെന്‍സ് ചെയ്യുകയും സിറവും മോയിസ്ചറൈസറും സണ്‍സ്‌ക്രീനും ഉപയോഗിക്കുകയും വേണം.
ഈ സ്‌കിന്‍ കെയര്‍ റൂട്ടീന്‍ വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ ചെയ്ത് തുടങ്ങുക. ക്ലെന്‍സര്‍ മുഖത്തെ എണ്ണമയമകറ്റാനും മേക്കപ്പിന്റെ അവശേഷിപ്പുകളോ മറ്റ് അഴുക്കോ അകറ്റാനുമാണ് സഹായിക്കുക.
സിറം മുഖചര്‍മ്മത്തിന് തിളക്കമേകാനും ചുളിവുകളും മറ്റും വരാതിരിക്കാനും സഹായകമാണ്. സണ്‍സ്‌ക്രീന്‍ ആകട്ടെ, പുറത്തുനിന്ന് ചര്‍മ്മത്തിന് കേടുപാടുകളേല്‍പിക്കാവുന്ന ഒരു പിടി ഘടകങ്ങളെയും ചെറുക്കുന്നു. മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം മൃദുലമാകാനുമാണ് ഉപയോഗിക്കുന്നത്. രാത്രിയിലാണെങ്കില്‍, മേക്കപ്പ് മാറ്റാതെ ഒരു കാരണവശാലും ഉറങ്ങാന്‍ കിടക്കരുത്. കിടക്കും മുമ്പ് മുഖം ക്ലെന്‍സ് ചെയ്ത ശേഷം 'അണ്ടര്‍ ഐ സിറം' കൂടി ഉപയോഗിക്കുക.
കാണാന്‍ ഭംഗിയോടെയും തിളക്കത്തോടെയുമിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും നല്ലൊരു ഡയറ്റ് പിന്തുടരുക. ഭക്ഷണം മിതപ്പെടുത്തുന്ന ഡയറ്റല്ല, മറിച്ച് നമ്മെ പരിപോഷിപ്പിക്കുന്ന തരം ഡയറ്റ് തെരഞ്ഞെടുക്കുക. ആവശ്യമെങ്കില്‍ സപ്ലിമെന്റുകളും ഉപയോഗിക്കാവുന്നതാണ്. ഇതിന് ഡോക്ടറുടെ നിര്‍ദേശം നിര്‍ബന്ധമായും തേടുക.
ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക. രാത്രിയില്‍ ഉറക്കം ശരിയായില്ലെങ്കില്‍ പകല്‍ അല്‍പസമയം കിടന്ന് ക്ഷീണം തീര്‍ക്കുക. മുഖചര്‍മ്മത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന 'സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍' വിവാഹത്തിന് മൂന്ന് മാസം മുമ്പ് തന്നെ ചെയ്ത് തീര്‍ക്കുക.
https://www.facebook.com/Malayalivartha