ശാരീരിക ബന്ധം അതിന് മാത്രമെന്ന് കരുതിയെങ്കില്‍ തെറ്റി; നല്ല ബന്ധത്തിലൂടെ കിട്ടുന്ന അധിക ഫലങ്ങള്‍ പലതാണ്
ദമ്പതികളുടെ ജീവിതത്തില്‍ അനിവാര്യമാണ് ലൈംഗിക ബന്ധം. ശാരീരിക ബന്ധം നമ്മുടെ ആരോഗ്യ പൂര്‍ണമായ ജീവിതത്തിന് വളരെയധികം സഹായിക്കും. അത് മാനസികാരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഇതുസംബന്ധിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അര്‍ബുദം പോലെയുളള രോഗങ്ങളുടെ സാദ്ധ്യത പരിമിതപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം നല്ല ലൈംഗികബന്ധത്തിലൂടെ സാധിക്കും. അങ്ങനെ നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കാനും സാധിക്കുന്നു.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ശാരീരികബന്ധത്തില്‍ പങ്കാളികള്‍ ഏര്‍പ്പെട്ടാല്‍ അത് പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകും. പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ഇത്തരം ബന്ധമില്ലാത്തവരെക്കാള്‍ 30 ശതമാനത്തോളം ആന്റിബോഡി വര്‍ദ്ധനയുണ്ടാകുന്നു.
നല്ല ഹൃദയാരോഗ്യത്തിന് ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വ്യായാമം ആവശ്യമാണ്. നല്ല ലൈംഗികബന്ധം തീവ്രമായ വ്യായാമം പോലെയാണ് ഹൃദയത്തിന് അനുഭവപ്പെടുക. ശാരീരികബന്ധത്തില്‍ ഏറ്റവുമധികം ഗുണം ലഭിക്കുക പുരുഷന്മാര്‍ക്കാണെന്നും പഠനങ്ങള്‍ പറയുന്നു.
ആഴ്ചയില്‍ രണ്ട്തവണയെങ്കിലും ലൈംഗികബന്ധം സ്ത്രീകളില്‍ പ്രധാനമായും രക്തസമ്മര്‍ദ്ദം കുറയാനും അതുവഴി ഹൃദയാഘാതം. പക്ഷാഘാതം എന്നിവയ്ക്കുളള സാദ്ധ്യത ഇല്ലാതാക്കാനും സഹായകമാണ്.
പലതരം തലവേദനകളില്‍ നിന്ന് മുക്തി നേടാന്‍ മികച്ച ലൈംഗികബന്ധം നല്ലതാണ്. 60 ശതമാനത്തോളം മൈഗ്രെയിന്‍ ബാധിതര്‍ക്ക് സ്ഥിരമായി നല്ല ശാരീരികബന്ധമുണ്ടാകുമ്‌ബോള്‍ രോഗസാദ്ധ്യത കുറയുന്നതായാണ് ജര്‍മ്മനിയിലെ ആരോഗ്യവിദഗദ്ധര്‍ കണ്ടെത്തിയത്. ഇതിന് കാരണം ശരീരബന്ധമുണ്ടാകുമ്‌ബോള്‍ എന്റോമോര്‍ഫിന്‍ എന്ന വേദനസംഹാരി ഹോര്‍മോണുണ്ടാകുന്നു. ഇതുവഴി നല്ല ആശ്വാസം കൂടുതല്‍ സ്ത്രീകളിലാണ് കണ്ടെത്തിയത്.
നല്ല ശാരീരിക ബന്ധമുണ്ടാകുമ്‌ബോള്‍ നല്ല ഉറക്കം ലഭിക്കുകയും അവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ഇങ്ങനെ നല്ല ലൈംഗിക ബന്ധം ഉറക്കക്കുറവിനെ കുറയ്ക്കാനും സഹായകമാകാറുണ്ട്. പലവിധ സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ ശാരീരിക ബന്ധം സഹായിക്കുന്നതിനാല്‍ സമ്മര്‍ദ്ദങ്ങളൊഴിഞ്ഞ് നല്ല ഉറക്കം ലഭിക്കാന്‍ സഹായകമാകുന്നു.
https://www.facebook.com/Malayalivartha